Asianet News MalayalamAsianet News Malayalam

'പ്യൂവർ സോൾ, സത്യസന്ധൻ, ഇമോഷണല്‍' ; ഋഷി ഫൈനലിലേക്ക് എത്തിയത് എങ്ങനെ ?

സീസണിന്‍റെ തുടക്കത്തില്‍ നിശബ്ദ സാന്നിധ്യമായിരുന്നു ഋഷിഎന്താണ് ഈ ഷോയില്‍ ചെയ്യേണ്ടത് എന്നറിയാതെ നിലാവത്ത് ഇറങ്ങിയ കോഴിയെപ്പോലെ എന്ന അവസ്ഥയിലായിരുന്നു ഋഷി.

bigg boss malayalam season 6 Rishi Season finale entry and hopes review vvk
Author
First Published Jun 12, 2024, 3:36 PM IST

ഉപ്പും മുളകും എന്ന ജനപ്രീയ സിറ്റ്കോം കണ്ടവര്‍ ആരും മറക്കാത്ത കഥാപാത്രമാണ് മുടിയന്‍. ആ ജനപ്രീയതയിലാണ്   ഋഷി എസ് കുമാർ മലയാളം ബിഗ് ബോസ് സീസണ്‍ 6 ന്‍റെ വാതില്‍ കടന്ന് എത്തിയത്. ആ യാത്ര അവസാനത്തെ ആറുപേര്‍ എന്നതിലേക്ക് എത്തിയിരിക്കുന്നു. ചിലപ്പോള്‍ ഈ സീസണിലെ അപ്രതീക്ഷിത ഫൈനല്‍ മത്സരാര്‍ത്ഥികളില്‍ ഒരാളായിരിക്കും ഋഷിയെന്ന് പറയാം.

വളരെ സംഭവബഹുലമായ ഒരു ഗ്രാഫൊന്നും ഋഷിയുടെ ഇത്തവണത്തെ ബിഗ് ബോസ് ഷോയിലെ പ്രകടനത്തിന് ഇല്ലെന്ന് പറയാം പക്ഷെ അത് അത്ര വരണ്ട രീതിയിലും അല്ല. സീസണിന്‍റെ തുടക്കത്തില്‍ നിശബ്ദ സാന്നിധ്യമായിരുന്നു ഋഷിഎന്താണ് ഈ ഷോയില്‍ ചെയ്യേണ്ടത് എന്നറിയാതെ പരിഭ്രമിച്ച അവസ്ഥയിലായിരുന്നു ഋഷി.

വൈകാതെ തന്‍റെ ഭാഗം ഋഷി തന്നെ തുറന്നുകാട്ടി. ബിബി വീട്ടിൽ നടക്കുന്ന കാര്യങ്ങളോട് പലപ്പോഴും വൈകാരികമായി പ്രതികരിക്കുന്ന ഋഷിയെയാണ് നമ്മൾ കണ്ടത് . എന്നാൽ എല്ലാ കാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല. തന്നെ ബാധിക്കുന്ന ചെറിയ കാര്യത്തില്‍ പോലും വളരെ ഇമോഷണനായി ഋഷി പ്രതികരിക്കും. ആദ്യം തന്നെ ഋഷി പ്രശ്നമുണ്ടാക്കിയത് നോമിനേഷന്‍റെ പേരിലായിരിക്കും. ഗബ്രിയടക്കമുള്ളവരോട് തട്ടിക്കയറിയപ്പോള്‍ ഇതിനൊക്കെ വഴക്കിടണോ എന്നാണ് പലരും ചിന്തിച്ചത്. ഇതുമായി 50 ദിവസം എങ്കിലും ഋഷി പിന്നിടുമോ എന്നാണ് പലരും അന്ന് സംശയിച്ചത്.

എങ്കിലും ഈ നിലയിലും ഋഷിയെ ഇഷ്ടപ്പെടുന്നവരും ഏറെയുണ്ടായിരുന്നു. തന്നെ  ബാധിക്കുന്ന, അല്ലെങ്കില്‍ തനിക്ക്  ശരിയല്ലെന്ന്  തോന്നുന്ന കാര്യങ്ങളോട് ശക്തമായ ഭാഷയിലാണ് ഋഷി പ്രതികരിക്കാറ്. പ്രകടമാക്കുന്നത് സങ്കടം ആയാലും ദേഷ്യമായാലും എല്ലാമതിന്റെ എക്സ്ട്രീമാണ്. പരാതികളും പരിഭവങ്ങളും  പറഞ്ഞു വരുമ്പോൾ  കണ്ണീരിൽ അവസാനിക്കും ഇതെല്ലാം ഋഷിയുടെ ഹൃദയ ശുദ്ധിയാണെന്ന് ഋഷിക്ക് വോട്ട് ചെയ്യുന്നവര്‍ കരുതി. ഒരു വിഭാഗം 'പ്യൂവര്‍ സോള്‍' എന്നാണ് ഋഷിയെ വിശേഷിപ്പിച്ചത്.

സൗഹൃദത്തിന് വലിയ  പ്രാധാന്യമാണ് ഋഷി നൽകിയിരുന്നത്. തുടക്കത്തിൽ ഗബ്രിയും ജാസ്‍മിനുമായി നല്ല സൗഹൃദമായിരുന്നു ഉണ്ടായിരുന്നു. എന്നാൽ  പവര്‍ റൂമിന്‍റെ ഡയറക്റ്റ് നോമിനേഷനിലേക്ക് താന്‍ സുഹൃത്തുക്കളെന്ന് കരുതിയ ഗബ്രിയും ജാസ്‍മിനും തന്‍റെ പേര്   നിര്‍ദേശിച്ചുവെന്ന്  തിരിച്ചറിഞ്ഞതൊടെ ഋഷി  പൊട്ടിത്തെറിച്ചു.   ഋഷിയും  ജാസ്മിനും ഗബ്രിയും നേർക്കുനേർ വന്നു, ഗബ്രി തന്നെ പിന്നില്‍ നിന്ന് കുത്തിയെന്ന്   ഋഷി പലവട്ടം പറഞ്ഞു. 

ഇനി അവരുമായി ഒരു ബന്ധം ഇല്ലെന്നും ചിരിക്കുക പോലും ഇല്ലെന്നും ഋഷി അന്ന് പറഞ്ഞിരുന്നു. പിന്നാലെ ഒരുഘട്ടത്തില്‍ ജാസ്മിന്‍ ഋഷിയെ നോക്കി ചിരിച്ചതോടെ വിഷയം മാറി. ഋഷി  വീണ്ടും പ്രകോപിതനായി. ഈ വിഷയം  ബി ബി വീടിന് അകത്തും പുറത്തും വലിയ രീതിയിൽ തന്നെ ചർച്ചാ വിഷയമായി മാറിയിരുന്നു. അങ്ങനെ  ജാസ്‍മിൻ - ഗബ്രി- ഋഷി   പലതവണ നേർക്കുനേർ വന്നു. താൻ സുഹൃത്തുക്കൾ എന്ന്  കരുതിയവർ തന്നെ ചതിച്ചു എന്ന തോന്നൽ ഋഷിയ്ക്ക് ഉണ്ടായിരുന്നു.

പിന്നീട്  റോക്കിയും ,അൻസിബയുമായി  ഋഷിയുടെ സൗഹൃദ വലയം. ബിബി വീട്ടിലെ ഗുരുതര നിയമലംഘനത്തെ തുടർന്നുള്ള റോക്കിയുടെ  അപ്രതീക്ഷിതമായ  പുറത്താകൽ ഋഷിയെ സാരമായി തന്നെ ബാധിച്ചിരുന്നു. റോക്കിയും പുറത്തായതോടെ  ഋഷിയുടെ സൗഹൃദം അൻസിബയിൽ മാത്രം ഒതുങ്ങിയെന്നും പറയാം  ബിഗ് ബോസ് വീട്ടിൽ ഏറ്റവും ആത്മബന്ധം സൂക്ഷിച്ച രണ്ടുപേർ അൻസിബയും ഋഷിയുമാണ്.  അൻസിബ- ഋഷി സൗഹൃദ ബന്ധം അത്രമേൽ ദൃഢമായിരുന്നു. ഇരുവരും മികച്ച രീതിയിൽ ഗെയിമുകൾ പ്ലാൻ ചെയ്‍തു. അത് പ്രാവർത്തികമാക്കി  

ഋഷിയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടവും  വിശ്വാസമുള്ള  വ്യക്തിയാണ്  അൻസിബയെന്ന് ഋഷി പലതവണ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ തനിക്ക് സഹോദരനെ പോലെയാണ് ഋഷിയെന്ന് അൻസിബയും പലകുറി പറഞ്ഞിട്ടുണ്ട്. അങ്ങനെ അവരുടെ സൗഹൃദം വലിയ രീതിയിൽ തന്നെ ബി ബി വീടിന് അകത്തും പുറത്തും ചർച്ച വിഷയമായി മാറിയിരുന്നു. പല കാര്യങ്ങളിലും  ഋഷിയെ  അൻസിബ വലിയ തന്നെ സ്വാധീനിച്ചിട്ടുണ്ട്.  അൻസിബയുടെ പുറത്താകൽ  ഋഷിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.  

അന്‍സിബയുമായുള്ള കൂട്ടുകെട്ട് ഋഷിയെ  വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.  ഋഷി- അൻസിബ സൗഹൃദം ബി ബി വീട്ടിൽ വളരെ സ്ട്രോങ്ങ് ആയിരുന്നു. റൂമിൽ ഇരുന്ന് അവർ ഗെയിമുകൾ പ്ലാൻ ചെയ്‌തു.   ഇതിനിടയിൽ  ശരണ്യയുമായും ഋഷിയ്ക്ക് സൗഹൃദം ഉണ്ടായിരുന്നു  പക്ഷെ ഗെയ്‍മിനിടയിലെ  ഒരു തെറ്റ് ധാരണയുടെ പുറത്ത് ആ സൗഹൃദ ബന്ധത്തിന് ഇടയിലും കോട്ടം വീണു.

ആദ്യഘട്ടത്തില്‍ ഋഷിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നു അപ്‍സര. ഒരേ ഫീല്‍ഡില്‍ നിന്ന് വരുന്നവര്‍ എന്ന പരിഗണന ഇരുവരും തമ്മില്‍ ആദ്യം ഉണ്ടായിരുന്നു.  എന്നാൽ ഇതിനിടയിൽ  അഭിനയത്തെ  ചൊല്ലിയും അപ്സരയും ഋഷിയും പലതവണ നേർക്കുനേർ വന്നിട്ടുണ്ട്. ബി ബി   ഹോട്ടൽ ടാസ്കിൽ സാബുവും സ്വേതയും കൊടുത്ത ഒരു ടാസ്ക്കിനടയിൽ ഉണ്ടായ സംഭവങ്ങൾ  അപ്സരയും ഋഷിയും തമ്മിൽ  മുമ്പ്  ഉണ്ടായിരുന്ന പ്രശ്നം കൂടുതൽ വഷളാക്കി.  വീണ്ടും അപ്സരയും ഋഷിയും നേർക്കുനേർ  വന്നു. ഫാമിലി റൗണ്ടിലും അത് ചർച്ചയായി.

ഗെയിമിൽ ചതി പാടില്ല, ഗെയിം ഗെയിമായി കളിക്കണമെന്ന വാശി ഋഷിയ്ക്കുണ്ട് .എന്നാൽ ആ വാശി ഋഷിയും  മറ്റ്  മത്സാർത്ഥികളും തമ്മിൽ   പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഫിസിക്കല്‍ ടാസ്കുകളില്‍ ചിലപ്പോള്‍ ഋഷി പിന്നോട്ട് പോയിട്ടുണ്ടാകാം. പക്ഷെ തന്‍റെ ഗെയിം സ്പിരിറ്റ് ഋഷി ഒരിക്കലും വിട്ടുകൊടുത്തിരുന്നില്ല.

അൻസിബ പുറത്തായപ്പോൾ ഋഷി എങ്ങനെ  ഗെയിം കളിക്കുമെന്നായിരുന്നു എല്ലാവരും  ഉറ്റുനോക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ മികച്ച രീതിയിൽ തന്നെ  ഋഷി ഗെയിം  കളിച്ചു . അൻസിബ പുറത്തായതിന്  ശേഷം അഭിഷേക് ആയിരുന്നു ഋഷിയുടെ കൂട്ട്. നിലവിൽ ഉള്ള മത്സരാർത്ഥികളിൽ  തനിക്ക് വിശ്വാസം അഭിഷേകിനെ യാണെന്ന് ഋഷി പറഞ്ഞിട്ടുണ്ട്. ബിബി  വീട്ടിൽ സൗഹൃദത്തിന് വലിയ പ്രാധാന്യമാണ് തുടക്കം മുതൽ ഋഷി നൽകിയിരുന്നത്.

ഗെയിമുകളെ സമീപിക്കുന്നതിൽ   ഋഷിയ്ക്ക് ഋഷിയുടേതായൊരു സ്റ്റൈൽ ഉണ്ടായിരുന്നു.ഒരു മികച്ച  ഡാൻസർ എന്ന ലാലേട്ടൻ വന്ന പല എപ്പിസോഡിലും, ടാസ്ക്കളിലും  ഋഷി പ്രേക്ഷകരെ രസിപ്പിച്ചിട്ടുണ്ട് . നേരത്തെയും തന്‍റെ സാമ്പത്തിക ബാധ്യതകള്‍ അടക്കം വീട്ടിലെ മറ്റുള്ളവരോടും പ്രേക്ഷകരോടും വ്യക്തമാക്കിയ ആളായിരുന്നു ഋഷി. അതിനാല്‍ തന്നെ ഋഷി പണപ്പെട്ടി എടുക്കും എന്നാണ് പലപ്പോഴും പ്രേക്ഷകര്‍ അനുമാനിച്ചത് എന്നാല്‍ ആ സാധ്യതയില്ലാതാകുകയും അവസാന ആഴ്ചയിലെ നോമിനേഷന്‍ അതിജീവിക്കുകയും ചെയ്‍തതോടെ ഋഷി ഈ സീസണിലെ ശക്തനായ മത്സരാര്‍ത്ഥിയായി.

താന്‍ സ്ഥാപിച്ച സൗഹൃദങ്ങള്‍ ഋഷിക്ക് അവസാനം വോട്ടായി എത്തുന്നു എന്ന് വേണം കരുതാന്‍. വീട്ടില്‍ നിലപാട് എടുത്ത് മുന്നോട്ട് പോകുന്ന ഋഷി ബിഗ് ബോസ് സീസൺ സിക്സിന്റെ ടോപ്  സിക്‌സ്  വരെ എത്തിയെന്നത് അത്ര ചെറിയ  നേട്ടമല്ല. എന്നാല്‍ ഫൈനലില്‍ എത്തുമ്പോള്‍ ജിന്‍റോ, ജാസ്മിന്‍, അഭിഷേക് തുടങ്ങിയ പിന്തുണയേറി മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഋഷിക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം നേടാന്‍ കഴിയുമോ എന്നത് ചോദ്യമാണ്.

​ഗബ്രിയെ ഇഷ്ടമാണ്, പുറത്തുള്ളവർക്ക് എന്നെ പരിഹാസം ആയിരിക്കും, പുച്ഛം ആയിരിക്കും: ജാസ്മിൻ

ജാസ്മിനും ജിന്‍റോയും മാത്രമല്ല, കപ്പിന് മറ്റൊരാൾക്ക് കൂടി സാധ്യത; ഗബ്രി പറയുന്നു

Latest Videos
Follow Us:
Download App:
  • android
  • ios