ജാന്‍മോണിയുടെ 'പ്രത്യേക ആക്ഷന്‍' നോറയോട്; ഇത് അല്‍പ്പം കടന്നുപോയെന്ന് ബിഗ് ബോസ് പ്രേക്ഷകര്‍.!

Published : Apr 03, 2024, 10:24 AM IST
ജാന്‍മോണിയുടെ 'പ്രത്യേക ആക്ഷന്‍' നോറയോട്; ഇത് അല്‍പ്പം കടന്നുപോയെന്ന് ബിഗ് ബോസ് പ്രേക്ഷകര്‍.!

Synopsis

ജിന്‍റോ ഫ്ലോര്‍ക്ലീനിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നം നടക്കുമ്പോഴാണ് നോറ അതിനിടയില്‍ കയറിയത്. ഫ്ലോര്‍ ക്ലീനിംഗ് ഞങ്ങളുടെ പണിയാണ് എന്ന് പറഞ്ഞാണ് നോറ പ്രശ്നം ഉണ്ടാക്കിയത്.

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ വളരെ ശ്രദ്ധേയായ മത്സരാര്‍ത്ഥിയാണ്  ജാന്‍മോണി ദാസ്.
മലയാളി സിനിമാതാരങ്ങളില്‍ പലരുടെയും പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ജാന്‍മോണി ദാസ് ഈ ആഴ്ചയില്‍ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനാണ്. കഴിഞ്ഞ ദിവസം ജാന്‍മോണിയും നോറയും തമ്മില്‍ ചില പ്രശ്നങ്ങള്‍ വീട്ടില്‍ ഉണ്ടായി. 

ജിന്‍റോ ഫ്ലോര്‍ക്ലീനിംഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നം നടക്കുമ്പോഴാണ് നോറ അതിനിടയില്‍ കയറിയത്. ഫ്ലോര്‍ ക്ലീനിംഗ് ഞങ്ങളുടെ പണിയാണ് എന്ന് പറഞ്ഞാണ് നോറ പ്രശ്നം ഉണ്ടാക്കിയത്. നേരത്തെ തന്നെ ജിന്‍റോയും നോറയും തമ്മിലുള്ള പ്രശ്നം രൂക്ഷമാണ്. അതിനിടയിലാണ് ക്യാപ്റ്റനായ ജാന്‍മോണി കയറി വന്നത്. എന്നാല്‍ നിങ്ങള്‍ ഇതില്‍ ഇടപെടരുതെന്ന് നോറ പറഞ്ഞതോടെ നോറയും ജാന്‍മോണിയും തമ്മിലായി തര്‍ക്കം. 

അതിനിടയില്‍ നീ ഫേയ്ക്കാണ്, തേര്‍ഡ് ക്ലാസ് ഡ്രാമ കളിക്കരുത് എന്ന് ജാന്‍മോണി പറഞ്ഞു. ഇതോടെ നോറ തന്നെ തേര്‍ഡ് ക്ലാസ് എന്ന് വിളിച്ചെന്ന് പറഞ്ഞ് ബഹളം ആരംഭിച്ചു. ഇതോടെ ബിഗ് ബോസ് എല്ലാവരോടും ശാന്തരാകുവാന്‍ പറഞ്ഞു. എന്നാല്‍ പിന്നീടും ജാന്‍ മോണിയും നോറയും തര്‍ക്കം ഉണ്ടായി.

തുടര്‍ന്ന് ജാന്‍ മോണി പവര്‍ റൂമില്‍ കയറിപ്പോയി കാലില്‍ ക്രീ തടവുവാന്‍ തുടങ്ങി. ഈ വേളയില്‍ നോറയെ നോക്കി ഒരു പ്രത്യേക ആക്ഷന്‍ കാണിച്ചുവെന്ന് തോന്നിക്കുന്ന പ്രകടനം ജാന്‍ മോണി നടത്തുന്നുണ്ട്. എന്തായാലും നോറ പിന്നീട് കരച്ചിലായിരുന്നു. താന്‍  തേര്‍ഡ് ക്ലാസ് ഡ്രാമ എന്നാണ് പറഞ്ഞത് എന്ന് പിന്നീട് വീട്ടിലെ ആളുകളോട് ജാന്‍മോണി വിശദീകരിക്കുന്നുണ്ട്.

എന്തായാലും ജാനിന്‍റെ പ്രകടനം ബിഗ് ബോസ് സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ആദ്യം മുതല്‍ ബോസി ആറ്റിറ്റ്യൂഡില്‍ കളിക്കുന്ന ജാന്‍ ശരിക്കും നോറയോട് കാല് പിടിക്കാന്‍ പറയുന്ന ആക്ഷനാണ് കാണിച്ചത് എന്നാണ് ഒരു വിഭാഗം വിശദീകരിക്കുന്നത്. എന്നാല്‍ നോറ സ്ഥിരം ഡ്രാമ ഇറക്കിയതാണ് എന്ന വിമര്‍ശനവും ഉയര്‍ത്തുന്നവരുണ്ട്.

എന്നാൽ തുടക്കത്തിൽ ജാന്‍മോണി എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. ദിവസങ്ങൾ കഴിയുന്തോറും ജാന്മണിയുടെ യഥാർത്ഥ മുഖം പുറത്ത് വരികയാണെന്നാണ് ചര്‍ച്ച നടക്കുന്നത്. ബി​ഗ് ബോസ് വീട്ടിനുള്ളിൽ ജാന്മണിക്ക് സമ്മർദ്ദം സഹിക്കാൻ പറ്റുന്നുണ്ടാവില്ലെന്നും അഭിപ്രായമുണ്ട്. 

വിജയിയുടെ 'ദ ഗോട്ടില്‍' അഭിനയിക്കാന്‍ വിളിച്ചു,'നോ' പറഞ്ഞില്ല, പക്ഷെ ചെയ്യാന്‍ പറ്റിയില്ല: വിനീത് ശ്രീനിവാസന്‍

'ജിന്‍റോ കരഞ്ഞപ്പോള്‍ ബിഗ് ബോസ് അലിഞ്ഞോ'?; എല്ലാ പ്രശ്നത്തിനും കേന്ദ്രമായി ജിന്‍റോ.!

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

18 ലക്ഷവുമായി പുറത്തേക്ക്, ഒരാഴ്ച കൂടി കാത്തിരുന്നെങ്കിൽ 50 ലക്ഷം കിട്ടിയേനെ ! ഞെട്ടലിൽ ബി​ഗ് ബോസ് പ്രേക്ഷകർ
കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ