'ജിന്‍റോ കരഞ്ഞപ്പോള്‍ ബിഗ് ബോസ് അലിഞ്ഞോ'?; എല്ലാ പ്രശ്നത്തിനും കേന്ദ്രമായി ജിന്‍റോ.!

Published : Apr 03, 2024, 07:52 AM IST
'ജിന്‍റോ കരഞ്ഞപ്പോള്‍ ബിഗ് ബോസ് അലിഞ്ഞോ'?; എല്ലാ പ്രശ്നത്തിനും കേന്ദ്രമായി ജിന്‍റോ.!

Synopsis

 ഇതോടെ ഏത് സമയത്തും സംഭവം കൈയ്യാങ്കളിയാകാം എന്ന നിലയിലേക്ക് മാറി. ഇതോടെ ബിഗ് ബോസ് ഇടപെട്ട് ജിന്‍റോയെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വഴക്കുകള്‍ എന്നും പതിവാണ്. വഴക്കുകള്‍ ഒഴിവാക്കണം എന്ന ആഗ്രഹമാണ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത് ജാന്‍ മണി കഴിഞ്ഞ ദിവസം പങ്കുവച്ചത്. എന്നാല്‍ അതൊക്കെ സ്വപ്നമാണെന്ന് തെളിയിക്കുന്ന എപ്പിസോഡായിരുന്നു ചൊവ്വാഴ്ച. 

ബിഗ് ബോസ് വീട്ടിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ആരെയാണ് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കേണ്ടത് എന്ന് നിര്‍ദേശിക്കാന്‍ ആയിരുന്നു മോണിംഗ് ആക്ടിവിറ്റി. ഇതില്‍ പവര്‍ ടീം അംഗമായ രസ്മിന്‍ ജിന്‍റോയെ നിര്‍ദേശിച്ചു. തുടര്‍ന്ന് ടാസ്കിന് ശേഷം രശ്മിനും ജിന്‍റോയും ഇതിന്‍റെ പേരില്‍ തര്‍ക്കം തുടങ്ങി. 

ജിന്‍റോ രശ്മിന്‍റെ നാടിനെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയത് വിവാദമായി അതില്‍ കയറി വാക് തര്‍ക്കം ചൂടുപിടിച്ചു. രശ്മിന്‍ ഫ്ലോര്‍ ക്ലീനിംഗ് ശിക്ഷ ലഭിച്ച ജിന്‍റോയെ പ്രകോപിപ്പിക്കാന്‍ വെസ്റ്റ് ഇട്ടു. ഇത് പിന്നെയും ചൂടേറിയ ചര്‍ച്ചയായി. അതിന് പിന്നാലെ ജിന്‍റോ ഫ്ലോര്‍ വൃത്തിയാക്കാന്‍ തുടങ്ങിയെങ്കിലും വൃത്തിയാക്കിയ സ്ഥലത്ത് നില്‍ക്കുന്നു എന്ന പേരില്‍‌ അര്‍ജുനുമായി തര്‍ക്കമായി.

ഈ തര്‍ക്കത്തിലേക്ക് ഗബ്രിയും ഇടപെട്ടു. ഇതോടെ ഏത് സമയത്തും സംഭവം കൈയ്യാങ്കളിയാകാം എന്ന നിലയിലേക്ക് മാറി. ഇതോടെ ബിഗ് ബോസ് ഇടപെട്ട് ജിന്‍റോയെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഇവിടെ നേരത്തെ നടന്ന റോക്കിയുടെ അടക്കം സംഭവം ഓര്‍മ്മയില്ലെ എന്ന് ബിഗ് ബോസ് ചോദിച്ചു.

എന്നാല്‍ തന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നു, കൂട്ടായി കുറ്റപ്പെടുത്തുന്നു അതിനാലാണ് തിരിച്ച് പലതും പറയുന്നത് എന്നാണ് ജിന്‍റോ പറഞ്ഞത്. പിന്നെ താനിക്ക് ഇതൊന്ന് സഹിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ജിന്‍റോ കണ്‍‌ഫഷന്‍ റൂമില്‍ കരച്ചിലും ആരംഭിച്ചു. ഒടുക്കം ബിഗ് ബോസ് ഇതെല്ലാം ഗെയിം ആയി എടുക്കാന്‍ ഉപദേശിച്ച് ജിന്‍റോയെ പറഞ്ഞയക്കുകയായിരുന്നു.

അതേ സമയം അനാവശ്യ പരാമര്‍ശം നടത്തി പ്രശ്നത്തിന് തുടക്കം ഇട്ട ജിന്‍റോ കരഞ്ഞപ്പോള്‍ ബിഗ് ബോസ് അലിഞ്ഞോ? എന്ന ചോദ്യമാണ് ബിഗ് ബോസ് സംബന്ധിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച ഗ്രൂപ്പുകളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍ ജിന്‍റോയെ കൂട്ടമായി മണ്ടന്‍ എന്ന പരിവേഷത്തില്‍ ആക്രമിക്കുന്നതാണ് പ്രശ്നത്തിന് കാരണം എന്നാണ് ജിന്‍റോയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പറയുന്നത്.

എന്തായാലും ബിഗ് ബോസ് വീട്ടില ഇപ്പോഴത്തെ ഗെയിമിലെ എപ്പിക് സെന്‍ററായി ജിന്‍റോ മാറിയിരിക്കുകയാണ്. എല്ലാ പ്രശ്നങ്ങളും ജിന്‍റോയിലൂടെ കയറി ഇറങ്ങി പോകുന്നുണ്ട്. മാത്രമല്ല രണ്ടാം ആഴ്ച കിട്ടിയ പ്യൂവര്‍ സോള്‍ ടാഗൊക്കെ ജിന്‍റോ അഴിച്ചുവച്ചു കഴിഞ്ഞും. ചിലര്‍ വന്‍ ഗെയിമറായി ജിന്‍റോയെ കണക്കിലെടുക്കുന്നു എന്നതാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. 

ഈ ആഴ്ച 'പവര്‍' മാറും; ആദ്യം തന്നെ അലക്കില്‍ വഴക്ക്, ഗബ്രിയും ജിന്‍റോയും കോര്‍ത്തു.!

'ഇയാള്‍ ശരിക്കുമൊരു കുഞ്ഞുവാവയാണ്, ഈ സീസണ്‍ ബിഗ് ബോസ് ജിന്‍റോയ്ക്ക് മുന്‍പും ശേഷവും എന്ന് അറിയപ്പെടും'

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്