
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ പുതിയ വാരാന്ത്യ എപ്പിസോഡ് തീപാറും എന്ന സൂചനയുമായി പുതിയ എപ്പിസോഡ് പ്രമോ എത്തി. ഷോയില്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചതിന് സ്പോട്ട് എവിക്ഷനിൽ ജിന്റോയും ഗബ്രിയും പുറത്തേക്കോ? എന്ന ചോദ്യവുമായാണ് മോഹന്‍ലാലിന്‍റെ പുതിയ പ്രമോ എത്തിയിരിക്കുന്നത്.
നേരത്തെ ഇത്തവണത്തെ സീസണില്‍ മോശം വാക്കുകള്‍ മത്സരാര്‍ത്ഥികള്‍ ഉപയോഗിക്കുന്നു എന്ന തരത്തില്‍ പരാതികള്‍ പ്രേക്ഷകര്‍ തന്നെ ഉയര്‍ത്തിയിരുന്നു. അത് മോഹന്‍ലാല്‍ വാരാന്ത്യ എപ്പിസോഡില്‍ ചര്‍ച്ചയാക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഇതിന്‍റെ ഭാഗമായി നല്‍കിയ ടാസ്കിന്‍റെ അവസാനമാണ് സ്പോട്ട് എവിക്ഷനിൽ ജിന്റോയും ഗബ്രിയും പുറത്തേക്ക് പോകുന്നത് എന്ന് സൂചിപ്പിക്കുന്ന പ്രമോയാണ് ഇപ്പോള്‍ പുറത്തുവന്നത്.
എന്നാല്‍ ഇത് ഒരു താക്കീത് രൂപത്തിലുള്ള പ്രാങ്ക് ആയിരിക്കാം എന്നാണ് സൂചന. അതേ സമയം ഇത്തവണ എവിക്ഷനില്‍ ഉള്ള വ്യക്തിയാണ് ഗബ്രി. അതേ സമയം പവര്‍ ടീം ആയതിനാല്‍ ഇത്തവണ എവിക്ഷന്‍ നോമിനേഷന്‍ ലഭിക്കാത്ത വ്യക്തിയാണ് ജിന്‍റോ. ഇരുവരും തമ്മില്‍ കഴിഞ്ഞാഴ്ച പല എപ്പിസോഡിലും വലിയതോതില്‍ കൊമ്പുകോര്‍ത്തിരുന്നു.
തമ്മില്‍ പലപ്പോഴും പ്രകോപിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന് ഒരുഘട്ടത്തില്‍ ഇരുവരെയും ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ച് കുടുംബങ്ങളും കുട്ടികളും കാണുന്ന പരിപാടിയാണ് ഇതെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു. ഇതിന്‍റെ ബാക്കിയാണ് ഇപ്പോഴത്തെ പ്രമോയില്‍ എന്നാണ് സൂചന.
'ലാലേട്ടൻ' തുടങ്ങിയിട്ടേ ഉള്ളൂ..; തെളിവുകൾ നിരത്തി ജാസ്മിനോട് പൊട്ടിത്തെറിച്ച് മോഹൻലാൽ-വീഡിയോ
കടുത്ത എതിർപ്പ്, ഒടുവിൽ ജാസ്മിൻ പുതിയ ക്യാപ്റ്റൻ; ഗബ്രി ജയിലിലേക്ക്, ഒപ്പം ഒരാളും കൂടി
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ