
ബിഗ് ബോസ് സീസണുകളിൽ മത്സരാർത്ഥികളും പ്രേക്ഷകരും ഒരു പോലെ കാത്തിരിക്കുന്നത് വീക്കെൻഡ് എപ്പിസോഡിന് വേണ്ടിയാണ്. അന്നാണ് അവതാരകനായ മോഹൻലാൽ എത്തുന്നത്. അതാണ് ആ കാത്തിരിപ്പിന് കാരണം. ഓരോ ആഴ്ചയിലും വീട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചും വ്യക്തത വരുത്തിയുമാകും മോഹൻലാൽ ഷോ അവസാനിപ്പിക്കുക. അത്തരത്തിൽ ബിഗ് ബോസ് സീൺ ആറിൽ ഇന്ന് മോഹൻലാൽ എത്തുകയാണ്.
മോഹൻലാൽ എത്തുന്നത് പ്രമാണിച്ചുള്ള പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ആരോ ബിഗ് ബോസ് വീട്ടിലെ ഗ്യാസ് ഓഫാക്കാതെ ഇട്ടിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മോഹൻലാൽ ചോദ്യം ഉന്നയിക്കുന്നത് പ്രമോയിൽ കാണാം. ദേഷ്യത്തോടെയാണ് മോഹൻലാൽ ഓരോരുത്തരോടും സംസാരിച്ചത്. പിന്നാലെ തെളിവുകൾ കാണുന്നുമുണ്ട്. ജാസ്മിനോട് കടുത്ത ദേഷ്യത്തിൽ നടൻ സംസാരിക്കുന്നതും കാണാം. എന്താണ് ഇന്ന് ഷോയിൽ നടക്കുന്നതെന്ന് അറിയാൻ ഏതാനും മണിക്കൂർ കൂടി കാത്തിരിക്കേണ്ടി വരും.
അതേസമയം, പ്രമോ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ബിഗ് ബോസ് പ്രേക്ഷകർ നൽകുന്നത്. ലാലേട്ടൻ തുടങ്ങിയിട്ടേ ഉള്ളൂവെന്നും ഇനി കളിമാറുമെന്നും ഇവർ പറയുന്നുണ്ട്. ഈ സീസൺ ശരിക്കും ലാലേട്ടന് മാത്രം ഉള്ളത് ആണെന്നും ഇവർ പറയുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയും മോഹൻലാലിന്റെ എപ്പിസോഡിന് വലിയ പ്രശംസ ലഭിച്ചിരുന്നു. തങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച കാര്യങ്ങളാണ് മോഹൻലാൽ ചോദിച്ചതെന്നും ഇങ്ങനെയുള്ള ലാലേട്ടനെ കാണാനാണ് ആഗ്രഹിച്ചതെന്നും അവർ പറഞ്ഞിരുന്നു.
രാജു ചേട്ടാ..സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം, അത് നിങ്ങളെന്ന നടൻ തീർത്ത വിസ്മയം: നവ്യാ നായർ
ഇതിനിടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഷോയ്ക്ക് പുറത്ത് സജീവമാണ്. മൂന്നില്‍ കൂടുതല്‍ വൈല്‍ഡ് കാര്‍ഡുകള്‍ ഇത്തവണ വീടിനകത്ത് കയറും. ഇതാദ്യമായാണ് ഇത്രയും പേര്‍ ബിഗ് ബോസില്‍ എത്തുന്നതും. അവര്‍ ആരൊക്കെ ആണെന്ന് വഴിയെ അറിയാനാകും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ