'ഇയാള്‍ ശരിക്കുമൊരു കുഞ്ഞുവാവയാണ്, ഈ സീസണ്‍ ബിഗ് ബോസ് ജിന്‍റോയ്ക്ക് മുന്‍പും ശേഷവും എന്ന് അറിയപ്പെടും'

Published : Apr 02, 2024, 06:06 PM ISTUpdated : Apr 02, 2024, 06:25 PM IST
'ഇയാള്‍ ശരിക്കുമൊരു കുഞ്ഞുവാവയാണ്, ഈ സീസണ്‍ ബിഗ് ബോസ് ജിന്‍റോയ്ക്ക് മുന്‍പും ശേഷവും എന്ന് അറിയപ്പെടും'

Synopsis

എന്നല്‍ ഇതിനകം ഈ സീസണിലെ മികച്ച ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ ജിന്‍റോ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് എത്ര പേര്‍ ​ഗൗരവത്തോടെ ചിന്തിക്കുന്നുവെന്നത് സംശയമാണ്. 

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഇപ്പോഴത്തെ ഷോയിലെ മുഖ്യ താരങ്ങളില്‍ ഒരാളാണ് 
ജിന്‍റോ ഒരോ ആഴ്ചയിലും ജിന്‍റോയുടെ ഒരോ പ്രകടനങ്ങളാണ് പ്രേക്ഷകര്‍ കാണുന്നത്.  അതേസമയം ജിന്‍റോ ബിഗ് ബോസ് പോലെയൊരു ഷോയിലെ ​ഗെയിമര്‍ എന്ന നിലയില്‍‍ ഈ സീസണിന്‍റെ സെന്‍റര്‍ പോയിന്‍റിലാണെന്ന് പറയാം. 

പവര്‍ ടീമിന്‍റെ ഭാ​ഗമായി നിന്നുകൊണ്ട് നടപ്പാക്കാന്‍ ശ്രമിക്കുന്ന തീരുമാനങ്ങളില്‍ മിക്കതും യുക്തിസഹമല്ലെങ്കിലും നിഷ്കളങ്കന്‍ ഇമേജ് പുറത്തെ പ്രേക്ഷകര്‍ക്കിടയില്‍ ജിന്‍റോയ്ക്ക് ഇപ്പോഴും തുണയാവുന്നുണ്ട്. എന്നാല്‍ മറ്റ് മത്സരാര്‍ഥികളെ സംബന്ധിച്ച് ജിന്‍റോ ഒരു ശല്യവും മണ്ടനുമാണ്. 

എന്നല്‍ ഇതിനകം ഈ സീസണിലെ മികച്ച ഒരു മത്സരാര്‍ത്ഥി എന്ന നിലയില്‍ ജിന്‍റോ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് എത്ര പേര്‍ ​ഗൗരവത്തോടെ ചിന്തിക്കുന്നുവെന്നത് സംശയമാണ്. ഇപ്പോഴിതാ ജിന്‍റോയുടെ പുറത്തെ പിന്തുണ വ്യക്തമാക്കുന്ന ഒരു പോസ്റ്റുമായി മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ആര്യ രംഗത്ത് എത്തിയിരിക്കുന്നു. 

ജിന്റോയെക്കുറിച്ചുള്ള ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ബിഗ് ബോസിനോട് ജിന്‍റോ സംസാരിക്കുന്നത് അടക്കം വച്ച് ആര്യ കുറിക്കുന്നത് ഇങ്ങനെയാണ് -" ഈ മനുഷ്യനാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ മുഖം . ബിഗ് ബോസ് 6 ജിന്‍റോയ്ക്ക് മുമ്പും ജിന്റോയ്ക്ക് ശേഷവും എന്ന് അറിയപ്പെടും. 

ഇയാള്‍ ശരിക്കുമൊരു കുഞ്ഞുവാവായാണ്. മുമ്പൊരിക്കലും ഒരാളും ബിഗ് ബോസിന് ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടില്ല. ഒരു അമ്മ തന്‍റെ സങ്കടപ്പെട്ടിരിക്കുന്ന കുഞ്ഞിനെ കേട്ടിരിക്കുന്നത് പോലെ കേള്‍ക്കുന്നതും കണ്ടിട്ടില്ല".

അതേ സമയം പവര്‍ ടീം അംഗം എന്ന നിലയില്‍ നിലവില്‍ ബിഗ് ബോസ് വീട്ടില്‍ ജിന്‍റോ നിരവധി പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. പവര്‍ ടീമിനിടയില്‍ മിക്കപ്പോഴും ഉടലെടുക്കുന്ന അഭിപ്രായവ്യത്യാസത്തിന് പരിഹാരം എന്ന നിലയിലാണ് ഒരാളെക്കൂടി ഒപ്പം കൂട്ടാന്‍ മോഹന്‍ലാല്‍ നിര്‍ദേശിച്ചത് അനുസരിച്ച്. റസ്മിന്‍റെ തീരുമാനപ്രകാരം അര്‍ജുന്‍ ആണ് മൂന്നാമനായി എത്തിയിരുന്നു.

ഇത് ജിന്‍റോയ്ക്ക് എത്രത്തോളം ഭീഷണി ഉണ്ടാക്കുമെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അര്‍ജുന് അതിന് സാധിച്ചാല്‍ ബി​ഗ് ബോസിലെ നിലവിലെ ​ഗെയിം ചേഞ്ച് ചെയ്യാന്‍ തന്നെ ഒരുപക്ഷേ സാധിക്കും.

ആരെല്ലാം പുറത്തേക്ക് ? ​ഗബ്രി 5, ജാസ്മിൻ 9, ഒപ്പം ഇവരും; ഓപ്പൺ നോമിനേഷനിൽ പതറി മത്സരാർത്ഥികൾ

ജാസ്മിൻ കളി തുടങ്ങി, 'ഐ ലവ് യു' പറഞ്ഞ് ​ഗബ്രി, 'ജബ്രി' കോമ്പോയിൽ പൊട്ടിത്തെറി, ഇനി എന്ത് ?

Asianet News Live

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി