10 പേർ, ആരെല്ലാം പുറത്തേക്ക് ? ബി​ഗ് ബോസിലെ അവസാന നോമിനേഷനിൽ മൂന്ന് പേർ സേഫ്

Published : May 27, 2024, 09:33 PM IST
10 പേർ, ആരെല്ലാം പുറത്തേക്ക് ? ബി​ഗ് ബോസിലെ അവസാന നോമിനേഷനിൽ മൂന്ന് പേർ സേഫ്

Synopsis

പത്ത് പേരിൽ മൂന്ന് പേർ മാത്രമാണ് സേഫ് ആയത്. ബാക്കിയുള്ള ഏഴ് പേർ നോമിനേഷനിൽ വരികയും ചെയ്തു. 

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി മൂന്ന് ആഴ്ചകൾ മാത്രമാണ് ബാക്കി. ആരൊക്കെ ആകും ടോപ് ഫൈവിൽ ഉണ്ടാകുക എന്നും ആരാകും വിജയ കിരീടം ചൂടുക എന്നറിയാനുമായി കാത്തിരിക്കുകയാണ് ബി​ഗ് ബോസ് പ്രേക്ഷകരും. ഫിനാലെയിലേക്ക് അടുക്കുന്നതിനിടെ മത്സരാർത്ഥികളാൽ നോമിനേറ്റ് ചെയ്യപ്പെടുന്ന അവസാന നോമിനേഷൻ ഇന്ന് നടന്നിരിക്കുകയാണ്. അടുത്ത ആഴ്ച മുതൽ എല്ലാവരും നേരിട്ട് നോമിനേഷനിൽ വരും.  പത്ത് പേരിൽ മൂന്ന് പേർ മാത്രമാണ് സേഫ് ആയത്. ബാക്കിയുള്ള ഏഴ് പേർ നോമിനേഷനിൽ വരികയും ചെയ്തു. 

മത്സരാർത്ഥികളുടെ വോട്ടിം​ഗ് രീതി കണക്ക് ഇങ്ങനെ

സായ്- നാല് വോട്ട് (ജാസ്മിൻ, ജിന്റോ, ശ്രീധു, ഋഷി)

നോറ- 2 വോട്ട് (ജാസ്മിൻ, ഋഷി)

സിജോ- ഒരു വോട്ട്( ജിന്റോ

അഭിഷേക്- രണ്ട് വോട്ട്(നോറ, അർജുൻ)

നന്ദന- മൂന്ന് വോട്ട്(നോറ, അർജുൻ, ശ്രീധു)

ശ്രീധു - മൂന്ന് വോട്ട്(സായ്, നന്ദന, അഭിഷേക്)

ആർജുൻ- ഒരുവോട്ട്(നന്ദന)

ജാസ്മിൻ-രണ്ട് വോട്ട്(അഭിഷേക്, സിജോ)

ഋഷി- രണ്ട് വോട്ട് (സായ്, സിജോ)

നോമിനേഷൻ കാരണങ്ങൾ ഇങ്ങനെ

തെറ്റായ സ്ട്രാറ്റജി, കൃത്രിമ മാറ്റം എന്നീകാരണങ്ങളാൽ ജാസ്മിൻ,

കള്ളക്കഥ, ഡബിൾ സ്റ്റാൻഡ് എന്നീ കാരണങ്ങൾ നോറ.

ഉത്തരവാദിത്വം ഇല്ലായ്മ, ഉൾവലിയൽ എന്നീ കാരണങ്ങളാൽ അഭിഷേക് ശ്രീകുമാർ. 

മറ്റുള്ളവരെ ആശ്രയിച്ചു നിൽക്കൽ, തെറ്റിനെ ന്യായീകരിക്കൽ എന്നീ കാരണങ്ങളാൽ ഋഷി.

അർഹത ഇല്ലായ്മ, പക്വത ഇല്ലായ്മ എന്നീ കാരണങ്ങാൽ നന്ദന.

പുരോ​ഗതി ഇല്ലായ്മ, കോമ്പോ നാടകം എന്നീ കാരണങ്ങളാൽ ശ്രീധു.

ലക്ഷ്യബോധം ഇല്ലായ്മ, താൽപര്യ ഇല്ലായ്മ എന്നീ കാരണങ്ങളാൽ സായ് കൃഷ്ണ.

'ബിരിയാണി'ക്ക് ശേഷം പുതിയ പടവുമായി സജിൻ ബാബു; നായികയായി റിമ കല്ലിങ്കൽ

പത്ത് മത്സരാർത്ഥികളാണ് നിലവിൽ ബി​ഗ് ബോസ് സീസൺ ആറിൽ ഉള്ളത്. ഇതിൽ ഏഴ് പേരാണ് നോമിനേഷനിൽ വന്നത്. ബാക്കിയുള്ള അർ‍ജുൻ, സിജോ, ജിന്റോ എന്നിവർ ഈ ആഴ്ച നോമിനേഷനിൽ നിന്നും മുക്തി നേടുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്