
തിരുവനന്തപുരം: ഒരു മത്സരാര്‍ത്ഥിയുടെ ശാരീരിക മാനസിക കെട്ടുറപ്പും വിലയിരുത്തുന്ന ഒരു ഷോയാണ് ബിഗ് ബോസ്. അതിനാല്‍ തന്നെ മാനസികമായി അസ്ഥിരമായ അവസ്ഥയില്‍ ചിലപ്പോള്‍ ചില മത്സരാര്‍ത്ഥികള്‍ക്ക് അവിടെ തുടരാന്‍ സാധിച്ചെന്ന് വരില്ല. ഇത്തരത്തില്‍ കഴിഞ്ഞ എപ്പിസോഡില്‍ ഇമോഷണലായി ഡൌണായ നോറ ഷോയില്‍ നിന്നും പുറത്തുപോകണം എന്ന് ബിഗ് ബോസിനോട് പറഞ്ഞു.
നോറയും ജാസ്മിനും ഒരു ദിവസം മുഴുവന്‍ നീളുന്ന വാക് തര്‍ക്കമാണ് കഴിഞ്ഞ ദിവസം വീട്ടില്‍ നടന്നത്. നോറ തന്നെക്കുറിച്ച് പുറത്തെ കാര്യങ്ങള്‍ അടക്കം പറഞ്ഞ് നടക്കുന്നു എന്നാണ് ജാസ്മിന് ആരോപിച്ചത്. ഇതിന്റെ പേരില്‍ നടന്ന വാക് തര്‍ക്കം. അവസാനം രാത്രി ടാസ്കോടെ മൂര്‍ച്ഛിച്ചു.
തുടര്‍ന്ന് രശ്മിന് ഇതിനിടയില്‍ സമാധാനിപ്പിക്കാന്‍ എത്തിയെങ്കിലും ഇതിലൊന്നും അടങ്ങിയില്ല.ഒടുക്കം രശ്മിനെതിരെയും നോറ പറഞ്ഞു. ജാസ്മിനുമായി ബാത്ത് റൂമിന് അടുത്തുവച്ച് നടന്ന സംഭാഷണത്തിന് പിന്നാലെ നോറ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. ആദ്യം ക്യാമറയില്‍ ബിഗ് ബോസ് എനിക്ക് വീട് വിട്ട് പോകണം എന്ന് നോറ പറഞ്ഞു. ഇമോഷണലായി പറയുന്നതല്ല കാര്യമായി പറയുന്നതാണെന്ന് നോറ പറഞ്ഞു.
പിന്നീട് ഡ്രസിംഗ് റൂമില്‍ കയറി വലിയ കരച്ചിലായതോടെ നോറയെ ബിഗ് ബോസ് കണ്ഫഷന് റൂമിലേക്ക് വിളിപ്പിച്ചു. എനിക്ക് ഇവിടെ തുടരാന്‍ സാധിക്കില്ലെന്നും. ജാസ്മിന് അടക്കം തന്നെ ആക്രമിക്കുന്നുവെന്നും. തന്റെ കരച്ചില് പോലും അഭിനയമാണ് എന്ന് പലരും പറയുന്നുവെന്നും നോറ പറഞ്ഞു.
ഈ ഗെയിം ഇങ്ങനെയാണ് എന്ന് അറിയില്ലെ എന്നാണ് ബിഗ് ബോസ് തിരിച്ച് ചോദിച്ചത്. ധൈര്യത്തോടെ കളിക്കണം എല്ലാവരും പല രീതിയില്‍ കളിക്കും അതിനാല്‍ ഗൌരവമായ രീതിയില്‍ കാര്യങ്ങള്‍ കാണണമെന്നും നോറയെ ബിഗ് ബോസ് ആശ്വസിപ്പിച്ചു. എന്തായാലും ബിഗ് ബോസിന്റെ നിര്‍ദേശത്തില്‍ നോറ വീട്ടില്‍ തുടരും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ