
തിരുവനന്തപുരം: ആദ്യ ആഴ്ച മുതല്‍ ബിഗ് ബോസ് മലയാളത്തില്‍ തമ്മില്‍ തല്ല് ആരംഭിച്ച രണ്ടു മത്സരാര്‍ത്ഥികളാണ് നോറയും, ജാസ്മിനും. ഇരുവരും ആദ്യം ഒന്നിച്ചായിരുന്നെങ്കിലും പിന്നീട് വേഗം പിരിഞ്ഞു. നോറ പലപ്പോഴും ജാസ്മിനെ കുറ്റം പറയുമെങ്കിലും നോറയെ പൂര്‍ണ്ണമായും അവഗണിക്കുന്ന രീതിയായിരുന്നു ജാസ്മിന്. അടുത്തിടെ നല്‍കിയ ടാസ്കില്‍ നിങ്ങള്‍ തീര്‍ത്തും അവഗണിക്കുന്ന വീട്ടിലെ മത്സരാര്‍ത്ഥി ആരാണ് എന്നതിന് ജാസ്മിന്‍ ആ ബാഡ്ജ് നല്‍കിയതും നോറയ്ക്കാണ്. അതിന് ശേഷം ഇരുവരും തമ്മില്‍ രൂക്ഷമായ വാക് തര്‍ക്കം ഉണ്ടായി.
നോറയെ പ്രൊട്ടക്ട് ചെയ്യും എന്ന് പറഞ്ഞ രസ്മിന്‍ നോറയ്ക്കൊപ്പം ജാസ്മിനുമായുള്ള തര്‍ക്കത്തില്‍ നിന്നു. ഞാന്‍ കുറേ അവഗണിച്ചു. ഇത് എനിക്ക് സഹിക്കാന്‍ പറ്റാതായി തുടങ്ങി. ഇനി അവഗണിക്കാന്‍ ഉദ്ദേശിക്കുന്നില്ല.ലാസ്റ്റ് എനിക്ക് കുരു പൊട്ടിയത് നീ കുളി കേസ് എടുത്തിട്ടപ്പോഴാണ്. അതൊന്നും നോറ ചിന്തിക്കേണ്ട കാര്യമില്ല. നോറയുടെ അടുത്ത് പോലും ഞാന്‍ വരുന്നില്ല. പിന്നെ എന്തിന് നോറ അത് പറയണമെന്നും ജാസ്മിന്‍ പറയുന്നുണ്ട്.
രാവിലെ മോണിംഗ് ടാസ്കില്‍ അടക്കം നോറയും ജാസ്മിനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. നോറ പലപ്പോഴും തന്നെക്കുറിച്ച് മറ്റുള്ളവരോട് പറയാറുണ്ടെന്ന് ജാസ്മിന്‍ ഋഷിയോട് അടക്കം ചോദിച്ച് മനസിലാക്കുന്നുണ്ട്. പുറത്തെ കാര്യങ്ങള്‍ അടക്കം നോറ പറയുന്നു എന്ന് ജാസ്മിന്‍ ആരോപിക്കുന്നുണ്ട്.
നേരത്തെ തര്‍ക്കത്തിനിടെ നിനക്ക് എന്‍റെ നമ്പര്‍ എവിടുന്ന് കിട്ടിയെന്ന് നോറ ജാസ്മിനോട് ചോദിക്കുന്നുണ്ട്. പുറത്തെക്കാര്യം സംസാരിക്കരുത് എന്നാണ് ജാസ്മിന്‍ അപ്പോള്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് തനിക്ക് നോറയുടെ നമ്പര്‍ തന്നത് താനുമായി വിവാഹം ഉറപ്പിച്ചിരുന്ന മുന്നാക്കയാണെന്ന് ജാസ്മിനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ എന്തിനാണ് ഫോണ്‍ ചെയ്തതെന്നോ എന്താണ് ഫോണില്‍ സംസാരിച്ചതെന്നോ ഇരുവരും പറഞ്ഞില്ല. അതിന് മുന്‍പ് രസ്മിന്‍ ഇടപെട്ടു.
എന്തായാലും ഇത് ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. പുറത്ത് ഇവര്‍ സെറ്റായാണോ വന്നത് എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ഷോയില്‍ ജിന്‍റോ അടക്കം കാര്യം കൈവിട്ടു എന്ന് പറയുന്നത് കേള്‍ക്കാമായിരുന്നു. പ്രേക്ഷകരെ പൊട്ടന്മാരാക്കുന്ന രീതിയാണ് ഇതെന്നാണ് പലരും പറയുന്നത്. അതേ സമയം മറ്റ് ഭാഷകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ താക്കീത് നല്‍കാറാണ് പതിവെന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും ഇവര്‍ ഷോയ്ക്ക് മുന്‍പ് ഫോണ്‍ വിളിച്ചോ എന്ന കാര്യം ചര്‍ച്ചയാകുന്നുണ്ട്.
എന്നാല്‍ ലൈവ് കണ്ട പ്രേക്ഷകര്‍ പിന്നീട് ഇതിന് വിശദീകരണവുമായി രംഗത്ത് വരുന്നുണ്ട്. ഗബ്രിയുമായുള്ള സംസാരത്തില്‍ ഫോണ്‍ നമ്പര്‍ കിട്ടിയ കാര്യം ഒരു വര്‍ഷം മുന്‍പുള്ള കാര്യമാണ് നോറ പറഞ്ഞത് എന്നാണ് ജാസ്മിന്‍ പറയുന്നത്.
'ഞാൻ സ്പ്രേ അടിക്കില്ല, എനിക്ക് വാടയില്ലെ'ന്ന് അന്ന് ജാസ്മിൻ; എല്ലാം കാണുന്നെന്ന് ബിബി പ്രേക്ഷകർ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ