'ഞാൻ സ്പ്രേ അടിക്കില്ല, എനിക്ക് വാടയില്ലെ'ന്ന് അന്ന് ജാസ്മിൻ; എല്ലാം കാണുന്നെന്ന് ബിബി പ്രേക്ഷകർ

Published : Apr 04, 2024, 10:20 PM IST
'ഞാൻ സ്പ്രേ അടിക്കില്ല, എനിക്ക് വാടയില്ലെ'ന്ന് അന്ന് ജാസ്മിൻ; എല്ലാം കാണുന്നെന്ന് ബിബി പ്രേക്ഷകർ

Synopsis

വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കമന്റുമായി ബി​ഗ് ബോസ് പ്രേക്ഷകരും രം​ഗത്ത് എത്തി.

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ശ്രദ്ധേയയായ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാഫർ. യുട്യൂബർ, ഇൻഫ്ലുവൻസർ എന്നീ ലേബലിൽ ബി​ഗ് ബോസ് വീട്ടിലെത്തിയ ജാസ്മിന് പക്ഷേ വലിയ വിമർശനങ്ങളും ട്രോളുകളും ആണ് പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും വരുന്നത്. അടുത്തിടെ ചായ ഒഴിക്കുന്നതിനിടയിൽ ജാസ്മിൻ തുമ്മിയതും അത് വകവയ്ക്കാതെ മറ്റൊരാൾക്ക് കൊടുത്തതും ഏറെ ചർച്ചയായി മാറിയിരുന്നു. താൻ ഒരുദിവസം ഇടവിട്ട് മാത്രമെ കുളിക്കൂ എന്ന് പറഞ്ഞതും ശ്രദ്ധനേടി. ഈ അവസരത്തിൽ ജാസ്മിൻ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ജാസ്മിന്റെ പ്രതികരണം. ഉപയോ​ഗിക്കുന്ന പെർഫ്യൂം ഏതാണെന്ന ചോദ്യത്തിന്, "ഞാൻ ഉപയോ​ഗിക്കാറില്ല. ഞങ്ങൾക്ക് സ്പ്രേ അടിച്ചൂടാ. സ്ത്രീകൾക്ക് സ്പ്രേ അടിച്ചൂട. ഉപയോ​ഗിക്കുന്നവർ ഉണ്ട്. ഞാൻ ചെയ്യില്ല. എനിക്ക് അങ്ങനെ വാട ഒന്നുമില്ല. ഞാൻ എല്ലാ ദിവസവും കുളിക്കുന്ന ആളുമല്ല. അത്തറും ഉപയോ​ഗിക്കില്ല. നെയിൽ പോളിഷും ഉപയോ​ഗിക്കില്ല. മുസ്ലീംസിന് അത് ഹറാമാണ്. കുഞ്ഞിലെ ഇട്ടിട്ടുണ്ട്. ബോധവും വിവരവും വന്ന ശേഷം ഇട്ടിട്ടില്ല", എന്നാണ് ജാസ്മിൻ പറഞ്ഞത്. 

ഈ വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കമന്റുമായി ബി​ഗ് ബോസ് പ്രേക്ഷകരും രം​ഗത്ത് എത്തി. ബി​ഗ് ബോസിൽ ഞങ്ങൾ എല്ലാം കാണുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. ഒപ്പം ​ഗബ്രിക്കൊപ്പമുള്ള ഷോയിലെ സ്റ്റിൽസ് കൊണ്ട് ട്രോളുകൾ ചെയ്ത് കമന്റ് ചെയ്യുന്നവരും ഉണ്ട്. 

'ആടുജീവിത'ത്തിന് ഓസ്കർ കിട്ടുന്നത് സംശയം, അത് കോടികളുടെ ബിസിനസ്: ബ്ലെസി

അതേസമയം, ബിഗ് ബോസ് സീസണ്‍ ആറ് നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം പല മത്സരാര്‍ത്ഥികളും പ്രേക്ഷ പ്രീയം നേടിയെങ്കിലും പലരും ഇപ്പോഴും മത്സരത്തിലേക്ക് കടന്നിട്ടില്ല. വരും ദിവസങ്ങളില്‍ വൈല്‍ഡ് കാര്‍ഡുകാര്‍ എത്താനും സാധ്യയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്