Asianet News MalayalamAsianet News Malayalam

'ഞാൻ ഒറ്റയ്ക്ക് വിലസും, മറ്റെല്ലാരും പഴം' എന്ന് 'രതീഷണ്ണൻ'; നിങ്ങളെന്താ വാഴയോന്ന് ശ്രീതു, ചോദിച്ചുവാങ്ങി രതീഷ്

അതേ താൻ വാഴയാണെന്ന് രതീഷ് സമ്മതിക്കുന്നുമുണ്ട്. 

bigg boss malayalam season 6 contestant ratheesh kumar irritating sreethu krishnan nrn
Author
First Published Mar 12, 2024, 9:32 PM IST

ബി​ഗ് ബോസ് മലയാളം സീസൺ ആറ് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്രയും ദിവസം പിന്നിട്ടുവെങ്കിലും ഒരൊഴുക്കൻ മട്ടിലാണ് ഇപ്പോഴും പല മത്സരാർത്ഥികളും. എന്നാൽ ഷോ തുടങ്ങി ആദ്യദിവസം മുതൽ സ്കോർ ചെയ്തു കൊണ്ടിരിക്കുന്നൊരു മത്സരാർത്ഥിയാണ് രതീഷ് കുമാർ. വീടിനെ ഒന്നാകെ എന്റർടെയ്ൻ ചെയ്യിക്കുന്ന ഇയാൾ, പലരെയും അങ്ങോട്ട് ചെന്ന് 'ചൊറിഞ്ഞ്' കണ്ടന്റ് ഉണ്ടാക്കുന്നതിൽ മിടുക്കനാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. അത് ശരിയായിട്ടുള്ള കാര്യവുമാണ്. അത്തരത്തിൽ ഇന്ന് എപ്പിസോഡ് തുടങ്ങിയതും താരം 'രതീഷ് അണ്ണൻ' തന്നെ. 

ഇന്ന് രതീഷിന്റെ ആദ്യ ഇര സീരിയൽ താരം ശ്രീതു കൃഷ്ണൻ ആണ്. ഇത്രയും ദിവസം ആയിട്ടും ബിബി ഹൗസിൽ എന്ത് ചെയ്തു എന്നാണ് രതീഷ് ശ്രീതുവിനോട് ചോ​ദിക്കുന്നത്. ഇതിന് താങ്ങൾ എന്താണ് ചെയ്തതെന്ന് ചോദിക്കുമ്പോൾ കൈ ആം​ഗ്യം കാണിച്ച് മറ്റുള്ളവരെ ചൊറിഞ്ഞു എന്നാണ് രതീഷ് പറയുന്നത്. ശേഷം ശ്രീതുവിനോട് മറ്റുള്ളവരെ ചൊറിഞ്ഞ് കണ്ടന്റ് ഉണ്ടാക്കണമെന്നും ഇയാൾ പറയുന്നുണ്ട്. ചൊറിയാൻ വേണ്ടിയാണോ ഇവിടെ പത്തൊൻപത് പേരെയും കൊണ്ടുവന്നിരിക്കുന്നതെന്ന് ശ്രീതു ചോദിക്കുന്നുമുണ്ട്. 'ഞാൻ വിചാരിച്ചത് നിങ്ങൾ വലിയ സംഭവം ആയിരിക്കുമെന്നാണ്. ഇപ്പോൾ മനസിലായി ഒന്നുമില്ല. ഇന്ന് എന്തെങ്കിലും ഒക്കെ ചെയ്യോ', എന്ന് ശ്രീതുവിനോട് രതീഷ് ചോദിക്കുന്നുണ്ട്. 

'നിങ്ങളാരാ എന്നെ ചോദ്യം ചെയ്യാന്‍..', പൊട്ടിത്തെറിച്ച് 'മഞ്ഞുമ്മലി'നെ വിമര്‍ശിച്ച് പുലിവാല് പിടിച്ച നടി

"ഞാൻ ഇവിടെ രണ്ട് ദിവസമായി വന്നിട്ട്. ആറ് ശത്രുക്കളെ ഉണ്ടാക്കി. അതെന്റെ വിജയമാണ്. നാല് ദിവസം കൊണ്ട് എന്റെ ടാർ​ഗെറ്റ് 12 പേരാണ്. അഞ്ച് ദിവസം കൊണ്ട് 18 പേരെ ഞാൻ ശത്രുക്കളാക്കും. എന്നിട്ട് ഒറ്റയ്ക്ക് കിടന്ന് വിലസും. നിങ്ങളെല്ലാം പഴമാണ്" എന്ന് രതീഷ് പറയുന്നുണ്ട്. അപ്പോൾ നിങ്ങളെന്താ വാഴയാണോ എന്നാണ് ശ്രീതു ചോദിക്കുന്നത്. അതേ താൻ വാഴയാണെന്ന് രതീഷ് സമ്മതിക്കുന്നുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios