
മലയാളം ടെലിവിഷനിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ ആറാം സീസണ്‍ ഉടന്‍ വരുന്നു. സീസണിന്‍റെ ആദ്യ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന രസകരമായ പ്രൊമോ വീഡിയോയില്‍ ഈ സീസണ്‍ കൂടുതല്‍ അപ്രതീക്ഷിതത്വങ്ങള്‍ കാത്തുവച്ചിരിക്കുന്ന ഒന്നായിരിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഉടന്‍ വരും എന്നതല്ലാതെ പ്രൊമോയില്‍ സീസണിന്‍റെ ലോഞ്ചിംഗ് ഡേറ്റ് അറിയിച്ചിട്ടില്ല.
സാബുമോന്‍ അബ്ദുസമദ് വിജയിയായ ഒന്നാം സീസണില്‍ നിന്ന് അഖില്‍ മാരാര്‍ വിജയിയായ അഞ്ചാം സീസണിലേക്ക് എത്തുമ്പോള്‍ ഷോയുടെ ജനപ്രീതി വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ആയിരുന്നു അഞ്ച് സീസണുകളിലെയും അവതാരകന്‍. പതിവുപോലെ ഉദ്ഘാടന വേദിയില്‍ മാത്രമാവും സീസണ്‍ 6 ലെ മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന ഔദ്യോഗിക പ്രഖ്യാപനം വരിക. എന്നാല്‍ മത്സരാര്‍ഥികള്‍ ആരൊക്കെ ആയിരിക്കുമെന്നത് സംബന്ധിച്ച പ്രവചനം സോഷ്യല്‍ മീഡിയയില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ