
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഒന്‍പതാം ആഴ്ചയില്‍ അതിഥികളായി എത്തിയ സാബു മോനും, ശ്വേത മേനോനും മടങ്ങി. ഹോട്ടല്‍ ടാസ്കില്‍ അതിഥികളായാണ് മലയാളം ബിഗ് ബോസിന്‍റെ ഒന്നാം സീസണിലെ വിജയി ആയിരുന്നു സാബു മോനെയും, ആ സീസണിലെ മത്സരാര്‍ത്ഥിയായ നടി ശ്വേത മേനോനെയും വീട്ടിലേക്ക് ബിഗ് ബോസ് അയച്ചത്.
ഇവര്‍ വീട്ടിലെത്തും മുന്‍പ് ഇവര്‍ എങ്ങനെ പെരുമാറും എന്ന തരത്തില്‍ വലിയ ചര്‍ച്ച ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ നടന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ നടന്ന ചര്‍ച്ചകളില്‍ കണ്ട ആളുകളെ പൊളിക്കലും, ഭിത്തിയില്‍ ഒട്ടിക്കലും ഒന്നും ഇല്ലാതെ അലങ്കോലമായി കിടന്ന വീടിനെ ഒരു അടുക്കും ചിട്ടയിലാക്കിയാണ് അതിഥികള്‍ മടങ്ങിയത് എന്നാണ് ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളിലെ ചര്‍ച്ച.
ഈ സീസണിലെ ഏറ്റവും കൂടുതല്‍ ഫോളോവേര്‍സുള്ള രണ്ട് മത്സരാര്‍ത്ഥികളായ ജാസ്മിനെയും, ജിന്‍റോയെയും നല്ല രീതിയില്‍ വന്ന അതിഥികള്‍ പ്രോത്സാഹിപ്പിച്ചു എന്നാണ് ബിഗ് ബോസ് പ്രേമികള്‍ പലരും അഭിപ്രായപ്പെടുന്നത്. അതേ സമയം വന്നത് മുതല്‍ സാബു മോന്‍ പഴയ രീതിയിലുള്ള തന്‍റെ നമ്പറുകള്‍ എല്ലാം മത്സരാര്‍ത്ഥികളെ ഉത്സാഹത്തിലാക്കാന്‍ നടപ്പിലാക്കുകയും ചെയ്തു.
അതേ സമയം നോമിനേഷന്‍ ഫ്രീയാക്കുന്ന രത്നവുമായി വീട്ടിലെത്തിയ ശ്വേത ഒരോരുത്തരുടെയും ശക്തിയും ബലഹീനതകളും സംബന്ധിച്ച് വ്യക്തമായ ധാരണ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കി. വ്യാഴാഴ്ചത്തെ എപ്പിസോഡില്‍ അവസാനം ഡിന്നറില്‍ സാബുവും, ശ്വേതയും നടത്തിയ സെഷന്‍ ശരിക്കും വീട്ടിലുള്ളവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കാം എന്നാണ് ബിഗ് ബോസ് പ്രേമികള്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ സീസണില്‍ ഇത്തരം ഒരു ടാസ്കില്‍ അതിഥിയായി എത്തിയവര്‍ രണ്ടുപേരാണ്. ഡോ.രജിത്ത് കുമാറും, ഡോ. റോബിനും രണ്ടുപേരും കാഴ്ചവച്ചതിനേക്കാള്‍ പക്വമായ പ്രകടനം വീണ്ടും ബിഗ് ബോസ് വീട്ടില്‍ എത്തിയപ്പോള്‍ സാബുവും ശ്വേതയും പുറത്തെടുത്തുവെന്നാണ് പ്രേക്ഷക വിലയിരുത്തല്‍. അതിഥിയായ റോബിനെ കഴിഞ്ഞ സീസണില്‍ ബിഗ് ബോസ് പുറത്താക്കുകയാണ് ഉണ്ടായത്.
ഗോപി സുന്ദറിന്‍റെ ആ ഗ്ലാമര്‍ പെണ്‍ സുഹൃത്ത് ആര്; സോഷ്യല്‍ മീഡിയ കണ്ടെത്തി
'എനിക്കൊരു രസം..'; ബിഗ് ബോസിലേക്ക് വീണ്ടും വരാനുള്ള കാരണം പറഞ്ഞ് സാബു, ഒപ്പം ഉപദേശവും
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ