Latest Videos

'ആ രണ്ട് മത്സരാര്‍ഥികള്‍ സുഹൃത്തുക്കള്‍ ആവാതിരിക്കാന്‍ പ്രാര്‍ഥിക്കുക'; ശ്വേത മേനോനോട് കാരണം പറഞ്ഞ് സാബുമോന്‍

By Web TeamFirst Published May 10, 2024, 10:49 AM IST
Highlights

ക്ലാസിക് ടാസ്ക് ആയ ഹോട്ടല്‍ ടാസ്കിലെ അതിഥികളായാണ് ബിഗ് ബോസ് ഇരുവരെയും ഹൗസിലേക്ക് കടത്തിവിട്ടത്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഒന്‍പതാം വാരം അവസാനിക്കാന്‍ പോവുകയാണ്. സീസണില്‍ ആദ്യ ചലഞ്ചേഴ്സ് എത്തിയെന്നതാണ് ഈ വാരത്തിലെ ഏറ്റവും വലിയ പ്രത്യേകത. സീസണ്‍ 1 വിജയി സാബുമോന്‍ അബ്ദുസമദിനെയും അതേ സീസണിലെ മത്സരാര്‍ഥിയായിരുന്ന നടി ശ്വേത മേനോനെയുമാണ് ചലഞ്ചേഴ്സ് ആയി ബിഗ് ബോസ് കൊണ്ടുവന്നത്. ക്ലാസിക് ടാസ്ക് ആയ ഹോട്ടല്‍ ടാസ്കിലെ അതിഥികളായാണ് ബിഗ് ബോസ് ഇരുവരെയും ഹൗസിലേക്ക് കടത്തിവിട്ടത്. സീസണിലെ മത്സരാര്‍ഥികളെക്കുറിച്ച് കൃത്യമായ അഭിപ്രായവുമായി വന്ന ഇരുവരും ഷോയില്‍ ഒരു പുതിയ ഊര്‍ജ്ജവും നിറച്ചിട്ടുണ്ട്. ഇപ്പോഴിതാ രണ്ട് ശ്രദ്ധേയ മത്സരാര്‍ഥികളെക്കുറിച്ച് സാബുമോന്‍ ശ്വേതയോട് പറഞ്ഞ നിരീക്ഷണം ശ്രദ്ധ നേടുകയാണ്.

ജിന്‍റോയെയും ജാസ്മിനെയും കുറിച്ചാണ് സാബുമോന്‍ പറയുന്നത്. ഇരുവരും മികച്ച മത്സരാര്‍ഥികളാണെന്നും ഇവര്‍ സുഹൃത്തുക്കളായാല്‍ മറ്റ് മത്സരാര്‍ഥികളൊന്നും ചിത്രത്തില്‍ ഉണ്ടാവില്ലെന്നും സാബു പറയുന്നു- "ജിന്‍റോയും ജാസ്‍മിനും കൂട്ടുകാര്‍ ആവാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക, പ്രയത്നിക്കുക. കാരണം അവര്‍ രണ്ട് പേരും കൂടി ചേര്‍ന്നാല്‍ പിന്നെ നിങ്ങള്‍ ആരും ഇതിനകത്ത് കാണില്ല. അജ്ജാതി രസമാണ്. എജ്ജാതി ചൊറിയല്‍ ആണെന്ന് അറിയാമോ? ജാസ്മിനൊക്കെ.. നമ്മള്‍ ചിരിച്ച് വടിയായിപ്പോവും ആ കൊച്ച് കാണിക്കുന്നത് കണ്ടാല്‍. ജിന്‍റോയും കൊള്ളാം, ജാസ്മിനും കൊള്ളാം", സാബുവിന്‍റെ വാക്കുകള്‍. 

ഹോട്ടല്‍ ടാസ്കിനിടെ പവര്‍ ടീം നിരാശപ്പെടുത്തിയതിനെക്കുറിച്ചും സാബു ശ്വേതയോട് പറഞ്ഞു. "ഈ പവര്‍ ടീമിലെ ഒരൊറ്റയെണ്ണം അനങ്ങുന്നില്ലെന്നേ. ഞാന്‍ എന്തെല്ലാം പറഞ്ഞുനോക്കി", സാബു നിരാശ വ്യക്തമാക്കി. അതേസമയം ഹോട്ടല്‍ ടാസ്കില്‍ നിന്ന് ലഭിക്കുന്ന പോയിന്‍റുകള്‍ മത്സരാര്‍ഥികളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അതിഥിയായി എത്തിയ ശ്വേതയുടെ പക്കലുള്ള രത്നം കൈക്കലാക്കുന്ന മത്സരാര്‍ഥി പത്താം വാരത്തില്‍ നോമിനേഷനില്‍ നിന്ന് ഫ്രീ ആവും.

ALSO READ : പ്രഭാസോ ഷാരൂഖ് ഖാനോ അല്ല; ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം 500 കോടി ക്ലബ്ബ് ചിത്രങ്ങള്‍ ആര്‍ക്ക്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!