നനഞ്ഞ പടക്കം മുതല്‍ വെറും വാല് വരെ; ഈ സീസണില്‍ ഇനി പുറത്താവുന്നത് ആര്? നോമിനേഷനില്‍ 8 പേര്‍!

Published : Mar 18, 2024, 10:09 PM ISTUpdated : Mar 19, 2024, 12:00 PM IST
നനഞ്ഞ പടക്കം മുതല്‍ വെറും വാല് വരെ; ഈ സീസണില്‍ ഇനി പുറത്താവുന്നത് ആര്? നോമിനേഷനില്‍ 8 പേര്‍!

Synopsis

പവര്‍ റൂമിലുള്ളവര്‍ക്ക് കൂട്ടായ തീരുമാനത്തിലൂടെ ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു. 

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ രണ്ടാം നോമിനേഷന്‍ നടന്നു.  എട്ടു പേരാണ് ഈ സീസണിലെ രണ്ടാം നോമിനേഷനില്‍ ഇടംപിടിച്ചത്. ഇതില്‍ 7 പേര്‍ നോമിനേഷനിലൂടെയും ഒരാള്‍ നേരിട്ടുമാണ് നോമിനേഷനിലേക്ക് എത്തിയത്. നോറ, നിഷാന, ഋഷി, സുരേഷ്, സിജോ, രസ്മിന്‍, ജിന്‍റോ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍

പവര്‍ റൂമിലുള്ളവര്‍ക്ക് കൂട്ടായ തീരുമാനത്തിലൂടെ ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള അവസരം ബിഗ് ബോസ് നല്‍കിയിരുന്നു. അതിന്‍റെ പേരില്‍ പവര്‍ റൂം ടീമിനുള്ളില്‍ കടുത്ത തര്‍ക്കമാണ് നടന്നത്. ജാന്‍മൊണിയും ജാസ്മിനും തമ്മിലാണ് പ്രശ്നം ഉണ്ടായത്. പിന്നീട് ജിന്‍റോയെ തിരഞ്ഞെടുത്തത്. 

ഇതനുസരിച്ച് പവര്‍ ടീം നോമിനേറ്റ് ചെയ്തത് ജിന്‍റോയെയാണ് ആണ്. ഋഷിയുടെ പേരും ഉയര്‍ന്നെങ്കിലും ജിന്‍റോയെയാണ് അവര്‍ തിരഞ്ഞെടുത്തത്. എന്തുകൊണ്ടാണ് തങ്ങള്‍ ജിന്‍റോയെ നോമിനേറ്റ് ചെയ്തതെന്ന് അവര്‍ വിശദീകരിക്കുകയും ചെയ്തു. 

തുടര്‍ന്ന് ഒരോരുത്തരും രണ്ടുപേരെ നിര്‍ദേശിച്ചു. അത് കണ്‍ഫഷന്‍ റൂമില്‍ വച്ചാണ് ഈ നോമിനേഷന്‍ നടത്തിയത്. ഒരോരുത്തരും നിര്‍ദേശിച്ചത് ഇങ്ങനെയാണ്. 

ജാസ്മിന്‍ - ഋഷി, നോറ
ജാന്‍മോണി - നിഷാന, റോക്കി
ശ്രീരേഖ - റോക്കി, സിജോ
യമുന - അന്‍സിബ, നോറ
ഗബ്രി - ഋഷി, നോറ
നോറ - സിജോ, നിഷാന
ജിന്‍റോ- നിഷാന, റോക്കി
നിഷാന - റോക്കി, നോറ
ഋഷി - നിഷാന, ശ്രിതു
സിജോ - രസ്മിന്‍, നോറ
റോക്കി -നിഷാന, നോറ
സുരേഷ് - റോക്കി, നിഷാന
ശരണ്യ - സുരേഷ്, നോറ
ശ്രിതു- സുരേഷ്, നിഷാന
രസ്മിന്‍ - റോക്കി, ഋഷി
അര്‍ജുന്‍ - നോറ, നിഷാന
അന്‍സിബ - രസ്മിന്‍, നിഷാന
അപ്സര - നിഷാന, നോറ

ഇതില്‍ നിന്നും പുറകില്‍ നിന്നും കുത്തല്‍, കപടമുഖം, സെയ്ഫ് ഗെയിം, താല്‍പ്പര്യം ഇല്ലായ്മ, വാലായി നടക്കല്‍, സജീവമല്ലാതിരിക്കല്‍, മനോധൈര്യം ഇല്ലായ്മ, നനഞ്ഞ പടക്കം, പക്ഷപാതം, സ്വാര്‍ത്ഥത,  നിലവാരം ഇല്ലായ്മ എന്നീ കാരണങ്ങള്‍ നിരത്തിയാണ് അടുത്ത വാരത്തിലേക്കുള്ള നോമിനേഷനില്‍ വന്നവരെ ബിഗ് ബോസ് തിരഞ്ഞെടുത്തത്. 

പ്രകടനം പോരാ നിഷാന പവറില്‍ നിന്നും പുറത്ത്; ഗബ്രിയുടെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഇനി ജാസ്മിന്‍റെ പവര്‍.!

ഗബ്രി മരവാഴേ..കലിപ്പ് പുറത്തെടുത്ത് മുടിയന്‍; ബിഗ്ബോസ് വീട് കത്തുന്ന ബഹളം
 

PREV
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്