കടുത്ത മത്സരവുമായി ബിബി ഹോട്ടൽ ടാസ്ക്; ആരാവും കൂടുതൽ നേട്ടമുണ്ടാക്കുക?

Published : Sep 17, 2025, 08:11 PM IST
Bigg boss malayalam season 7

Synopsis

ആദില, നൂറ എന്നിവരോടുള്ള ലക്ഷ്മിയുടെ മനോഭാവം, ഒനീലും മസ്താനിയും തമ്മിലെ വിഷയത്തിൽ ലക്ഷ്മിയുടെ ഇടപെടൽ തുടങ്ങി വലിയ വിമർശനങ്ങളാണ് വീക്കെൻഡ് എപ്പിസോഡിൽ അടക്കം ലക്ഷ്മി നേരിടേണ്ടിവന്നത്.

ബിഗ് ബോസ് ഷോയിലെ ഐകോണിക് ടാസ്കുകളിൽ ഒന്നാണ് ബിബി ഹോട്ടൽ. ബിഗ് ബോസ് വീട് ഒരു ഹോട്ടലായി മാറുകയും അതിഥികളായി മുൻ സീസണുകളിലെ പ്രധാന മത്സരാർത്ഥികൾ എത്തുകയും ചെയ്യുന്ന രസകരമായ ടാസ്ക്. ഈ ഹോട്ടൽ ടാസ്ക് പലപ്പോഴും ബിഗ് ബോസ് ഷോയിൽ നിർണ്ണായക മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുമുണ്ട്. ഇത്തവണ ബിബി ഹോട്ടലിലേക്ക് അതിഥികളായി എത്തിയിരിക്കുന്നത് ശോഭ വിശ്വനാഥ്, ഷിയാസ് കരീം, റിയാസ് സലിം എന്നിവരാണ്. ഈ മൂവരുടെയും വരവും ഈ ഹോട്ടൽ ടാസ്‌കും എന്തൊക്കെ മാറ്റങ്ങളാണ് ബിഗ് ബോസ് വീട്ടിൽ ഉണ്ടാക്കാൻ സാധ്യത?

ശോഭ, റിയാസ് എന്നിവരുടെ ഇടപെടലുകൾ തന്നെയാകും ഇതിൽ നിർണ്ണായകമാവുക. കഴിഞ്ഞ ആഴ്ചയിൽ വീട്ടിൽ ഏറ്റവും കൂടുതൽ നെഗറ്റീവ് ഇമേജ് ഉണ്ടാക്കിയ വ്യക്തിയായിരുന്നു ലക്ഷ്മി. ആദില, നൂറ എന്നിവരോടുള്ള ലക്ഷ്മിയുടെ മനോഭാവം, ഒനീലും മസ്താനിയും തമ്മിലെ വിഷയത്തിൽ ലക്ഷ്മിയുടെ ഇടപെടൽ തുടങ്ങി വലിയ വിമർശനങ്ങളാണ് വീക്കെൻഡ് എപ്പിസോഡിൽ അടക്കം ലക്ഷ്മി നേരിടേണ്ടിവന്നത്. ഇതെല്ലാം പുറത്തും അവർക്ക് വലിയ രീതിയിൽ നെഗറ്റീവ് ഇമ്പാക്ട് ഉണ്ടാക്കിയിരുന്നു. എന്നാൽ ഹോട്ടൽ ടാസ്ക്കിൽ അതിഥികൾ വീട്ടിലേക്കെത്തിയതോടെ കാര്യങ്ങൾ മാറിമറിയുന്ന കാഴ്ചയാണ് കാണാവുന്നത്. ലക്ഷ്മിയെ ടാർഗറ്റ് ചെയ്തുള്ള ശോഭയുടെയും റിയാസിന്റെയും ഗെയിം ലക്ഷ്മിക്ക് പ്രേക്ഷകർക്കിടയിൽ പിന്തുണ നേടാനാണ് വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്.

ലക്ഷ്മി അടുത്തേക്കെത്തുമ്പോൾ തനിക്ക് മോശപ്പെട്ട സ്മെൽ ഫീൽ ചെയ്യുന്നുവെന്നും അലർജി ഉണ്ടാവുന്നു എന്നും പറഞ്ഞ ശോഭ നിരവധി തവണ ലക്ഷ്മിയോട് കുളിക്കാൻ ആവശ്യപ്പെട്ടു. ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ചുള്ള ലക്ഷ്മിയുടെ അഭിപ്രായവും ശോഭ, റിയാസ് എന്നിവർ പല ഘട്ടങ്ങളിലായി ലക്ഷ്മിയോട് ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മോഹൻലാൽ നന്നായി തന്നെ ഡീൽ ചെയ്ത ഈ വിഷയം പുതിയ വീക്കിൽ ടാസ്ക്കിൽ അടക്കം ആവർത്തിക്കുന്നത് ലക്ഷ്മിക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് വിലയിരുത്താനാവുക.

ഈ ടാസ്ക്ക് ഗുണകരമാകാൻ സാധ്യതയുള്ള മറ്റൊരാൾ സാബുമാൻ ആണ്. ഹോട്ടലിന് പുറത്തുനിൽക്കുന്ന മാജിക്കൽ പ്രതിമ ആണ് സാബുമാൻ. ഭക്ഷണം അകഴിക്കാൻ അഞ്ച് മിനിറ്റ് സമയം നൽകിയിട്ടുണ്ട് എന്നതിനപ്പുറം സാബുമാന് മുഴുവൻ സമയവും വീടിന് പുറത്ത് പൊരിവെയിലിലാണ് നിൽക്കേണ്ടി വരുന്നത്. ഗെയിമിൽ ആക്റ്റീവ് അല്ലാത്തതിന്റെയും ഒന്നിലും ഇടപെടാതെ ഇരിക്കുന്നതിന്റെയും പേരിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിൽപ്പോലും സാബുമാന്റെ ഇപ്പോഴത്തെ അവസ്ഥ പ്രേക്ഷകരിൽ വലിയൊരു വിഭാഗത്തിനും സാബുവിനോട് സിമ്പതി തോന്നാൻ കാരണമാകുന്നുണ്ട്.

വിയർത്തുകുളിച്ച് മാസ്കുമണിഞ്ഞ് നിൽക്കുന്ന സാബുമാൻ

വീട്ടിലുള്ളവരുടെ ആഗ്രഹം പൂർത്തിയാക്കാനാകുന്ന മാജിക് വടിയുണ്ട് സാബുമാന്റെ കയ്യിൽ. പക്ഷെ അതിനെ എങ്ങനെയാണു കൃത്യമായി ഉപയോഗിക്കേണ്ടതെന്ന് സാബുവിനോ വീട്ടിലെ മറ്റുള്ളവർക്കോ ഇപ്പോഴും മനസിലായിട്ടില്ല. വേണമെങ്കിൽ ഗെയിം ചേഞ്ച് ചെയ്യാനാകുന്ന ആളാണെങ്കിൽപ്പോലും കനത്ത വെയിലിൽ വിയർത്തുകുളിച്ച് മാസ്കുമണിഞ്ഞ് നിൽക്കുന്ന സാബുമാൻ കാഴ്ചക്കാരെ കുറച്ചൊക്കെ വേദനിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്. ഈ സിമ്പതി വോട്ടായി മാറിയാൽ ഈ ആഴ്ച്ചയിലെ എവിക്ഷനിൽ വലിയ വഴിത്തിരിവുകളാകും ഉണ്ടാവുക.

ഹോട്ടൽ ടാസ്ക് ഗുണകരമാകാൻ സാധ്യതയുള്ള മറ്റൊരാൾ അനീഷ് ആണ്. ശോഭയുടെ അനീഷിനോടുള്ള പെരുമാറ്റവും അനീഷിനെ മേക്കപ്പ് ഇടീപ്പിച്ചതുമെല്ലാം ചില പ്രേക്ഷകർക്കെങ്കിലും അതൃപ്തി ഉണ്ടായിട്ടുണ്ട്. അർഹതപ്പെട്ട സ്റ്റാർ നൽകാത്തതിന്റെ പേരിൽ അനീഷ് ശോഭയുമായി തർക്കിച്ചതും പിന്നീട് ക്ഷമ ചോദിച്ചതും ശോഭ ഇമോഷണലായതും അടക്കം പുറത്ത് ചർച്ചയായിട്ടുമുണ്ട്. ഇതെല്ലാം അനീഷിന് ഗുണകരമാകാൻ തന്നെയാണ് സാധ്യത. അനുമോളുടെ പ്ലാച്ചിയെ പുറത്തേക്കെറിഞ്ഞ ഷിയാസിന്റെ നടപടി അനുമോൾക്കും ഒരുപക്ഷെ ഗുണപ്രദമായേക്കാം. ഏതായാലും ഈ ഹോട്ടൽ ടാസ്ക് വീട്ടിലെ ഇതുവരെയുള്ള പല സമവാക്യങ്ങളും മാറ്റിയെഴുതും എന്നുറപ്പ്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്