
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ആദ്യ നോമിനേഷന്‍ ലിസ്റ്റ് എത്തി. ലെസ്ബിയന്‍ കപ്പിള്‍ ആയ ആദിലയെയും നൂറയെയും ഒറ്റ മത്സരാര്‍ഥിയായി കൂട്ടിയാല്‍ 19 മത്സരാര്‍ഥികളാണ് സീസണ്‍ 7 ഹൗസിലേക്ക് ലോഞ്ച് ദിനമായ ഇന്നലെ പ്രവേശിച്ചത്. ആദ്യ ദിനമായ ഇന്ന് ബിഗ് ബോസ് എല്ലാ തിങ്കളാഴ്ചയും നടത്താറുള്ള നോമിനേഷന്‍ പ്രക്രിയയും നടത്തി. ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ആഗ്രഹമുള്ള രണ്ട് പേരുടെ വീതം പേരുകള്‍ കണ്‍ഫെഷന്‍ മുറിയില്‍ എത്തി രഹസ്യമായി പറയുക എന്നതായിരുന്നു ബിഗ് ബോസ് നല്‍കിയ നിര്‍ദേശം. ഇതനുസരിച്ച് ബിഗ് ബോസ് പേരുകള്‍ വിളിക്കുന്ന ക്രമത്തില്‍ ഓരോരുത്തരായി കണ്‍ഫെഷന്‍ റൂമിലേക്ക് എത്തുകയും തങ്ങളുടെ നോമിനേഷന്‍ നല്‍കുകയും ചെയ്തു. എല്ലാം കേട്ടുകഴിഞ്ഞ് ബിഗ് ബോസ് നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിക്കുകയും ചെയ്തു.
നോമിനേഷനുകള്‍ ഇങ്ങനെ
അനുമോള്‍- ജിസൈല്‍, മുന്‍ഷി രഞ്ജിത്ത്
ആര്യൻ കദൂരിയ- ശൈത്യ, നെവിന്‍
കലാഭവന്‍ സരിഗ- ആര്യന്‍, ഒനീല്‍ സാബു
അക്ബര്‍ ഖാന്‍- മുന്‍ഷി രഞ്ജിത്ത്, ആദില-നൂറ
ആര്‍ജെ ബിന്‍സി- ശൈത്യ, നെവിന്‍
ഒനീല്‍ സാബു- ശൈത്യ, ജിസൈല്‍
ബിന്നി സെബാസ്റ്റ്യൻ- ശൈത്യ, മുന്‍ഷി രഞ്ജിത്ത്
അഭിലാഷ്- രേണു സുധി, ആര്യന്‍
റെന ഫാത്തിമ- നെവിന്‍, ശൈത്യ
മുന്‍ഷി രഞ്ജിത്ത്- ശൈത്യ, ജിസൈല്‍
ജിസൈല്‍- രേണു സുധി, ശാരിക
ശാരിക- രേണു സുധി, മുന്‍ഷി രഞ്ജിത്ത്
ഷാനവാസ് ഷാനു- ജിസൈല്‍, അഭിലാഷ്
നെവിന്‍- അനുമോള്‍, രേണു സുധി
ആദില, നൂറ- ശൈത്യ, ആര്യന്‍
ശൈത്യ, ബിന്നി സെബാസ്റ്റ്യന്‍, മുന്‍ഷി രഞ്ജിത്ത്
രേണു സുധി- അക്ബര്‍ ഖാന്‍, ശൈത്യ
അപ്പാനി ശരത്- നെവിന്‍, ഷാനവാസ്
അനീഷ്- ശാരിക, അനുമോള്‍
ഇതുപ്രകാരം ഏറ്റവുമധികം വോട്ടുകള്‍ നേടിയ അനുമോള്‍, ശാരിക, ആര്യന്‍, രേണു സുധി, നെവിന്‍, ജിസൈല്‍, മുന്‍ഷി രഞ്ജിത്ത്, ശൈത്യ എന്നിങ്ങനെ എട്ട് പേര്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. അനുമോള്‍, ശാരിക എന്നിവര്‍ക്ക് 2 വീതം വോട്ടുകളും ആര്യന് 3 വോട്ടും രേണു, നെവിന്‍, ജിസൈല്‍ എന്നിവര്‍ക്ക് 4 വീതം വോട്ടുകളും മുന്‍ഷി രഞ്ജിത്തിന് 5 വോട്ടുകളും ശൈത്യയ്ക്ക് 6 വോട്ടുകളുമാണ് ലഭിച്ചത്. സീസണ്‍ 7 ലെ ആദ്യ ക്യാപ്റ്റനായ അനീഷിനെ ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ കഴിയുമായിരുന്നില്ല.