
ബിഗ് ബോസ് മലയാളം സീസൺ 7 അതിന്റെ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സംഭവ ബഹുലമായ സംഭവങ്ങൾക്കാണ് ബിഗ് ബോസ് വീടും പ്രേക്ഷകരും സാക്ഷ്യം വഹിക്കുന്നത്. ഇതിനകം നാല് മത്സരാർത്ഥികളാണ് ഷോയിൽ നിന്നും പുറത്തായത്. മുൻഷി രഞ്ജിത്ത്, ആർജെ ബിൻസി, കലാഭവൻ സരിഗ, ശാരിക എന്നിവരാണ് എവിക്ട് ആയത്. ഓരോ ദിവസം കഴിയുന്തോറും മത്സരങ്ങൾ കടുക്കുന്നതിനിടെ ബിഗ് ബോസിലേക്ക് വൈൽഡ് കാർഡുകാർ എത്തുന്നു എന്നാണ് പുതിയ വിവരം.
ആരൊക്കെയാകും വൈൽഡ് കാർഡുകളായി എത്തുക എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിരിക്കുന്നു. എന്നിരുന്നാലും വൈൽഡ് കാർഡ് പ്രെഡിക്ഷനുകളുമായി റിവ്യൂവർന്മാർ രംഗത്ത് എത്തിയിട്ടുണ്ട്. സീരിയൽ, സോഷ്യൽ മീഡിയ, മാധ്യമപ്രവർത്തകർ, സിനിമ, മോഡലിംഗ് തുടങ്ങിയ രംഗങ്ങളിലുള്ളവരാണ് പ്രെഡിക്ഷൻ ലിസ്റ്റിലുള്ളത്. ഒപ്പം ഒരു കോമണറും വൈൽഡ് കാർഡ് ആയി എത്തുമെന്നാണ് പ്രെഡിക്ഷനുകൾ. ഇത് യാഥാർത്ഥ്യമാണെങ്കിൽ ബിഗ് ബോസ് മലയാളം സീസൺ 7ലേക്ക് എത്തുന്ന രണ്ടാമത്തെ കോമണറാകും ഇത്. അനീഷ് ആയിരുന്നു ആദ്യത്തെ കോമണർ.
വൈൽഡ് കാർഡ് പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ
ബാല- നടൻ
മസ്താനി- ഇന്റർവ്യൂവർ, അവതാരക
ജിഷിൻ മോഹൻ- നടൻ
ഹെയ്ദി സാദിയ- ട്രാൻസ് വുമൺ, മാധ്യമപ്രവർത്തക
ശ്രീലക്ഷ്മി- സ്നേഹക്കൂട്ട് സീരിയലിലെ നായിക, മിസ് കേരള ബ്യൂട്ടി കോണ്ടസ്റ്റിൽ പങ്കെടുത്തിട്ടുണ്ട്
വ്യാസൻ- മോഡൽ
വേദ് ലക്ഷ്മി- ആർക്കിടെക്ട്, മോഡൽ
മെഹർ- ഇന്റർവ്യൂവർ
കോമണർ- രണ്ടാമത്തെ കോമണർ
ബിഗ് ബോസ് മലയാളം സീസൺ 7ലെ വൈൽഡ് കാർഡുകാരെ വരും ദിവസങ്ങളിൽ അറിയാനാകുമെന്നാണ് റിവ്യൂവർമാർ പറയുന്നത്. പ്രെഡിക്ഷൻ ലിസ്റ്റിലുള്ളവരാണോ അതോ മറ്റാരെങ്കിലുമൊക്കെ ആണോ ബിഗ് ബോസ് വീട്ടിലേക്ക് കയറാൻ പോകുന്നതെന്ന് കാത്തിരുന്ന് അറിയേണ്ടിരിക്കുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ