40 കോമണേഴ്സ്, 21 ദിവസം; 'ഇന്‍ട്രോ കാണാതെ ക്ലൈമാക്സ് കണ്ടിട്ട് കാര്യമുണ്ടോ' ! ബിബി അ​ഗ്നിപരീക്ഷ പ്രൊമോ

Published : Aug 01, 2026, 07:30 PM ISTUpdated : Aug 01, 2026, 07:57 PM IST
Bigg Boss

Synopsis

21 എപ്പിസോഡുകളായിരിക്കും അഗ്നിപരീക്ഷയില്‍ ഉണ്ടാകുക. ഒപ്പം പ്രേക്ഷകർക്ക് വോട്ടിം​ഗ് ഫെസിലിറ്റിയും ഉണ്ടായിരിക്കുന്നതാണ്. ഓഗസ്റ്റ് 15ന് അഗ്നിപരീക്ഷ ആരംഭിക്കും.

ബി​ഗ് ബോസ് മലയാളം സീസൺ 8 തുടങ്ങുന്നതിന് മുന്നോടിയായി നടക്കുന്ന അ​ഗ്നിപരീക്ഷ എന്ന പ്രീ ഷോയുടെ പുതിയ പ്രൊമോ എത്തി. അ​ഗ്നിപരീക്ഷയിൽ ജഡ്ജസുകളായി എത്തുന്ന അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ് സലീം എന്നിവരുടെ പ്രൊമോയാണ് പുറത്തുവന്നിരിക്കുന്നത്. ഒപ്പം മോഹൻലാലും എത്തുന്നുണ്ട്. ഒഡിഷനുകളിലൂടെ തെരഞ്ഞെടുത്ത 40 കോമണേഴ്സായ മത്സരാർത്ഥികളാണ് അ​ഗ്നിപരീക്ഷയിൽ പങ്കെടുക്കുന്നത്. 21 എപ്പിസോഡുകളായിരിക്കും ഉണ്ടാകുക. ഒപ്പം പ്രേക്ഷകർക്ക് വോട്ടിം​ഗ് ഫെസിലിറ്റിയും ഉണ്ടായിരിക്കുന്നതാണ്.

വളരെ സ്റ്റൈലിഷും എൻ​ഗേജിങ്ങും ആയിട്ടുള്ള തരത്തിലാണ് പ്രൊമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മാസ് ആൻഡ് ക്ലാസി ലുക്കിൽ അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ് സലീം എന്നിവരും എത്തുന്നുണ്ട്. ഒപ്പം തീപ്പൊരി ഡയലോ​ഗുകളും.

"ബി​ഗ് ബോസിലേക്കുള്ള ഈ വാതിൽ തുറക്കാൻ ധൈര്യമുള്ള ആരൊക്കെ ഉണ്ട്? 40 സാധാരണക്കാർ, 21 ദിവസം. ബി​ഗ് ബോസിൽ എത്തുന്ന സാധാരണക്കാരെ കാത്തിരിക്കുന്ന ആദ്യ കടമ്പയാണ് അ​ഗ്നിപരീക്ഷ എന്ന ഷോ. ഈ യുദ്ധം ജയിക്കുന്ന ഒന്നോ അതിലധികമോ സാധാരണക്കാർ ആയിരിക്കും ഇത്തവണ ബി​ഗ് ബോസിലേക്ക് എത്തുക. തീക്കളിയാണ്. അത്ര എളുപ്പമല്ല. ബി​ഗ് ബോസ് പോലെ തന്നെ ടഫ് ആണ്, അ​ഗ്നിപരീക്ഷയും. ഞങ്ങളും നിങ്ങളും കൂടി ഇതിൽ നിന്നും തെരഞ്ഞെടുക്കുന്നത് ഏറ്റവും മികച്ച മത്സരാർത്ഥികളെ ആയിരിക്കും. യെസ് ദ ബെസ്റ്റ് ദ ബെസ്റ്റ്. ഇനി ഈ ഷോ കാണാതെ ബി​ഗ് ബോസ് കാണുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. ഇൻട്രോ കാണാതെ ക്ലൈമാക്സ് കണ്ടിട്ട് കാര്യമുണ്ടോ? ടഫ് ആയിരിക്കും. ഇല്ലെങ്കിൽ ഞങ്ങൾ ടഫ് ആക്കും. ഇത്തവണ തീപ്പൊരി പാറും. ഇല്ലെങ്കിൽ ഞങ്ങൾ പാറിക്കും", എന്നാണ് ഇവർ പറയുന്ന സംഭാഷണം.

പിന്നാലെയാണ് മോഹന്‍ലാല്‍ വരുന്നത്. 'കാല് പൊള്ളാതെ തീയിലൂടെ നടക്കാന്‍ കഴിയുമോ? ഒറ്റയ്ക്ക് നിന്ന് തളരാതെ പൊരുതാന്‍ കഴിയുമോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു അഗ്നിപരീക്ഷയാണ്. അതേ, സാധാരണക്കാരില്‍ നിന്ന് അടുത്ത ബിഗ് ബോസ് താരത്തെ തേടി ഒരു അഗ്നിപരീക്ഷ', എന്ന മോഹന്‍ലാല്‍ ഡയലോഗോടെ പ്രൊമോ അവസാനിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും കോമണേഴ്സിന് ചെറുതല്ലാത്ത കടമ്പകള്‍ തന്നെ അഗ്നിപരീക്ഷയില്‍ താണ്ടേണ്ടി വരുമെന്നത് പ്രൊമോ തന്നെ സൂചന നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 15ന് അഗ്നിപരീക്ഷ ആരംഭിക്കും. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഉപ്പും മുളകും' ബ്രേക്ക്, ബി​ഗ് ബോസിന് വേണ്ടിയല്ല; പ്രവചനങ്ങൾ വേണ്ടെന്ന് നടൻ സിദ്ധാർത്ഥ് പ്രഭു
എന്നെങ്കിലും ലാലേട്ടന് മടുക്കുമല്ലോ? അന്ന് ഞാൻ ബിഗ്‌ ബോസിലേക്ക് പോകും: ധ്യാൻ ശ്രീനിവാസൻ