
ബിഗ് ബോസ് മലയാളം സീസൺ 8 മൂന്നാമത്തെ എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. രസകരമായ മുഹൂർത്തങ്ങളുമായി ഷോ മുന്നോട്ട് പോകുമ്പോഴും ഇപ്പോഴും പലരും ട്രാക്കിലേക്ക് എത്തിയിട്ടില്ല എന്നതാണ് വാസ്തവം. നിലവിൽ വീക്കിലി ടാസ്ക് ആണ് ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. മത്സരാർത്ഥികൾ മുഴുവനുമുള്ളത് ബിഗ്‌ബോസ് സിറ്റിയിൽ ആണെന്നും പെട്ടന്ന് നടന്ന ഒരു പ്രകൃതി ദുരന്തത്തിൽ സിറ്റി നശിച്ചുപോയെന്നും ആ സിറ്റി വീണ്ടെടുക്കാനായി മത്സരാര‍്‍ത്ഥികൾ ശ്രമിക്കുന്നതുമാണ് ടാസ്ക്.
ഇതിനായുള്ള ഓരോ ടാസ്കും ലീഡറായ ജസീലയോടും അനുയായികളായ സുമേഷ് ചന്ദ്രനോടും മൃദുല വിജയിയോടും ആണ് ബിഗ് ബോസ് പറയുക. ഇവരാകും ആ ടാസ്ക് ആര് ചെയ്യുമെന്ന് തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം ബെഡ് റൂം വീണ്ടെടുക്കുന്നത് ആയിരുന്നു ടാസ്ക് എങ്കിൽ ഇന്ന് കുടിവെള്ളം വീണ്ടെടുത്തത് ആയിരുന്നു ടാസ്ക്. പലതുള്ളി പെരുവെള്ളം എന്നതായിരുന്നു ടാസ്കിന്റെ പേര്. രാവിലെ മുതൽ ഹൗസിൽ വെള്ളം ഉണ്ടായിരുന്നില്ല ഒപ്പം ഗ്യാസും. പിന്നാലെ ടാസ്ക് ബിഗ് ബോസ് നൽകുകയായിരുന്നു.
വെള്ളം ലഭിക്കാനായി ടാസ്ക് ഏരിയയിൽ ക്രമീകരിച്ചിരിക്കുന്ന ടാങ്കിൽ പൈപ്പിൽ നിന്നും വെള്ളം പിടിച്ച് നിറയ്ക്കുക എന്നതാണ് ടാസ്ക്. ഇതിനായി ബിഗ് ബോസ് നൽകിയ ടാസ്ക് തുകയിൽ നിന്നും 20,000 രൂപ നൽകുകയും ചെയ്തു. ലോലീറ്റ, കടൽ കൊമ്പൻ എന്നിവരാണ് ടാസ്ക് ചെയ്തത്. ടാസ്ക് ഈസിയാക്കാനായി രാകേഷും ഷിജിനും അടക്കമുള്ളവർ പാട്ടും ഡാൻസുമായി സജീവമാകുകയും ചെയ്തു. ഇതിനിടയിൽ അളവ് നോക്കാൻ പോയ എൽദോയെ ലീഡർ ജസീല വഴക്ക് പറയുകയും ചെയ്തിരുന്നു. ഒടുവിൽ ടാസ്ക് വിജയിച്ച് വെള്ളം പുനഃസ്ഥാപിക്കുകയും ചെയ്തു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവം ആണിതെന്നും ഡിസിഷനും, ചെയ്യുന്നവരും ഇംപോർട്ടന്റ് ആണെന്നും മനസിലാക്കി തന്നുവെന്നുമായിരുന്നു ജസീല പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ