മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യം, സ്‍പോട്ട് എവിക്ഷനിലൂടെ ആ പോപ്പുലര്‍ മത്സരാര്‍ഥി പുറത്തായി

Published : Sep 08, 2026, 02:35 PM IST
Bigg Boss

Synopsis

ബിഗ് ബോസില്‍ നിന്ന് ആ മത്സരാര്‍ഥി പുറത്തായി.

ബിഗ് ബോസ് സീസൺ 8 തുടങ്ങിയിട്ട് രണ്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഷോയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സ്പോട്ട് എവിക്ഷൻ ഉണ്ടാകുന്നു. 22 മത്സരാർത്ഥികളിൽനിന്ന് ഒരാൾ ഇന്ന് ബിഗ് ബോസ് വീടിനോട് വിട പറയും. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായാണ് ഷോ തുടങ്ങി രണ്ടാമത്തെ ദിവസം ഒരു എവിക്ഷൻ നടക്കാൻ പോകുന്നത്. മുൻ സീസണുകളിൽ ആദ്യ ആഴ്ചയിൽ എവിക്ഷനിലൂടെ മത്സരാർത്ഥികൾ വീടിന് പുറത്തേക്ക് പോകുന്നത് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും രണ്ടാം ദിവസം തന്നെ ഒരു വിടപറയൽ ആദ്യമായാണ്.

സഹമത്സരാർത്ഥികൾ എല്ലാവരും ചേർന്നാണ് വീടിന് പുറത്തേക്ക് പോകേണ്ട ആളിനെ തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചായിരുന്നു തീരുമാനം. എന്നാൽ ആരാണ് ഇത്തരത്തിൽ പുറത്തുപോയത് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. മത്സരാർത്ഥികളെ വിലയിരുത്താനും മനസിലാക്കാനും ഒരാഴ്ച സമയം വളരെ കുറവാണ് എന്നും അതുകൊണ്ടുതന്നെ ആദ്യ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കണമെന്നും വലിയൊരു വിഭാഗം പ്രേക്ഷകർ ആവശ്യപ്പെടുന്നതിനിടെ കൂടിയാണ് രണ്ടാമത്തെ ദിവസം തന്നെ ഇത്തരമൊരു സ്പോട്ട് എവിക്ഷൻ നടത്തിയിരിക്കുന്നത്. എന്നാൽ കോമണർ മത്സരാര്‍ഥികൾ ഉൾപ്പെടെ 22 മത്സരാര്ഥികളുണ്ട് എന്നതുകൊണ്ടുതന്നെ ആളുകൾ വീടിന് പുറത്തേക്ക് പോകേണ്ടതും അനിവാര്യമാണ്. എന്തായാലും ആരും പ്രതീക്ഷിക്കാത്ത ഒരു മത്സരാർത്ഥി ഹൗസിൽ നിന്നും പുറത്ത് പോയിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാത്രിയിലെ എപ്പിസോഡിലാകും സ്‍പോട്ട് എവിക്ഷൻ സംപ്രേഷണം ചെയ്യുക.

അഗ്നിപരീക്ഷയിൽനിന്ന് കൂടുതൽ പേരെ ഷോയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും മോഹൻലാൽ ആദ്യ ദിവസം പറഞ്ഞിരുന്നു. നോമിനേഷനിൽ നിന്നുള്ള ആരെങ്കിലും തന്നെയാകുമോ സ്പോട്ട് എവിക്ഷനിൽ ഉൾപ്പെട്ടത് എന്ന കാര്യത്തിലോ സ്പോട്ട് എവിക്ഷൻ ഉണ്ടായതിനാല്‍ ആദ്യ ആഴ്ചയിലെ എവിക്ഷൻ ഒഴിവാക്കുമോ എന്ന കാര്യത്തിലുമൊന്നും ഇപ്പോഴും വ്യക്തതയില്ല. ഏതായാലും വമ്പന്മാർ കൊമ്പുകോർക്കുന്ന ഈ സീസണിൽ ഏറെ നാടകീയമായ മുഹൂർത്തങ്ങൾ തന്നെയാകും പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്നുറപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബിഗ് ബോസ് സീസണ്‍ 8 ലെ ആദ്യ നോമിനേഷന്‍ ലിസ്റ്റ് ആയി; പട്ടികയില്‍ 9 പേര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ക്യാപ്റ്റനായി ജസീല പര്‍വീണ്‍