'സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി..'; ബിഗ് ബോസ് വീട്ടിൽ തുറന്നുപറച്ചിലുമായി ആർജെ അഞ്ജലി

Published : Sep 08, 2026, 10:49 PM IST
RJ Anjali- Bigg Boss Malayalam season 8

Synopsis

ബിഗ് ബോസ് മലയാളം സീസൺ 8-ന് നാടകീയ തുടക്കം. ഷോയുടെ ചരിത്രത്തിലാദ്യമായി നടന്ന സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് രണ്ടാം ദിവസം പുറത്തായി. ഭൂരിപക്ഷ അഭിപ്രായം മറികടന്ന് ക്യാപ്റ്റന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. ഇതിനിടെ, താൻ നേരിട്ട കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചതായി മത്സരാർത്ഥിയായ ആർജെ അഞ്ജലി വെളിപ്പെടുത്തി

ബിഗ് ബോസ് മലയാളം സീസൺ 8 ആരംഭിച്ചിരിക്കുകയാണ്. 21 മത്സരാർത്ഥികളാണ് പുതിയ സീസണിൽ മാറ്റുരയ്ക്കുന്നത്. 17 പേർ വിവിധ മേഖലകളിൽ നിന്നും വന്ന മത്സരാർത്ഥികളും 4 പേർ കോമാണേഴ്‌സിന് വേണ്ടി നടത്തിയ അഗ്നിപരീക്ഷയിലൂടെ വന്ന മത്സരാർത്ഥികളുമാണ്. രണ്ടാം ദിവസം നാടകീയ രംഗങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് വീട്ടിന് പുറത്തുപോയിരിക്കുകയാണ്.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സ്പോട്ട് എവിക്ഷൻ നടക്കുന്നത്. ഭൂരിപക്ഷ അഭിപ്രായത്തിൽ റിനി ആൻ ജോർജിനെ മത്സരാത്ഥികൾ പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ക്യാപ്റ്റൻ ജസീലയുടെ തീരുമാന പ്രകാരം ഗായത്രി സുരേഷ് ആണ് വീടിന് പുറത്തുപോയത്. എന്നാൽ ഗായത്രിയുടെ എവിക്ഷൻ ന്യായമായതല്ല എന്നാണ് പ്രേക്ഷക അഭിപ്രായം. ഗായത്രി സീക്രട്ട് റൂമിലാണെന്നും വീക്കന്റ് എപ്പിസോഡിൽ തിരിച്ചുവരുമെന്നും പ്രതീക്ഷിക്കുന്നവരുന്നുണ്ട്.

അതിനിടെ ആർജെ അഞ്ജലി തനിക്ക് നേരിട്ട സൈബർ ബുള്ളിയിങ്ങിനെ കുറിച്ച് വിക്കിയോട് സംസാരിക്കുന്നുണ്ട്. വളരെ വൈകാരികമായാണ് അഞ്ജലി സംസാരിക്കുന്നത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് പ്രാങ്ക് കോള്‍ നടത്തിയ അഞ്ജലിയുടെ വീഡിയോ വലിയ വിമര്‍ശനത്തിടെയാക്കിയിരുന്നു. വിമര്‍ശനം രൂക്ഷമായപ്പോള്‍ അഞ്‍ജലി ക്ഷമാപണം നടത്തി രംഗത്ത് എത്തുകയും ചെയ്‍തു. എന്നാൽ ഇതിന് ശേഷം അഞ്ജലിക്കെതിരെ വലിയ രീതിൽ സൈബർ അറ്റാക്ക് നടന്നിരുന്നു.

സൈബർ അറ്റാക്ക് തന്റെ ജീവിതത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നാണ് അഞ്ജലി പറയുന്നത്. "എന്നെ പോലെ തെറ്റുചെയ്തുകാണും. എന്റെ ജോലി എങ്ങനെ എങ്കിലും ആൾക്കാർക്ക് കളയണം. അതൊക്കെ ഒരു നെഗറ്റിവ് ചിന്തയല്ലേ? എന്നെ ജീവിക്കാൻ സമ്മതിക്കരുത്. ഞാൻ ജോലി ചെയ്യരുത് എന്നാണ് ഇവർ കരുതുന്നത്. വീട്ടുകാരുടെ ഇടപെടൽ പോലും മാറി. എന്റെ ഹസ്ബന്റിന് ഡീപ് ക്ലീൻ കമ്പനിയാണ്. അപ്പൊ അതിന്റെ ഒരു ഫ്രാൻഞ്ചൈസിയുടെ ഉദ്ഘാടനത്തിന് ഞാൻ വരേണ്ടതില്ല എന്ന രീതിയിൽ അദ്ദേഹം സംസാരിച്ചു. പുള്ളി അങ്ങനെ ഒന്നും അല്ല ഉദ്ദേശിച്ചത് എന്ന് എനിക്ക് അറിയാം. അത് ഭയങ്കരമായിട്ട് എന്നെ ബാധിച്ചു. എനിക്ക് ആത്മഹത്യ ചെയ്യാൻ വരെ തോന്നി." ആർജെ അഞ്ജലി പറയുന്നു. എന്തായാലും സ്പോട്ട് എവിക്ഷനിലൂടെ ഗായത്രി സുരേഷ് പുറത്തായ സ്ഥിതിക്ക് എന്താവും ഇനി മുതലുള്ള ദിവസങ്ങളിൽ ബിഗ് ബോസ് വീട്ടിൽ അരങ്ങേറാൻ പോവുന്നത് എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളം ബിഗ് ബോസ് ചരിത്രത്തില്‍ ആദ്യം, സ്‍പോട്ട് എവിക്ഷനിലൂടെ ആ പോപ്പുലര്‍ മത്സരാര്‍ഥി പുറത്തായി
ബിഗ് ബോസ് സീസണ്‍ 8 ലെ ആദ്യ നോമിനേഷന്‍ ലിസ്റ്റ് ആയി; പട്ടികയില്‍ 9 പേര്‍