കൊമ്പന്റെ 'നോവിച്ച' വാക്കുകൾ, സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ഷിജിൻ, ആശ്വസിപ്പിച്ച് വിക്കിയും നെവിനും

Published : Nov 14, 2026, 10:48 AM IST
Bigg Boss

Synopsis

ബിഗ് ബോസ് സീസൺ 8-ൽ പ്രേക്ഷകശ്രദ്ധ നേടിയ ശ്രീരാജ് (കൊമ്പൻ)-ഷിജിൻ സൗഹൃദത്തിൽ വിള്ളൽ വീണു. മുൻ മത്സരാർത്ഥികളുടെ വാക്കുകൾ കേട്ട് ഷിജിൻ തന്നെ ഗെയിമായി കാണുന്നുവെന്ന് കൊമ്പൻ ആരോപിച്ചതോടെ ഇരുവരും തമ്മിൽ അകലുകയും, ഇത് ഷിജിനെ മാനസികമായി തളർത്തുകയും ചെയ്തു.

അപ്രതീക്ഷിതവും സംഭവബഹുലവും നാടകീയതയും വൈകാരികതയും ദേഷ്യവും സൗഹൃദവും എല്ലാം കൂടിക്കലർന്നതാണ് ബി​ഗ് ബോസ് ഷോയും ഹൗസും. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരുവിധ ബന്ധവുമില്ലാതെ 100 ദിവസം ഹൗസിൽ അതിജീവിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അതിനിടയിൽ പ്രണയവും സൗഹൃദങ്ങളും എല്ലാം മൊട്ടിടും. ഇക്കൂട്ടത്തിൽ ബി​ഗ് ബോസ് പ്രേമികൾ ഏറ്റവും കൂടുതൽ കാണാൻ ആ​ഗ്രഹിക്കുന്നത് സൗഹൃദങ്ങളാണ്. പ്രത്യേകിച്ച് മലയാളം ബി​ഗ് ബോസിൽ. കഴിഞ്ഞ് പോയ ഏഴ് സീസണിലും രസകരമായതും പ്രേക്ഷക മനം കീഴടക്കിയതുമായ നിരവധി സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു സൗഹൃദം ആയിരുന്നു സീസൺ 8ലെ കടൽ കൊമ്പൻ എന്ന ശ്രീരാജിന്റേയും ഷിജിന്റേയും കൂട്ടുകെട്ട്.

എന്നാൽ ആ ജനപ്രീയ കൂട്ടുകെട്ടിന് ഇപ്പോൾ വിള്ളൽ വീണിരിക്കുകയാണ്. ഒരുപക്ഷേ അത് അവസാനിച്ചു എന്ന് തന്നെ പറയേണ്ടി വരും. അതിന് കാരണം ആകട്ടെ മുൻ സീസൺ മത്സരാർത്ഥികളും. കഴിഞ്ഞ് പോയ വീക്കിൽ മുൻ മത്സരാർത്ഥികൾ ചലഞ്ചേഴ്സായി ഹൗസിൽ എത്തിയിരുന്നു. ഇവരിൽ നിന്നും കേട്ട കാര്യങ്ങൾ വച്ച്, സൗഹൃദത്തിന് ഏറ്റവും കൂടുതൽ വില കല്പിക്കുന്ന ഷിജിനെതിരെ കൊമ്പൻ തിരിഞ്ഞു. ഷിജിൻ തന്നെ ​ഗെയിമായിട്ടാണ് കാണുന്നതെന്നാണ് കൊമ്പന്റെ കണ്ടുപിടിത്തം. അങ്ങനെ അല്ല എന്നത് ബി​ഗ് ബോസ് കൃത്യമായി കാണുന്ന ഏതൊരാൾക്കും വ്യക്തവുമാണ്. എന്നാൽ മുൻ മത്സരാർത്ഥികളുടെ വാക്കുകേട്ട് അതുവരെ ചേട്ടൻ എന്ന് വിളിച്ചിരുന്ന ഷിജിനെ വാക്കുകൾ കൊണ്ട് നോവിക്കുകയാണ് കൊമ്പൻ ചെയ്തത്. തനിക്ക് കൊമ്പൻ ​ഗെയിം അല്ലെന്ന് അമ്മയെ കൊണ്ട് വരെ ഷിജിൻ സത്യം ചെയ്തിട്ടും കൊമ്പൻ കേട്ടില്ല. പകരം നോവിക്കുന്ന വാക്കുകൾ കൊണ്ട് ഷിജിനെ ആക്രമിക്കുകയാണ്. ഒരുപരിധിവരെ പിടിച്ചു നിന്ന ഷിജിൻ ഒടുവിൽ പൊട്ടിക്കരഞ്ഞു.

ഡ്രെസിം​ഗ് റൂമിൽ വച്ച് പൊട്ടിക്കരയുന്ന ഷിജിനെ ഇന്നലത്തെ എപ്പിസോ‍ഡിൽ കാണാനായി. ഷിജിനെ ആശ്വസിപ്പിക്കാൻ വിക്കിയും മാക്സിമം ശ്രമിക്കുന്നതും കാണാനായി. എന്തോ തെറ്റിദ്ധാരണ സംഭവിച്ചതാണെന്നും എല്ലാം ശരിയാകുമെന്നും വിക്കി പറയുന്നുണ്ട്. എന്നാൽ താൻ സഹോദരനെ പോലെ കണ്ട കൊമ്പൻ തന്നോട് കാണിച്ചത് സഹിക്കാൻ ആകാതെ പൊട്ടി പൊട്ടി ഷിജിൻ കരയുകയാണ് ചെയ്തത്. ഇതേസമയം, മറ്റുള്ളവർക്കൊപ്പം ചിരിച്ച് കളിച്ച് നടക്കുന്ന കൊമ്പനേയും എപ്പിസോഡിൽ കാണാം. പിന്നാലെ സീസൺ 7 മത്സരാർത്ഥിയായിരുന്ന നെവിൻ ആശ്വാസവാക്കുകളുമായി ഷിജിന് അടുത്തേക്ക് വന്നു.

'അവൻ എന്നെ എങ്ങനെ കണ്ടാലും ഞാൻ അങ്ങനെ അല്ല അവനെ കണ്ടത്', എന്നാണ് ഷിജിൻ നെവിനോട് പറയുന്നത്. 'ഞാനൊരൊറ്റ കാര്യം പറയാം. ഇതെല്ലാം കാണുന്ന രണ്ട് പേരുണ്ട്. ഒന്ന് പ്രേക്ഷകരും മറ്റൊന്ന് ദൈവവും. ഒരാളുടെ മനസ് വിഷമിപ്പിച്ചിട്ട് ​ഗെയിം കളിക്കാതിരുന്നാൽ മതി. നമ്മൾ ഇവിടെ വന്നിരിക്കുന്നത് ജയിക്കാനാണ്. നമ്മളുടെ ശരികൾ മറ്റുള്ളവർക്ക് തെറ്റാണെങ്കിൽ അതവരുടെ പ്രശ്നമാണ്. നിന്റെ ശരിയിൽ തന്നെ നീ നിൽക്ക്. അതിന്റെ ആവശ്യമെ ഉള്ളൂ', എന്നായിരുന്നു നെവിന്റെ വാക്കുകൾ. പിന്നാലെ ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുന്നുമുണ്ട്. എന്തായാലും ഷിജിനുമായുള്ള കൊമ്പന്റെ 'വേർപിരിയൽ' വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ഇനിയുള്ള 32 ദിവസം എന്തെല്ലാം ഹൗസില്‍ നടക്കുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ശശിക്കും എനിക്കുമിടയിൽ ഒരു ഏജന്റിന്റെയും ഇടപെടൽ ആവശ്യമില്ല..'; സായ് കൃഷ്ണയ്ക്ക് മറുപടിയുമായി ശ്രീലക്ഷ്മി അറക്കൽ
'മാ‍ഡം വിളിയും പെൺകോന്തൻ വിളിയും ശരിയായില്ല..'; ബിഗ്ബോസ് താരങ്ങളെ വിമർശിച്ച് നന്ദന