'മാ‍ഡം വിളിയും പെൺകോന്തൻ വിളിയും ശരിയായില്ല..'; ബിഗ്ബോസ് താരങ്ങളെ വിമർശിച്ച് നന്ദന

Published : Nov 12, 2026, 08:39 PM IST
wikky thug and riyas salim bigg boss malayalam season 8

Synopsis

ബിഗ് ബോസ് ലെഗസി വീക്കിൽ റിയാസിനെ 'മാഡം' എന്ന് വിളിച്ച വിക്കിയുടെയും, രാഹുൽ ഈശ്വറിനെ 'പെൺകോന്തൻ' എന്ന് വിളിച്ച റോബിന്റെയും പരാമർശങ്ങൾക്കെതിരെ മുൻ താരം നന്ദന രംഗത്ത്.

‌മുൻ സീസണുകളിലെ ചില വിജയികളും മൽസരാർത്ഥികളും ഷോയിലെത്തുന്ന ലെഗസി വീക്ക് ബിഗ് ബോസിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജാസ്മിൻ ജാഫർ, റിഷി കുമാർ, സായ് കൃഷ്ണ, ഗബ്രി ജോസ്, ജിന്റോ, അൻസിബ, അഖിൽ മാരാർ, നൂറ, അനീഷ്, ജിന്റോ, വിഷ്ണു, ബ്ലെസ്ലി, റിയാസ് സലിം തുടങ്ങിയവരാണ് പല ഘട്ടങ്ങളിലായി ലെഗസി വീക്കിന്റെ ഭാഗമായി ഹൗസിലെത്തിയത്. ഇതിനിടെ, സീസൺ 8-ലെ മൽസരാർത്ഥികളിൽ ഒരാളായ വിക്കിയും റിയാസ് സലീമും തമ്മിലുണ്ടായ തർക്കം വലിയ ചർച്ചയായിരുന്നു. റിയാസിനെ 'മാഡം' എന്ന് വിക്കി വിളിച്ചതാണ് വലിയ വിമർശനങ്ങൾക്ക് കാരണമായത്. രാഹുൽ ഈശ്വറിന് "പെൺകോന്തൻ" എന്നു വിശേഷിപ്പിച്ച റോബിൻ രാധാകൃഷ്ണനെതിരെയും വിമർശനങ്ങൾ ശക്തമായി. ഇപ്പോഴിതാ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബിഗ്ബോസ് മുൻതാരം കൂടിയായ നന്ദന. ഇത്തരത്തിലുള്ള പരാമർശങ്ങൾ ശരിയല്ലെന്ന് നന്ദന പറയുന്നു.

"റിയാസിനെ വിക്കി മാഡം എന്ന് വിളിച്ചത് വളരെ മോശമായി. നമ്മൾ ഒരു ജെൻഡറിനെ വിലയിരുത്താറായിട്ടില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മുടെ മനസ്സിൽ വയ്ക്കുകയാണ് വേണ്ടത്. അല്ലാതെ മുഖത്ത് നോക്കി 'ഓക്കേ മാഡം' എന്നൊക്കെ പറയുമ്പോൾ അയാൾക്കും മോശമാവില്ലേ," എന്നായിരുന്നു റിയാസ്-വിക്കി വിഷയത്തിൽ നന്ദനയുടെ പ്രതികരണം. സീസൺ 4 മത്സരാർഥിയായ റോബിൻ രാധാകൃഷ്ണൻ, രാഹുൽ ഈശ്വറിനെ 'പെങ്കോന്തൻ' എന്ന് വിളിച്ചതും തനിക്ക് മോശമായി തോന്നിയെന്നാണ് നന്ദന പറഞ്ഞത്. ഇത്തരം പ്രയോഗങ്ങൾ മറ്റൊരാളെ അപമാനിക്കുന്നതിന് തുല്യമാണെന്നും നന്ദന കൂട്ടിച്ചേർത്തു.

"മെൻസ് കമ്മിഷൻ ഉലത്തും എന്ന് പറഞ്ഞാണ് ഇതിനകത്തേക്ക് കയറി വന്നത്. വന്നതിനുശേഷം പുള്ളിക്കാരൻ മെൻസ് കമ്മിഷൻ രണ്ട് ദിവസം കഴിഞ്ഞപ്പോൾ മറന്നു. പിന്നീട് ഞാൻ കാണുന്നത് കുറെ സ്ത്രീകളുടെ കൂടെ ഇങ്ങനെ നിൽക്കുന്നതും നടക്കുന്നതുമൊക്കെയാണ്. അത് ഞാൻ ഒരിക്കലും താങ്കളെപ്പോലെ ഒരു വ്യക്തിയിൽനിന്ന് ഒട്ടും പ്രതീക്ഷിച്ചില്ല," എന്നായിരുന്നു റോബിന്റെ വാക്കുകൾ.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഷിജിൻ തൂക്കിയില്ലേ..അവൻ പൊളിയാണ്, കൊമ്പനും'; ബി​ഗ് ബോസിനെ കുറിച്ച് വിൻസി അലോഷ്യസ്
'സ്വാഭാവികമായി സംഭവിച്ചതാണ്, അതാണ് ഇപ്പോഴത്തെ പ്രയോറിറ്റി'; നേഹയോടുള്ള പ്രണയത്തെക്കുറിച്ച് താഷി