
ഇന്നലെ ആരംഭിച്ച ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ നോമിനേഷന്‍ ലിസ്റ്റ് ആയി. 9 മത്സരാര്‍ഥികളാണ് ആദ്യ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. കടല്‍ കൊമ്പന്‍, എല്‍ദോ, നേഹ, ആസിഫ്, നോബി, രാഹുല്‍ ഈശ്വര്‍, കാളി, ഷിജിന്‍, റിനി എന്നിവരാണ് അത്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് റിനി ആന്‍ ജോര്‍ജിനാണ്. 9 വോട്ടുകള്‍. ഷിജിന് ആറും കാളിക്ക് അഞ്ചും രാഹുല്‍ ഈശ്വറിന് നാലും നോബിക്ക് മൂന്നും വോട്ടുകള്‍ ലഭിച്ചു. കടല്‍ കൊമ്പന്‍, എല്‍ദോ, നേഹ, ആസിഫ് എന്നിവര്‍ക്ക് രണ്ട് വോട്ടുകള്‍ വീതവും.
ഒട്ടേറെ പ്രത്യേകതകളോടെ ആരംഭിച്ചിട്ടുള്ള സീസണ്‍ 8 ലെ ആദ്യ നോമിനേഷനും വേറിട്ടതായിരുന്നു. ആദ്യ നോമിനേഷന്‍ തന്നെ ഓപണ്‍ നോമിനേഷനായാണ് ബിഗ് ബോസ് നടത്തിയത്. ചെസ് ബോര്‍ഡിന്‍റെ മാതൃകയില്‍ ഒരു വലിയ കളം തയ്യാറാക്കിയിട്ടായിരുന്നു നോമിനേഷന്‍. ചെസ് ബോര്‍ഡിലേക്കുള്ള കരുക്കളും ബിഗ് ബോസ് തയ്യാറാക്കിയിരുന്നു. ഓരോരുത്തരും വന്ന് രണ്ട് പേരെ വീതം നേരിട്ട് നോമിനേറ്റ് ചെയ്യണമായിരുന്നു. കാരണം പറയുകയും ഒപ്പം അവരെ സൂചിപ്പിക്കുന്ന ഒരു മൃഗത്തിന്‍റെ രൂപത്തിലുള്ള കരുവും അവരെ ഏല്‍പ്പിക്കണമായിരുന്നു. ഇത് ഏറ്റുവാങ്ങി തന്‍റെ ചിത്രം വച്ചിരിക്കുന്ന കളത്തില്‍ നോമിനേഷന്‍ ലഭിക്കുന്ന മത്സരാര്‍ഥി കൊണ്ടുവെക്കണമായിരുന്നു.
എട്ടാമത്തെ സീസണില്‍ എത്തിയിരിക്കുന്ന ബിഗ് ബോസ് മലയാളം നേടിയിരിക്കുന്ന വളര്‍ട്ട വ്യക്തമാക്കുന്നതായിരുന്നു ആദ്യ നോമിനേഷനിലെ മത്സരാര്‍ഥികളുടെ പ്രകടനം. പറയുന്നത് വളരെ സ്പെസിഫിക്ക് ആയിരിക്കാന്‍ മിക്കവരും ശ്രമിക്കുന്നത് കാണാമായിരുന്നു. ആരും അധികം പറഞ്ഞുമില്ല, പകരം പോയിന്‍റുകള്‍ മാത്രമാണ് ആളുകള്‍ സംസാരിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ഏതാനും സീസണുകളേക്കാള്‍ താരമൂല്യമുള്ള കൂടുതല്‍ മത്സരാര്‍ഥികള്‍ ഉള്ള സീസണ്‍ കൂടിയാണ് എട്ടാം സീസണ്‍. രാഹുല്‍ ഈശ്വറും ശ്രീലക്ഷ്മി അറയ്ക്കലും റിനി ആന്‍ ജോര്‍ജും കടല്‍ കൊമ്പനും വിക്കി തഗ്ഗും തുടങ്ങി ഏറെ പോപ്പുലര്‍ ആയ പേരുകള്‍ നിരവധിയുണ്ട് ഇത്തവണ. അഗ്നിപരീക്ഷ ഷോയിലൂടെ എത്തിയതിനാല്‍ ഇത്തവണത്തെ കോമണര്‍മാര്‍ക്ക് പോലും ആരാധകവൃന്ദങ്ങളും ഇതിനകം രൂപപ്പെട്ടിട്ടുണ്ട്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ