ബിഗ് ബോസ് മലയാളം: ഈ ആഴ്ച ഷിജിന്റെ പെർഫോമൻസ് കുറഞ്ഞുപോയോ?

Published : Oct 15, 2026, 03:20 PM IST
Shijin Bigg Boss Malayalam

Synopsis

ബിഗ് ബോസ് സീസൺ എട്ടിലെ മികച്ച മത്സരാർത്ഥിയായ ഷിജിന്റെ പ്രകടനം ഈ ആഴ്ച വളരെ മോശമായിരുന്നു. അധോലോകം എന്ന വീക്കിലി ടാസ്കിൽ അസിസ്റ്റന്റ് മാനേജർ റോൾ ലഭിച്ച ഷിജിന് ടാസ്കിൽ വേണ്ടത്ര തിളങ്ങാനോ മറ്റുള്ളവരെ നിരീക്ഷിക്കാനോ കഴിഞ്ഞില്ല.

ബിഗ് ബോസ് സീസൺ എട്ടിൽ ഒട്ടനവധി ആരാധകരുള്ള ഒരു മത്സരാർഥിയാണ് ഷിജിൻ. തന്ത്രങ്ങൾ കൊണ്ടും ഒറ്റയ്ക്ക് ഗെയിം കളിക്കാനുള്ള പ്ലാനിങ്ങുകൾ കൊണ്ടും ഒട്ടേറെപ്പേരുടെ ശ്രദ്ധയും പ്രേക്ഷക പിന്തുണയും നേടിയെടുത്ത മത്സരാർത്ഥി കൂടിയാണ് ഷിജിൻ. എന്നാൽ ഈ ആഴ്ച ഷിജിന്റെ പെർഫോമൻസ് പതിവിനേക്കാൾ കുറഞ്ഞു പോയി എന്ന വിലയിരുത്തലാണ് പ്രേക്ഷകർക്കുള്ളത്.

പ്രധാനമായും വീക്കിലി ടാസ്‌കാണ് ഇത്തവണ മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകിയത്. ഈ ആഴ്ച ബിഗ് ബോസ് ഹൗസ് ഒരു അധോലോകമായി മാറുകയായിരുന്നു. അധോലോകത്തിന്റെ ഡോണായി നിയമിച്ചത് ആസിഫിനെയായിരുന്നു. ഒപ്പം സഹായികൾ, ഡാൻസർമാർ, ഹോട്ടൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, അവിടേയ്ക്ക് എത്തുന്ന അതിഥികൾ എല്ലാവരെയും ബിഗ് ബോസ് നിയമിച്ചിരുന്നു. ഓരോ മത്സരാർത്ഥികൾക്കും ഓരോ റോളുകളാണ് ബിഗ് ബോസ് നൽകിയിരുന്നത്.

ഷിജിനെ ഹോട്ടലിലെ അസിസ്റ്റന്റ് മാനേജറായാണ് ബിഗ് ബോസ് തെരഞ്ഞെടുത്തത്. ടാസ്കിൽ നിരവധി തമാശകളും സംസാരങ്ങളുമെല്ലാം ഉണ്ടായിരുന്നു. മിക്ക മത്സരാർത്ഥികളും എല്ലായിടങ്ങളിലുമായി നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഷിജിൻ വേണ്ടത്ര പെര്ഫോമന്സിലേക്ക് എത്തിയില്ല എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. മൃദുല, വിക്കി എന്നിവരെ കില്ലർമാരായി നിയമിച്ച ബിഗ് ബോസ് അധോലോകത്തെ ചിലരെ നോട്ടം വെച്ച് ചില ടാസ്കുകൾ നൽകി കൊലപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. അപ്രകാരം ഓരോരുത്തരും മരിച്ചു വീഴുമ്പോൾ അവരെ ആരാണ് കൊന്നതെന്ന് കണ്ടെത്താൻ മറ്റ് മത്സരാർത്ഥികളെല്ലാം തീവ്രമായി ശ്രമിക്കുന്നത് കണ്ടിരുന്നു. എന്നാൽ ഷിജിൻ കറക്റ്റ് ട്രാക്കിലല്ല പൊയ്ക്കൊണ്ടിരുന്നത്.

ആളുകളെ വേണ്ടത്ര ശ്രദ്ധിക്കാണോ, അവരെ സസൂക്ഷ്മയായി നിരീക്ഷിക്കാനോ ഒന്നുമൊരു ശ്രമം ഷിജിൻ നടത്തിയതായി തോന്നുന്നില്ല. എന്തിന് അധോലോകത്ത് പാട്ട് മുഴങ്ങുമ്പോൾ പോലും ഷിജിൻ ഒരു ഡാൻസ് കളിക്കാൻ കൂടി വന്നതായി കണ്ടില്ല. അതേസമയം അസിസ്റ്റന്റ് മാനേജർ എന്ന റോൾ കൊടുത്തതുകൊണ്ടാണോ ഷിജിന് വേണ്ടത്ര പെർഫോം ചെയ്യാനാവാത്തത് എന്നും പ്രേക്ഷകർക്ക് സംശയമുണ്ട്. പകരമായി വല്ല കില്ലറുടെയോ, അതിഥിയുടെയോ ഒക്കെ റോളാണ് കൊടുത്തിരുന്നതെങ്കിൽ ഒരുപക്ഷെ ഷിജിന് കുറച്ചുകൂടി പെർഫോം ചെയ്യാമായിരുന്നു എന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

അതോടൊപ്പം എന്തോ ഓരോ കാര്യം ഷിജിനെ പിന്നോട്ട് വലിക്കുന്നുണ്ടെന്ന് പലപ്പോഴായി പ്രേക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊമ്പൻ ലീഡറായ ശേഷം മൊത്തത്തിന് ഷിജിൻ വല്ലാതെ ഒതുങ്ങി പോയതായും പറയുന്നുണ്ട്. ഇതിനിടയ്ക്ക് കൊമ്പനുമായി ഷിജിൻ ഒന്ന് കൊമ്പു കോർക്കുകയും ചെയ്തിരുന്നു.

ഹൗസിൽ അകെ ഷിജിന്റെ കൂട്ടാൻ കൊമ്പൻ. കൊമ്പനുമായുള്ള വഴക്കും ഷിജിന്റെ ടാസ്കിനെ ബാധിച്ചോ എന്ന് ആളുകൾക്ക് സംശയമുണ്ട്. ഹൗസിൽ പുതിയതായി എത്തിയ നൗഫിനയാണ് കൊമ്പനെ ഷിജിനെതിരെ തിരിക്കാനുള്ള പിരി കയറ്റി വിട്ടിരിക്കുന്നത്. ആ ട്രാക്കിൽ വീഴാതെ രണ്ടുപേരും നല്ല സുഹൃത്തുക്കാളായിത്തന്നെ ഹൗസിൽ തുടരുമോ എന്നറിയാനും പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്. എന്തായാലും വരും ദിവസങ്ങളിലെങ്കിലും നന്നായി പെർഫോം ചെയ്യാൻ ഷിജിന് കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് ഷിജിന്റെ ആരാധകർ.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആറാം ആഴ്ചയിലെ വീക്കിലി ടാസ്ക്; അധോലോക ബം​ഗ്ലാവായി ബി​ഗ് ബോസ് വീട്
ബിഗ് ബോസ് ഹൗസിലേക്ക് പുതിയ വൈൽഡ് കാർഡ് എൻട്രിയായി നൗഫിന; നേരിട്ട് നോമിനേഷൻ ചെയ്തത് ആ വ്യക്തിയെ