
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസണ്‍ മൂന്ന് ഇന്ന് തുടങ്ങിയിരിക്കുകയാണ്. നോബിയായിരുന്നു ആദ്യം എത്തിയത്. കിടിലൻ ഫിറോസ്, മണിക്കുട്ടൻ അങ്ങനെ പ്രേക്ഷകര്‍ ഇഷ്‍ടപ്പെടുന്ന താരങ്ങള്‍ തന്നെ ബിഗ് ബോസിലേക്ക് എത്തി. ഇപോള്‍ ഇതാ ഏറെ പ്രത്യേകതയുള്ള മറ്റൊരു മത്സരാര്‍ഥിയും എത്തിയിരിക്കുന്നു. മോഹൻലാല്‍ അങ്ങനെ പറഞ്ഞുതന്നെയാണ് ബിഗ് ബോസിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സൂര്യ മേനോൻ ആണ് എത്തിയിരിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ വനിത ഡിജെകളില്‍ ഒരാളാണ് സൂര്യ. ആര്‍ജെയായും സൂര്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കാണ്ഡഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മോഹൻലാലിനെ കണ്ടുപരിചയപ്പെട്ട അനുഭവവും സൂര്യ പങ്കുവെച്ചു. മോഹൻലാലിന്റെ ലാളിത്യത്തെ കുറിച്ചായിരുന്നു സൂര്യ പറഞ്ഞത്. ചാനലുകളിലും പ്രവര്‍ത്തിച്ചതായി സൂര്യ പറയുന്നു.
മോഡല്‍ രംഗത്തും സജീവമാണ് സൂര്യ
അച്ഛനും അമ്മയും മാത്രമടങ്ങുന്ന സന്തുഷ്‍ട കുടുംബമാണ് തന്റേതെന്ന് സൂര്യ പറയുന്നു. സ്വന്തം വ്യക്തിത്വത്തില്‍ വിശ്വസിക്കുന്ന പെണ്‍കുട്ടിയാണ് താനെന്നും സൂര്യ പറയുന്നു. വലിയൊരു ആഗ്രഹവും സൂര്യ വെളിപ്പെടുത്തി. പ്രായമായവരെ സംരക്ഷിക്കാൻ ഒരു വീട് വേണമെന്നായിരുന്നു സൂര്യ പറഞ്ഞത്. പ്രായമായ ആള്‍ക്കാരെ പൊന്നുപോലെ നോക്കാൻ ഒരു വീട് വേണമെന്നും അതിന് ബിഗ് ബോസ് സഹായമാകട്ടെയെന്നും സൂര്യ പറഞ്ഞു. സൂര്യയുടെ മോഹങ്ങള്‍ സാഫല്യമാകുമോ എന്നറിയാൻ ബിഗ് ബോസ് കാണാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ