
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 7ന് തിരീശീല വീണിരിക്കുകയാണ്. നടി അനുമോളാണ് ഇത്തവണ കപ്പ് ഉയർത്തിയിരിക്കുന്നത്. ബിഗ്ബോസിനു ശേഷം അനുമോൾ ഏഷ്യാനെറ്റിനു നൽകിയ ആദ്യ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. സഹമൽസരാർത്ഥികളെക്കുറിച്ചും ഷോയെക്കുറിച്ചും ലാലേട്ടനെക്കുറിച്ചുമെല്ലാം അനുമോൾ സംസാരിക്കുന്നുണ്ട്.
''ആദിലയും നൂറയും രണ്ട് പൂമ്പാറ്റകളാണ്, എന്റെ രണ്ട് അനിയത്തിക്കുട്ടികളാണ്. പിആർ എല്ലാവർക്കും ഉള്ളതാണ്, അത് നല്ലതാണ്. അത് എല്ലാവരും എടുക്കുന്നതല്ലേ? പിആർ ഇല്ലെങ്കിൽ ഇത്രയും കണ്ടസ്റ്റന്റ്സ് മുന്നോട്ട് പോകില്ലല്ലോ. എല്ലാവരും പെട്ടെന്ന് എവിക്ട് ആയിപ്പോകില്ലേ? പെയ്ഡ് പിആറും ഉണ്ട്, അല്ലാത്ത പിആറും ഉണ്ട്. പിആർ പവർ നല്ലതാണ്.
ഷാനവാസ് ഇക്ക നല്ലൊരു ഗെയിമർ ആണ്. നൂറു ദിവസം അവിടെ പിടിച്ചു നിന്ന മനുഷ്യൻ അല്ലേ? അപ്പോൾ നല്ലൊരു ഗെയിമർ തന്നെയാണ്. ഗെയിം ഷോ ആണെങ്കിലും കുറച്ചു പേരുമായിട്ടൊക്കെ നല്ല അറ്റാച്ച്മെന്റ് ഉള്ളയാണ് അദ്ദേഹം. അവരെന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് അത് പേഴ്സണലി എടുക്കുന്നയാൾ കൂടിയാണ്. അനീഷേട്ടൻ നല്ലൊരു ഗെയിമറാണ്. നല്ലൊരു ക്യാരക്ടർ ഉള്ളയാളാണ്. നെഗറ്റീവ് സൈഡ് നോക്കുകയാണെങ്കിൽ, കാര്യം അറിയുന്നതിനു മുൻപേ പുള്ള കുറ്റപ്പെടുത്തും, ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും പ്രശ്നങ്ങൾ ഉണ്ടാക്കും.
നെവിൻ നല്ലൊരു എന്റർടെയ്നറാണ്. പക്ഷേ, ഭയങ്കര മടിയനുമാണ്. ഇതുപോലൊരു മടിയനെ ഞാൻ കണ്ടിട്ടില്ല. അക്ബറും നല്ലൊരു ഗെയിമറാണ്. പക്ഷേ, അവിടെയും ഇവിടെയും നടക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട്, അത് മാനിപ്പുലേറ്റ് ചെയ്ത്, അത് വലിയൊരു സംഭവമാക്കും. ഡ്രാമ ക്വീൻ ആരാണെന്നു ചോദിക്കുമ്പോൾ എല്ലാവരും എന്റെ പേരാണ് പറയാണ്. പെട്ടെന്ന് ഡ്രാമ ക്വീൻ ആരാണെന്നു ചോദിക്കുമ്പോൾ ഞാനും എന്റെ പേരു തന്നെ പറയുന്നു. ശൈത്യ നല്ലൊരു വ്യക്തിയാണ്. പുള്ളിക്കാരിക്ക് അവിടെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ കുറച്ചു വിഷമങ്ങളൊക്കെയുണ്ട്. ബിഗ് ബോസ് ഷോയ്ക്ക് ലാലേട്ടൻ തന്നെ വേണം, അദ്ദേഹത്തിനല്ലാതെ മറ്റാർക്കും അത് ചെയ്യാൻ പറ്റില്ല'', അനുമോൾ അഭിമുഖത്തില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക