
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് അവസാന ലാപ്പിലേക്ക് കടക്കുകയാണ്. ഇനി മൂന്ന് ആഴ്‍ച മാത്രമാണ് ഗ്രാൻഡ് ഫിനാലെയ്‍ക്ക് ബാക്കിയുള്ളത്. 10 മത്സരാര്‍ഥികളുമാണ് ഉള്ളത്. ആരൊക്കെ ഇനി പുറത്താകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍. ഓരോ ശനിയാഴ്‍ചയോ ഞായറാഴ്‍ചയോ ആണ് എവിക്ഷൻ നടക്കാറുള്ളത്. അവതാരകൻ മോഹൻലാല്‍ വരുന്ന ദിവസവുമാണ് അത്. മോഹൻലാല്‍ എത്തുന്ന ദിവസം ചിലപ്പോള്‍ രസകരമായ ടാസ്‍കുകളും നടക്കാറുണ്ട്. ഇന്നും അത്തരം ഒരു ടാസ്‍ക് നടന്നു.
ഓരോ തൊപ്പി ഓരോ മത്സരാര്‍ഥികള്‍ക്കും നല്‍കുകയാണ് ആദ്യം ചെയ്‍തത്. പിന്നീട് ഓരോ മത്സരാര്‍ഥിയോടും ഓരോ കുറിപ്പ് എടുക്കാൻ പറഞ്ഞു. നറുക്കെടുക്കും പോലൊയിരുന്നു അത്. അതില്‍ എഴുതിയിരിക്കുന്നത് ആര്‍ക്കാണ് മത്സരാര്‍ഥികളില്‍ യോജിക്കുക എന്ന് വ്യക്തമാക്കി ആ കടലാസ് ആ മത്സരാര്‍ഥിയുടെ തൊപ്പിയില്‍ ഒട്ടിക്കുക എന്നതായിരുന്നു ടാസ്‍ക്. അങ്ങനെ ഓരോരുത്തരും തെരഞ്ഞെടുത്ത കാര്‍ഡും അതിന് യോജിച്ചതായി അവര്‍ പറഞ്ഞ പേരുകളും ചുവടെ.
അനീഷ്- ഒളിപ്പിക്കല്‍ കാര്‍ഡ്> ആര്യൻ, ആദില
ഷാനവാസ്- സോപ്പിംഗ് കാര്‍ഡ്> ആദില, നെവിൻ
നെവിൻ- നന്മ കാര്‍ഡ്> അനുമോള്‍, ആര്യൻ, അനീഷ്
നൂറ- ജെൻഡര്‍ കാര്‍ഡ്> അനുമോള്‍
ലക്ഷ്‍മി- സേഫ്‍ കാര്‍ഡ്>സാബുമോൻ, അനീഷ്
ആര്യൻ- കോമണ്‍മാൻ കാര്‍ഡ്>അനീഷ്, നെവിൻ
അക്ബര്‍- ഒറ്റപ്പെടല്‍ കാര്‍ഡ്>അനീഷ്, അനുമോള്‍
സാബുമാൻ- വിക്റ്റിംഗ് കാര്‍ഡ്>അനീഷ്, അനുമോള്‍
ആദില- പ്രിപ്പേയ്‍ര്‍ഡ് കാര്‍ഡ്>അനീഷ്, അനുമോള്‍
അനുമോള്‍- കരച്ചില്‍ കാര്‍ഡ്> ആദില, ഷാനവാസ്
നാളെയാകും എവിക്ഷൻ നടക്കുക എന്ന് മോഹൻലാല്‍ പിന്നീട് അറിയിക്കുകയും ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക