
മലയാളികളുടെ ഹൃദയത്തിൽ ചുവടുറപ്പിച്ച ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സ് മലയാളം സീസൺ 7, അതിന്റെ മെഗാ ലോഞ്ച് എപ്പിസോഡിലും തുടര്‍ന്നുള്ള റെഗുലർ എപ്പിസോഡിലും റെക്കോർഡ് റേറ്റിംഗുകളോടെ ചരിത്രം കുറിച്ചു. നടനവിസ്മയം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ സീസൺ, 15.3 റേറ്റിംഗ് (മെഗാ ലോഞ്ച് എപ്പിസോഡ്) ഉം , 11.4 റേറ്റിംഗ് (റെഗുലർ എപ്പിസോഡ്) ഉം നേടി (Source: BARC, 15+ U, Week 31, HD+SD), മുൻ സീസണുകളെ പിന്നിലാക്കി ടിവി റേറ്റിംഗുകളിൽ മുന്നേറ്റം തുടരുകയാണ്.
''ഏഴിന്റെ പണി'' എന്ന ടാഗ് ലൈനില്‍ തന്നെ പ്രകടമാണ് ഈ സീസണിന്റെ വ്യത്യസ്‍തത. പാരമ്പര്യ ഘടനയില്‍ നിന്ന് വിട്ട്, പുതിയ തന്ത്രപരമായ കളികളും, മാറ്റം കൊണ്ടുവരുന്ന ടാസ്‌ക്കുകളും, അർഹമായ മത്സരാര്‍ത്ഥികളും ഈ സീസണിന്റെ ശക്തികളാണ്. പ്രേക്ഷകരുടെ അഭിപ്രായം കൂടി പരിഗണിച്ച് രൂപകല്‍പ്പന ചെയ്‍ത പുതിയ ഫോർമാറ്റ്, ഇന്നുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങളിലൂടെയും ശക്തമായ മത്സരത്തിലൂടെയും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നു.
കഠിനാദ്ധ്വാനവും ബുദ്ധികൂര്‍മതയും വേണ്ടുന്ന ടാസ്‌കുകള്‍, ഉയർന്ന നിലവാരമുള്ള മത്സരങ്ങള്‍– ഇതെല്ലാം ചേർന്ന് ബിഗ് ബോസ് മലയാളം സീസൺ 7അതുല്യമായൊരു റിയാലിറ്റി അനുഭവമായി മാറ്റുന്നു.
തന്ത്രവും, വിനോദവും ഇഴകിച്ചേര്‍ന്ന ത്രില്ലിംഗ് യാത്ര ബിഗ് ബോസ് മലയാളം സീസണ്‍ 7 - ''ഏഴിന്റെ പണി'', തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:30 നും , ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9:00ന് ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്നു . കൂടാതെ, ജിയോ ഹോട്ട് സ്റ്റാറില്‍ 24 മണിക്കൂറും സംപ്രേക്ഷണം ലഭ്യമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ