
ഏറെ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സീസണായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ സെവൻ. ഒരൊറ്റ മത്സരാര്‍ഥി രാജാവോ റാണിയോ ആകാത്ത സീസണായിരുന്നു ഇത്തവണത്തേത്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ എപ്പിസോഡുകളില്‍ കപ്പ് ആര് ഉയര്‍ത്തും എന്ന ചോദ്യത്തിന് ഉത്തരം രണ്ട് പേരുകളിലേക്ക് ഒതുങ്ങി. അനുമോളും അനീഷും. പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ബിഗ് ബോസ് വിന്നറെ മോഹൻലാല്‍ പ്രഖ്യാപിച്ചു. അനുമോളാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി. അനീഷ് റണ്ണറപ്പായി.
ഇത്തവണത്തെ ടോപ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാര്‍ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ- അനുമോള്‍. ഒടുവില്‍ അനുമോള്‍ തന്നെ വിന്നറാകുകയും ചെയ്‍തു എന്നതാണ് ഇത്തവണത്തെ സീസണിന്റെ പ്രധാന പ്രത്യേകത. ഇത് രണ്ടാം തവണയാണ് ബിഗ് ബോസ് മലയാളത്തിന് ഒരു വനിതാ വിജയി ഉണ്ടാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ദില്‍ഷാ പ്രസന്നനനായിരുന്നു വിജയി.
അനുമോള്‍, അനീഷ്, ഷാനവാസ്, നെവിൻ, അക്ബര്‍ എന്നിവരായിരുന്നു ഇത്തവണത്തെ ഫൈനല്‍ ടോപ് ഫൈവില്‍ എത്തിയത്. ഇവരില്‍ അക്ബറായിരുന്നു ആദ്യം പുറത്തായത്. തുടര്‍ന്ന് യഥാക്രമം നെവിൻ, ഷാനവാസ്, എന്നിവരും പുറത്തായി. പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. ഒടുവില്‍ വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹൻലാല്‍ അനുമോളുടെ കയ്യ് പിടിച്ച് ഉയര്‍ത്തുകയായിരുന്നു. ബിഗ് ബോസിന് വീണ്ടും ഒരു വനിതാ വിജയി.
വര്‍ണാഭമായ ചടങ്ങില്‍ മോഹൻലാല്‍ തന്നെ ബിഗ് ബോസ് ട്രോഫി അനുമോള്‍ക്ക് സമ്മാനിച്ചു. 50 ലക്ഷം രൂപയാണ് സമ്മാനത്തുക. കോമണര്‍ റണ്ണറപ്പായി എന്ന ഒരു പ്രത്യേകതയും ഇത്തവണത്തെ ബിഗ് ബോസിനുണ്ട്. മൈജി കോണ്‍ടെസ്റ്റില്‍ വിജയിയായാണ് അനീഷി ടി എ ബിഗ് ബോസില്‍ കോമണറായി മത്സരിക്കാൻ യോഗ്യത നേടിയിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ