'എനിക്കൊരു വാശിയുണ്ടായിരുന്നു', ബിഗ് ബോസില്‍ നിന്ന് പുറത്തായ രേണു സുധിയുടെ ആദ്യ പ്രതികരണം

Published : Sep 07, 2025, 12:06 AM IST
Renu Sudhi

Synopsis

ബിഗ് ബോസില്‍ നിന്ന് പുറത്തായ രേണു സുധിയുടെ ആദ്യ പ്രതികരണം.

ബിഗ് ബോസില്‍ നിന്ന് പുറത്തുപോകണമെന്ന് നിരന്തരം രേണു സുധി ആവശ്യപ്പെടാറുണ്ടായിരുന്നു. ഒടുവില്‍ ഇന്ന് രേണു സുധിയുടെ അഭ്യര്‍ഥന ബിഗ് ബോസ് ശരിവെച്ചു. രേണു സുധിയെ പുറത്തു പോകാൻ ബിഗ് ബോസ് അനുവദിക്കുകയായിയിരുന്നു. മാനസികമായി താൻ ഒക്കെ അല്ലെന്നായിരുന്നു പിന്നീട് മോഹൻലാലിനോട് രേണു സുധി പ്രതികരിച്ചത്.

രേണു സുധിയുടെ വാക്കുകള്‍

സുധി ചേട്ടൻ മരിച്ചപ്പോള്‍ വല്ലാത്ത ഒരു ട്രോമ വന്നിരുന്നു. വല്ലാത്ത ഒരു അവസ്ഥ വന്നിരുന്നു. അന്ന് എല്ലാവരും എനിക്ക് അടുത്തുണ്ടായിരുന്നു. ഞാൻ യാത്ര ചെയ്യുന്നതൊക്കെ എനിക്ക് ഈ ഇത് മാറാനായിരുന്നു. പക്ഷേ ഇവിടെ വന്നപ്പോള്‍ ആ അവസ്ഥ എനിക്ക് വന്നു. ഞാനാകാൻ പറ്റുന്നില്ലായിരുന്നു. അത് എന്റെ ഉള്ളിലെ ഒരിതാണ്. അതുകൊണ്ട് ആദ്യമേ ഞാൻ ഡൗണായിരുന്നു. ആദ്യം വന്നപ്പോഴേ ഞാൻ പ്രശ്‍നമുണ്ടാക്കി. എന്നെ സ്‍നേഹിച്ച പ്രേക്ഷകര്‍ക്ക് നന്ദി. പക്ഷേ ലാലേട്ടാ ഞാൻ അല്ലേ അവിടെ നില്‍ക്കേണ്ടത്. മാനസികമായി ഞാൻ ഒക്കെ അല്ല. ഒരു മാസം നില്‍ക്കുമെന്ന് ഞാനോര്‍ത്തില്ല. നിങ്ങളുടെ സ്നേഹത്തിന് ഒത്തിരി നന്ദി. എന്തുവന്നാലും എന്റെ മക്കളെ കാണണം. എനിക്ക് ഒരു വാശിയുണ്ടായിരുന്നു. എന്നെ നെഗറ്റീവ് പറഞ്ഞവരുടെ മുന്നില് ഒരു ദിവസമെങ്കിലും ആ വീട്ടില്‍ കയറണം എന്ന്. എന്തായാലും ഒരു മാസം നിന്നു. ദൈവത്തിന് നന്ദി.

ആരാണ് രേണു സുധി?

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയ്‍ക്കാണ് രേണുവിന്റെ പ്രേക്ഷകര്‍ ആദ്യം പരിചയപ്പെടുന്നത്. എന്നാല്‍ ഇന്ന് സ്വന്തമായ മേല്‍വിലാസത്തോടെയാണ് രേണു സുധി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ സമീപകാലത്ത് ഏറെ ശ്രദ്ധനേടിയ ആളാണ് രേണു സുധി. അഭിനയരംഗത്തും വളരെ സജീവമാണ് രേണു സുധി.

സുധിയുടെ മരണ ശേഷം അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോകുന്നതിന്റെ പേരില്‍ പലപ്പോഴും രേണുവിന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ബോഡി ഷെയ്‍മിം​ഗ് അടക്കം നേരിടുന്ന രേണു പക്ഷേ ഇവയോടൊന്നും ആദ്യമൊന്നും പ്രതികരിച്ചിരുന്നില്ല. പിന്നീട് തക്ക മറുപടി നൽകാറുണ്ട്. ഇതിന്റെ പേരിലും വലിയ രീതിയിൽ ട്രോളുകൾ രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ചാന്തുപൊട്ടിലെ ഒരു ഗാനത്തിന് ദാസേട്ടൻ കോഴിക്കോടിനൊപ്പം റീല്‍ ചെയ്‍തതിനും രേണു സുധി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതെല്ലാം ഒരു വഴിക്ക് നടക്കുമ്പോൾ ​ഗായികയായും അരങ്ങേറാൻ ഒരുങ്ങുകയാണ് രേണു സുധി. ‘അവൻ അഭയകുമാർ’ എന്ന സിനിമയിലാണ് രേണു സുധി പാടുന്നത്. നേരത്തെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച ആദ്യ വീഡിയോയിൽ രേണു ഒരു പാട്ട് പാടിയിരുന്നു. ഇത് വലിയ ശ്രദ്ധ നേടിയിരുന്നു. രേണു സുധി അഭിനയിച്ച് ഒരു സിനിമ അടുത്തിടെ യൂട്യൂബില്‍ റിലീസാകുകയും ചെയ്‍തിരുന്നു. വേര് എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ ജീവിതത്തിലെ ആദ്യ അവാര്‍ഡും രേണു സുധി സ്വന്തമാക്കിയിരുന്നു. ഗുരുപ്രിയ ഷോർട് ഫിലിം ഫെസ്റ്റ് 2025 ന്‍റെ പുരസ്കാരമാണ് രേണുവിന് ലഭിച്ചത്. കരിമിഴി കണ്ണാൽ എന്ന ആല്‍ബത്തിന്‍റെ പ്രകടനത്തിന് രേണുവിനും നടന്‍ പ്രജീഷിനും മികച്ച താര ജോഡികൾക്കുള്ള പുരസ്‍കാരം ആയിരുന്നു കിട്ടിയത്. അടുത്തിടെ റാമ്പിലും ചുവടുവെച്ചിരുന്നു രേണു സുധി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ