ലാലേട്ടാ..ലല ലാ ലാ ലാ..; ബി​ഗ് ബോസ് അനുമോളേ ചേർത്തണച്ച് മോഹൻലാൽ, ഫോട്ടോ വൈറൽ

Published : Aug 04, 2026, 03:47 PM IST
Anumol

Synopsis

ടെലിവിഷൻ താരവും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ, നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു. ബിഗ് ബോസിന് ശേഷം ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നതിന്റെ ഈ ചിത്രം വൈറലായിരിക്കുകയാണ്.

ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും എത്തി മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അനുമോൾ. പിന്നീട് ബി​ഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥിയായി എത്തിയതോടെ കേരളക്കരയ്ക്ക് മുഴുവനും അനുമോൾ സുപരിചിതയായി മാറി. പലതരം പ്രതിസന്ധികൾ വന്നിട്ടും 100 ദിവസം ഷോയിൽ അതിജീവിച്ച അനുമോൾ ആ സീസണിന്റെ വിന്നറായാണ് പുറത്തേക്ക് വന്നത്. ഷോയ്ക്ക് ശേഷം തന്റേതായ മേഖലയിലെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്ന അനുമോൾ പങ്കുവച്ചൊരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

നടൻ മോഹൻലാലിനൊപ്പമുള്ള ഫോട്ടോയാണ് അനുമോൾ പങ്കുവച്ചിരിക്കുന്നത്. ബി​ഗ് ബോസിന് ശേഷം ഇത് ആദ്യമായിട്ടാണ് മോഹൻലാലും അനുമോളും കണ്ടുമുട്ടുന്നത്. ആന്റണി പെരുമ്പാവൂരിന് ഒപ്പമുള്ള ഫോട്ടോയും അനുമോൾ പങ്കുവച്ചിട്ടുണ്ട്. മഞ്ജു വാര്യയുടെ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ..ലല ലാ ലാ ലാ.. എന്ന ​ഗാനവും പശ്ചാത്തലത്തിൽ അനുമോൾ ചേർത്തിട്ടുണ്ട്. ഇരുവരോടുമുള്ള സ്നേഹം പങ്കിട്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

അതേസമയം, ബി​ഗ് ബോസ് മലയാളം സീസൺ 8 വരാൻ പോവുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള ബി​ഗ് ബോസ് മലയാളം സീസൺ 8 അ​ഗ്നിപരീക്ഷ ഓ​ഗസ്റ്റ് 15ന് സംപ്രേഷണം ആരംഭിക്കും. ഇതിൽ കോമണർ മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. 40 കോമണേഴ്സ് ഉണ്ടാവും. 21 എപ്പിസോഡുകളും അ​ഗ്നിപരീക്ഷയ്ക്ക് ഉണ്ടായിരിക്കും. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന മൂന്നോ അതിലധികമോ മത്സരാർത്ഥികൾ ബി​ഗ് ബോസ് മലയാളം സീസൺ 8ൽ മത്സരിക്കും. ഇത്തരത്തിൽ തെരഞ്ഞെടുത്തിൽ പ്രധാന സീസണിൽ എത്തിയൊരു മത്സരാർത്ഥിയായിരുന്നു കഴിഞ്ഞ തവണ ബി​ഗ് ബോസ് വിജയി. സെപ്റ്റംബറിൽ ബി​ഗ് ബോസ് പ്രധാന സീസൺ ആരംഭിക്കും. അതേസമയം, കുക്ക് വിത്ത് കോമഡിയിൽ അനുമോൾ മത്സരാർത്ഥിയായി എത്തിയരുന്നു. ഫൈനലിസ്റ്റായ ശേഷമായിരുന്നു അനു ഷോയിൽ നിന്നും പുറത്തായത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അനീഷേട്ടൻ ട്രെൻഡിങ്ങായി, ഡയലോഗുകൾ റീലുകളായി..അതിൽ ഞാൻ ശരിക്കും ഞെട്ടി'; 'അ​ഗ്നിപരീക്ഷ'ക്കാരോട് അനീഷിന് ചിലത് പറയാനുണ്ട്
40 കോമണേഴ്സ്, 21 ദിവസം; 'ഇന്‍ട്രോ കാണാതെ ക്ലൈമാക്സ് കണ്ടിട്ട് കാര്യമുണ്ടോ' ! ബിബി അ​ഗ്നിപരീക്ഷ പ്രൊമോ