ലക്ഷ്മി പോകില്ല, അക്ബറും ഷാനവാസും എവിക്ടായാൽ ബിബി ഹൗസ് സൈലന്റാവും; പ്രവചനവുമായി മുൻ മത്സരാർത്ഥി

Published : Oct 18, 2025, 09:46 AM IST
bigg boss

Synopsis

നിലവിൽ പത്ത് മത്സരാർത്ഥികളാണ് ഷോയിലുള്ളത്. ലക്ഷ്മി, ആര്യൻ, അനുമോൾ, അക്ബർ, ഷാനവാസ്, അനീഷ്, ആദില, നൂറ, നെവിൻ, സാബുമാൻ എന്നിവരാണ് അത്. ഇതിൽ ഒരാൾ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പേർ ഈ ആഴ്ച എവിക്ട് ആകും. ആറ് പേരാണ് എവിക്ഷനില്‍ ഉള്ളത്. 

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാന ലാപ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വെറും മൂന്നാഴ്ച മാത്രമാണ് ​ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ആരാകും ബി​ഗ് ബോസ് സീസൺ 7ന്റെ കപ്പുയർത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആർമി ​ഗ്രൂപ്പുകളും ബി​ബി പ്രേക്ഷകരും. നിലവിൽ പത്ത് മത്സരാർത്ഥികളാണ് ഷോയിലുള്ളത്. ലക്ഷ്മി, ആര്യൻ, അനുമോൾ, അക്ബർ, ഷാനവാസ്, അനീഷ്, ആദില, നൂറ, നെവിൻ, സാബുമാൻ എന്നിവരാണ് അത്. ഇതിൽ ഒരാൾ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ പേർ ഈ ആഴ്ച എവിക്ട് ആകും.

അക്ബർ, ഷാനവാസ്, നെവിൻ, നൂറ, ലക്ഷ്മി, ആര്യൻ എന്നിവരാണ് ഈ ആഴ്ച എവിക്ഷനിൽ ഉള്ളത്. ഈ അവസരത്തിൽ എവിക്ഷൻ പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ബി​ഗ് ബോസ് മത്സരാർത്ഥി രജിത് കുമാർ. അക്ബറും ഷാനവാസും ഇപ്പോഴൊന്നും എവിക്ട് ആകില്ലെന്നും അവർ പുറത്തായാൽ ബി​ഗ് ബോസ് വീട് സൈലന്റായി പോകുമെന്ന് രജിത്ത് പറയുന്നു. നെവിനാണ് ഈ ആഴ്ച പോകാൻ സാധ്യതയെന്നും രജിത് പറയുന്നുണ്ട്.

"ലക്ഷ്മി പോകാനുള്ള സാധ്യത കുറവാണ്. കാരണം അനീഷിന്റെ കൂടെ നിൽക്കുന്നൊരാളാണ്. അനീഷ് എവിക്ഷനിൽ ഇല്ലാത്തത് കൊണ്ട് അയാളുടെ വോ‍ട്ട് ലക്ഷ്മിയെ സേവ് ചെയ്യാൻ ചാൻസുണ്ട്. അനുമോൾ എവിക്ഷനിൽ ഇല്ലാത്തത് കൊണ്ട് നൂറയ്ക്ക് വോട്ട് കൊടുക്കും. അക്ബർ, ആര്യൻ, നെവിൻ എന്നിവരാണ് ബാക്കിയുള്ളത്. ആര്യൻ പോകില്ലെന്നത് ഉറപ്പാണ്. പിന്നെ ഉള്ളത് അക്ബറും നെവിനും. ടാലന്റെഡും നല്ല ​ഗെയിമറുമാണ് അക്ബർ. അതുകൊണ്ട് പോകാൻ സാധ്യതയില്ല. അക്ബറോ ഷാനവാസോ അതിനകത്ത് നിന്നും പോയി കഴിഞ്ഞാൽ ആ വീട് ചലമുള്ളതായി മാറില്ല. സൈലന്റായി പോകും. ഷാനവാസ് എവിക്ഷനിൽ ഉണ്ടായാലും ഇല്ലെങ്കിലും പോകില്ല. ശുദ്ധനാണ്, പാവം മനുഷ്യനാണ്. മസിൽ പിടിച്ച് അല്ലെങ്കിൽ ഒരു അക്ടറായി നടക്കുന്നു എന്നെ ഉള്ളൂ. നിലവിൽ നെവിൻ പോകാനുള്ള സാധ്യത ഏറെയാണ്. നെവിൻ പോയാലും നല്ലൊരു ​ഗെയിമറെ ആണ് നഷ്ടപ്പെടുക", എന്നായിരുന്നു രജിത് കുമാറിന്റെ വാക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്