Latest Videos

"ചിരിച്ചുകൊണ്ടാണോ മാപ്പ് പറയുക, അത് എന്ത് പണിയാണ്.."; ബിഗ്ബോസ് വനിത മത്സരാര്‍ത്ഥിയെ കുടഞ്ഞ് സല്‍മാന്‍

By Web TeamFirst Published Jul 23, 2023, 9:36 AM IST
Highlights

എല്‍വിഷ് യാദവ് എന്ന മത്സരാര്‍ഥിക്ക് ജിയ ശങ്കര്‍ എന്ന മറ്റൊരു മത്സരാര്‍ഥി കുടിവെള്ളത്തില്‍ ഹാന്‍ഡ്‍വാഷ് കലര്‍ത്തി നല്‍കിയത്. ലൈവ് സ്ട്രീമിംഗില്‍ ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയിലുണ്ടായ തര്‍ക്കം ഉണ്ടാകുകയും ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തിരുന്നു.

മുംബൈ: ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍‌ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍‌ ഇതിനകം പിന്നിട്ട ബിഗ് ബോസിന്‍റെ സവിശേഷ ഷോ ആണ് നിലവില്‍ ഹിന്ദിയില്‍ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബോസ് ഒടിടി സീസണ്‍ 2. ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് വ്യത്യാസപ്പെടുത്തി ഒടിടിയിലെ ലൈവ് സ്ട്രീമിംഗ് ലക്ഷ്യമാക്കിയുള്ള ഫോര്‍മാറ്റ് ആണ് ഇത്. 

മലയാളത്തില്‍ സീസണ്‍ 5 അന്തിമഘട്ടത്തിലേക്ക് കടന്ന സമയത്താണ് ഹിന്ദിയിലെ ബിഗ് ബോസ് ഒടിടി സീസണ്‍ 2 ആരംഭിച്ചത്. ബിഗ് ബോസ് ഷോയുടെ സ്ഥിരം ചേരുവകളായ തര്‍ക്ക വിതര്‍ക്കങ്ങളും വിവാദങ്ങളുമൊക്കെ ഒടിടി പതിപ്പിലും സ്ഥിരമായി സംഭവിക്കുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേത് മത്സരാര്‍ഥികളില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് സോപ്പ് കലര്‍ന്ന വെള്ളം കൊടുത്തതിനെച്ചൊല്ലിയാണ്. ഇപ്പോള്‍ ശനിയാഴ്ചത്തെ വാരാന്ത്യ എപ്പിസോഡില്‍ ഇതില്‍ ശക്തമായ തക്കീത് മത്സരാര്‍ത്ഥിക്ക് നല്‍കിയിരിക്കുകയാണ് ഷോ അവതാരകനായ സല്‍മാന്‍ ഖാന്‍. 

എല്‍വിഷ് യാദവ് എന്ന മത്സരാര്‍ഥിക്ക് ജിയ ശങ്കര്‍ എന്ന മറ്റൊരു മത്സരാര്‍ഥി കുടിവെള്ളത്തില്‍ ഹാന്‍ഡ്‍വാഷ് കലര്‍ത്തി നല്‍കിയത്. ലൈവ് സ്ട്രീമിംഗില്‍ ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയിലുണ്ടായ തര്‍ക്കം ഉണ്ടാകുകയും ഇതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തിരുന്നു. ഇത് സല്‍മാന്‍ വാരാന്ത്യ എപ്പിസോഡില്‍ ചോദിക്കും എന്ന് തന്നെയാണ് ബിഗ്ബോസ് ഒടിടി 2 പ്രേമികള്‍ പ്രതീക്ഷിച്ചത്. അത് തന്നെ സംഭവിച്ചു.

ജിയ ശങ്കറിനോട് മുളകും വെള്ളവും കുടിക്കാന്‍ പറഞ്ഞാണ് സല്‍മാന്‍ തുടങ്ങിയത്. ഇത് എന്തിനാണ് നല്‍കിയത് എന്ന് അറിയാമോ എന്ന് തുടര്‍ന്ന് ചോദിച്ചു. സോപ്പ് കുടിപ്പിച്ച വിഷയം അല്ലെ എന്ന് ജിയ പറഞ്ഞു. അതേ എന്ന് പറഞ്ഞ സല്‍മാന്‍ മുളകും വെള്ളവും എല്ലാം നാം കഴിക്കും എന്നാല്‍ സോപ്പ് കഴിക്കില്ല. അത് നമ്മുടെ ആഹാരത്തിന്‍റെ ഭാഗം അല്ല. ഒരാള്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കുക എന്നത് വളരെ അനുഗ്രഹം ലഭിക്കുന്ന കാര്യമാണ് അത് സോപ്പിട്ട് കലക്കിയത് ശരിയല്ലെന്ന് സല്‍മാന്‍ പറഞ്ഞു.

ജിയ ശങ്കറിനോട് പ്രേക്ഷകരോടും, എല്‍വിഷ് യാദവിനോട് മാപ്പ് പറയാന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു. ഒപ്പം എല്‍വിഷ് യാദവ് സോപ്പ് കുടിക്കുന്ന സമയത്ത് അത് തടയാതിരുന്ന വീട്ടിലെ മറ്റ് അംഗങ്ങളെയും സല്‍മാന്‍ തന്‍റെ അതൃപ്തി അറിയിച്ചു. എന്നാല്‍ 
ജിയ ചിരിച്ചുകൊണ്ട് മാപ്പ് പറഞ്ഞത് വീണ്ടും സല്‍മാനെ ദേഷ്യം പിടിപ്പിച്ചു. ഇതിന്‍റെ പേരിലും ജിയയ്ക്കെതിരെ സല്‍മാന്‍ ചിലത് പറഞ്ഞത് ബിഗ്ബോസ് ഒടിടി 2 എപ്പിസോഡിനെ നാടകീയമാക്കി. 

"മനുഷ്യനാണെങ്കിൽ പോയി 'മണിപ്പൂർ ഫയൽസ്' ചെയ്യൂ"; കശ്മീര്‍ ഫയല്‍ സംവിധായകനോട് ട്വിറ്ററില്‍ ആവശ്യം, മറുപടി ഇങ്ങനെ

സല്‍മാന്‍റെ ബി​ഗ് ബോസ് ഒടിടി 2യില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി ; തുക കേട്ട് ഞെട്ടരുത്.!
 

click me!