ഒരു മാസം മുന്‍പാണ് ഹിന്ദിയിൽ ബി​ഗ് ബോസ് ഒടിടി 2 ആരംഭിച്ചത്. ടെലിവിഷന് വേണ്ടിയല്ലാതെ, ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇത്. 

മുംബൈ: ലോകത്തെ പലഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബി​ഗ് ബ്രദർ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബി​ഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യമായി തുടങ്ങിയത്. ഒരു വീടിനുള്ളിൽ, ഒരു കൂട്ടം വ്യത്യസ്തരായ ആളുകൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം കഴിച്ചു കൂട്ടുക. ഫോണോ മറ്റൊരു എന്റർടെയ്മെന്റ് ഉപാധികളോ ഇല്ലാതെ കാണുന്നവരെ തന്നെ വീണ്ടും വീണ്ടും ഇത്രയും ദിവസം കണ്ടുകൊണ്ടിരിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. ഇത്തരത്തിൽ വ്യത്യസ്തരായവർക്കൊപ്പം ഒരു വീട്ടിൽ 100 ദിവസം കഴിച്ചു കൂട്ടുന്നൊരാൾ വിജയി ആകും. അതും പ്രേക്ഷകരുടെ വോട്ടോടെ. 

ഒരു മാസം മുന്‍പാണ് ഹിന്ദിയിൽ ബി​ഗ് ബോസ് ഒടിടി 2 ആരംഭിച്ചത്. ടെലിവിഷന് വേണ്ടിയല്ലാതെ, ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇത്. 12പേരെയാണ് അവതരാകൻ സൽമാൻ ഖാൻ വീടിനുള്ളിലേക്ക് പറഞ്ഞുവിട്ടത്. ഇതിൽ സൈറസ് ബ്രോച്ച അടക്കം നാലുപേര്‍ ഇതുവരെ എവിക്ട് ആയി. ഇപ്പോള്‍ ഇത്തവണത്തെ സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ്ബോസ് ഷോയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആരാണ് എന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ബിഗ് ബോസ് ഒടിടി 2 ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ചൂട് പിടിച്ചുവരുകയാണ്. ഇത്തവണത്തെ മത്സരാർത്ഥികളുടെ അവേശകരമായ പങ്കാളിത്തം ഗെയിമുകളെ കൂടുതല്‍ ആവേശത്തിലാക്കുന്നുണ്ട്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ സെലിബ്രിറ്റി പൂജാ ഭട്ടാണ്. ഷോയിലേക്കുള്ള തന്റെ പ്രവേശനത്തിലൂടെ തന്നെ എല്ലാവരേയും അത്ഭുതപ്പെടുത്തിയ ആളാണ് പൂജാ ഭട്ട്.

സിനിമ രംഗത്ത് തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മുതിർന്ന നടിയും ചലച്ചിത്ര നിർമ്മാതാവുമായ പൂജ. എന്തായാലും പൂജയുടെ ബിഗ്ബോസിലെ പ്രകടനം വലിയ ചര്‍ച്ചയാണ്. പൂജയുടെ ഹൌസിലെ ഓരോ നീക്കവും, വീടിനുള്ളിൽ അവരെടുക്കുന്ന തന്ത്രങ്ങളും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. പൂജയുടെ ബിഗ്ബോസിലെ ഗെയിംപ്ലേയെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകളും ബിഗ്ബോസ് ഒടിടി 2വിന്‍റെ സോഷ്യല്‍ മീഡിയ വൃത്തങ്ങളില്‍ സജീവമാണ്. 

റിപ്പോർട്ടുകൾ പ്രകാരം സൽമാൻ ഖാൻ അവതാരകനായ ഷോയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥിയും പൂജാ ഭട്ടാണ്. പൂ പ്രതിഫലം ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ബിഗ്ബോസ് ഒടിടി 2 ആരംഭിച്ചിട്ട് 33 ദിവസമായി. അതിനാൽ, അവളുടെ ഇതുവരെയുള്ള വരുമാനം ഏകദേശം 15 ലക്ഷം രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. 

റിലീസ് ആയതിന് പിന്നാലെ നോളന്‍റെ "ഓപ്പൺഹൈമർ" ചിത്രത്തിന് ഇരുട്ടടിയായി ആ വാര്‍ത്ത.!

ചിരിയുണ്ട്, വലിയ സന്ദേശമുണ്ട് 'ഭഗവാൻ ദാസന്‍റെ രാമരാജ്യത്തില്‍'- റിവ്യൂ

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here