
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥി ആയിരുന്നു നാദിറ മെഹ്‍റിന്‍. ടോപ്പ് 5 ല്‍ എത്തുമെന്ന് എല്ലാവരാലും പ്രവചിക്കപ്പെട്ടിരുന്ന നാദിറ ടിക്കറ്റ് ടു ഫിനാലെയിലും വിജയിച്ചിരുന്നു. എന്നാല്‍ പണപ്പെട്ടി ടാസ്കില്‍ പങ്കെടുത്ത നാദിറ പണം ക്യാഷ് പ്രൈസുമായി ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുകയായിരുന്നു. ബിഗ് ബോസില്‍ നാദിറയ്ക്ക് ജനപ്രീതി നേടിക്കൊടുത്ത ഒരു ഘടകം അവരുടെ നര്‍മ്മബോധമായിരുന്നു. ഒരു വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ പറഞ്ഞുകൊടുത്ത വരികള്‍ എല്ലാവരും വായിച്ചതില്‍ വൈറല്‍ ആയത് നാദിറയുടെ ആലാപനമായിരുന്നു. ഒരു സിനിമയില്‍ കവിയുടെ വേഷത്തിലെത്തിയ ജഗതി ആലപിച്ച വരികളാണ് ബിഗ് ബോസ് അന്ന് മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്. ഇപ്പോഴിതാ ആ വരികളില്‍ നിന്ന് തങ്ങള്‍ ഉള്‍പ്പെട്ട ഒരു ഡാന്‍ഡ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നാദിറ.
ചേക്കേറാന്‍ ഒരു ചില്ല എന്ന സിനിമയില്‍ കവിയായ ജഗതി എഴുതി ആലപിച്ച കവിതയാണ് നാദിറ വീണ്ടും വൈറല്‍ ആക്കിയത്. കടല കട കണ്ടു എന്ന് തുടങ്ങുന്ന വരികള്‍ക്ക് ചുവട് വെക്കാന്‍ നാദിറയ്ക്കൊപ്പം എത്തിയിരിക്കുന്നത് ബിഗ് ബോസിലെ സഹമത്സരാര്‍ഥികള്‍ ആയിരുന്ന വിഷ്ണു ജോഷിയും സെറീന ആന്‍ ജോണ്‍സണും ആണ്. സെ സ്ക്വാഡ് ഡാന്‍സ് സ്റ്റുഡിയോയിലെ സുഹൈദ് കുക്കുവാണ് ആശയും കൊറിയോഗ്രഫിയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിംഗും സഞ്ജയ് ശ്രീനിവാസ്.
അഖില്‍ മാരാര്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ വിജയി. റെനീഷ റഹ്‍മാന്‍ രണ്ടാം സ്ഥാനവും ജുനൈസ് വി പി മൂന്നാം സ്ഥാനവും നേടി. ജനപ്രീതിയില്‍ ഏറെ മുന്നേറിയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5.
ALSO READ : 'എല്ലാത്തിനും അര്‍ഥമുണ്ടാവുന്ന ഒരു ദിവസം വരും'; ഫേസ്ബുക്ക് പോസ്റ്റുമായി ഉണ്ണി മുകുന്ദന്‍
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ