മലയാളത്തില്‍ ഉടന്‍ പുറത്താക്കി; ഹിന്ദി ബിഗ് ബോസില്‍ മുഖത്തടിക്ക് കിട്ടിയ ശിക്ഷ ഇതാണ് !

Published : Jul 08, 2024, 07:45 PM IST
മലയാളത്തില്‍ ഉടന്‍ പുറത്താക്കി; ഹിന്ദി ബിഗ് ബോസില്‍ മുഖത്തടിക്ക് കിട്ടിയ ശിക്ഷ ഇതാണ് !

Synopsis

കഴിഞ്ഞയാഴ്ച ബിഗ് ബോസ് ഒടിടി3 ൽ നിന്ന് പുറത്താക്കപ്പെട്ട അർമാന്‍റെ ആദ്യ ഭാര്യ പായൽ മാലിക് വീക്കെൻഡ് കാ വാറിന്‍റെ ശനിയാഴ്ച എപ്പിസോഡില്‍ അവതാരകന്‍ അനില്‍ കപൂറിനൊപ്പം എത്തിയിരുന്നു.

മുംബൈ: ഹിന്ദി ബിഗ് ബോസ് ഒടിടി സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയായ അർമാൻ മാലിക്ക് മറ്റൊരു മത്സരാര്‍ത്ഥിയായ വിശാൽ പാണ്ഡെയുടെ മുഖത്ത് അടിച്ചതാണ് ഇപ്പോള്‍ വിനോദ ലോകത്തെ ചൂടേറിയ വിഷയം. 

കഴിഞ്ഞയാഴ്ച ബിഗ് ബോസ് ഒടിടി3 ൽ നിന്ന് പുറത്താക്കപ്പെട്ട അർമാന്‍റെ ആദ്യ ഭാര്യ പായൽ മാലിക് വീക്കെൻഡ് കാ വാറിന്‍റെ ശനിയാഴ്ച എപ്പിസോഡില്‍ അവതാരകന്‍ അനില്‍ കപൂറിനൊപ്പം എത്തിയിരുന്നു.  പായലിന്‍റെ ആരോപണങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ കാര്യങ്ങൾ ചൂടുപിടിപ്പിച്ചത്. ലവ്‌കേശ് കട്ടാരിയയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ വിശാല്‍ പാണ്ഡെ അർമാന്‍റെ രണ്ടാം ഭാര്യ കൃതികയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് പായല്‍ ചര്‍ച്ചയാക്കിയത്. 

ഇത് വലിയ വാക് തര്‍ക്കത്തിലേക്ക് നയിക്കുകയും പിന്നീട് വിശാല്‍ പാണ്ഡെയെ അര്‍മാന്‍ മുഖത്ത് അടിക്കുകയായിരുന്നു. ഇതോടെ വലിയ തോതില്‍ വിഷയം കത്തി. സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബിഗ് ബോസ് പിന്നീട് രൺവീർ ഷോറേ, ദീപക് ചൗരസ്യ, ലൗകേശ് എന്നിവരെ കൺഫഷൻ റൂമിലേക്ക് വിളിച്ചു. 

പിന്നീട് പരിപാടിയുടെ അവതാരകനായ നടന്‍ അനിൽ കപൂറും ബിഗ് ബോസ് ഒടിടി സീസണ്‍ 3 മത്സരാര്‍ത്ഥികളോട് അർമാന്‍റെ പ്രവര്‍ത്തിയെക്കുറിച്ച് അഭിപ്രായം ചോദിച്ചു. അടിക്ക് മുന്‍പ് വിശാല്‍ പാണ്ഡെയ്ക്കെതിരായ ആരോപണം അടക്കം പരിഗണിച്ച്  അർമാന്‍റെ അടി ന്യായമാണെന്ന് മിക്ക വീട്ടുകാരും അഭിപ്രായപ്പെട്ടത്. ഇത് വിശാലിനെയും അമ്പരപ്പിച്ചു. 

അര്‍മാന്‍റെ അടിയില്‍ അനിൽ കപൂർ ന്യായീകരണം അംഗീകരിച്ചപ്പോൾ തന്നെ. ശരീരിക കൈയ്യേറ്റം ബിഗ് ബോസ് നിയമങ്ങളുടെ ലംഘനമാണ് എന്നതിനാല്‍ അർമാൻ മാലിക്കിനെ സീസണില്‍ ഉടനീളം നോമിനേഷന്‍ ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു.

അതേ സമയം അര്‍മാന്‍ മാലിക്കിനെ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് വിശാല്‍ പാണ്ഡെയുടെ മാതാപിതാക്കള്‍ അടക്കം രംഗത്ത് എത്തിയിട്ടുണ്ട്. ചില പ്രമുഖരും അര്‍മാനെ പുറത്താക്കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.  ബിഗ് ബോസ് ഒടിടി 3യിലേക്ക് തന്‍റെ രണ്ട് ഭാര്യമാരായ പായല്‍, കൃതിക എന്നിവര്‍ക്കൊപ്പം വന്ന ഹൈദരാബാദ് യൂട്യൂബറാണ് അര്‍മാന്‍ മാലിക്ക്. ഇതില്‍ ഭാര്യ പായല്‍ കഴിഞ്ഞ വാരം പുറത്തായിരുന്നു. 

മലയാളത്തില്‍ മാത്രം അല്ല ഹിന്ദി ഒടിടി ബിഗ് ബോസിലും അടിപൊട്ടി; 'ഭാര്യയെ പറഞ്ഞതിന്' തല്ല്, നാടകീയം

വിജയ് ചിത്രത്തില്‍ തിളങ്ങിയ മലയാളി നടി ഇനി രജനികാന്ത് ലോകേഷ് ചിത്രം കൂലിയില്‍

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്