
ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മത്സരാര്‍ഥിയാണ് പൂജാ കൃഷ്‍ണ. പെട്ടെന്ന് മത്സരാര്‍ഥികള്‍ക്കിടയില്‍ ശ്രദ്ധയാകര്‍ഷിക്കാൻ കഴിഞ്ഞ താരവുമാണ് പൂജാ കൃഷ്‍ണ. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഷോയില്‍ നിന്ന് പിൻമാറിയിരിക്കുകയാണ് പൂജാ കൃഷ്‍ണ. വിമാനത്താവളത്തിലെത്തിയ പൂജ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്‍തു.
നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു പൂജ നേരത്തെ ഷോയില്‍ നിന്ന് പുറത്തായ ജാൻമണിയുടെ സഹായത്തോടെയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. അവതാരകനായ ലാലേട്ടനെ കാണാതെയാണ് തിരിച്ചു വന്നത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ പൂജയോടെ ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. നമ്മള്‍ ഇനി ഫിനാലെയ്‍ക്ക് പോകുമല്ലോയെന്ന് പറയുകയായിരുന്നു പൂജ. പതിവ് ശൈലിയില്‍ ചിരിയോടെയായിരുന്നു മറുപടി.
ജാൻമണിക്ക് ജിന്റോയെ മിസ് ചെയ്യുന്നുണ്ടല്ലോയെന്നും ചോദിച്ചു ഒരാള്‍. ജാൻമണിക്ക് ജിന്റോയെ മാത്രമല്ല മിസ്സിംഗെന്ന് പറഞ്ഞ പൂജയുടെ കുസൃതിയും ചിരിപടര്‍ത്തി. എന്താണ് ഉദ്ദേശിച്ചതെന്ന് പൂജ വ്യക്തമാക്കിയില്ല. സിബിനെയും ഋഷിയെയും അഭിഷേകിനെയും ഒക്കെയാണ് തനിക്ക് മിസ് ചെയ്യുക. ജാൻമണി പുറത്തിറങ്ങിയപ്പോള്‍ അവിടെ നിന്ന് തന്നെയും കൊണ്ടുപോകുകയായിരുന്നു എന്നും പൂജ തമാശയോടെ ചൂണ്ടിക്കാട്ടിയപ്പോള്‍ ബാധയാണോ എന്ന് ആരോ പറയുന്നതും കേള്‍ക്കാമായിരുന്നു. എന്തായാലും രസകരമായിട്ടായിരുന്നു പൂജയുടെ പ്രതികരണങ്ങള്‍. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച ശേഷമാണ് ആരോഗ്യം മോശമായതിനാല്‍ പൂജ പടിയിറങ്ങിയത്.
സിബിനും ബിഗ് ബോസ് മലയാളം ഷോയില്‍ നിന്ന് പിൻമാറിയെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടില്‍ തനിക്ക് തുടരാനാകില്ല എന്ന് സിബിൻ വ്യക്തമാക്കായിരുന്നു. തുടര്‍ന്ന് വൈദ്യ സഹായവും നല്‍കിയിരുന്നു. സിബിന്റെ പിൻമാറ്റം ബിഗ് ബോസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Read More: വീണ്ടും അജിത്തിന്റെ ആ ഹിറ്റ് ചിത്രം എത്തുന്നു, ഇക്കുറി വമ്പൻ റിലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ