സൗഹൃദം, പ്രണയം, വിവാഹം; തപ്പിത്തടഞ്ഞ് 'ജബ്രി' കോമ്പോ, ഒറ്റദിവസം കൊണ്ട് തീരാവുന്നതെന്ന് സിജോ

Published : Apr 25, 2024, 04:18 PM IST
സൗഹൃദം, പ്രണയം, വിവാഹം; തപ്പിത്തടഞ്ഞ് 'ജബ്രി' കോമ്പോ, ഒറ്റദിവസം കൊണ്ട് തീരാവുന്നതെന്ന് സിജോ

Synopsis

എന്താണ് ജാസ്മിനും ​ഗബ്രിയും തമ്മിൽ നടക്കുന്നത് എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. 

ബി​ഗ് ബോസ് സീസണുകളിലും എപ്പോഴും ഒരോ കോമ്പോകൾ ഉണ്ടാകും. അത് സൗഹൃദമാകാം പ്രണയമാകാം. സീസൺ അഞ്ചിലെ അഖിൽ മാരാർ, വിഷ്ണു, ഷിജു എന്നിവർ അത്തരമൊരു കോമ്പോ ആയിരുന്നു. ഇത്തരത്തിലൊരു കോമ്പോയാണ് സീസൺ ആറിലെ ജബ്രി കോമ്പോ. ഷോ തുടങ്ങിയത് മുതൽ ഏറെ ശ്രദ്ധനേടിയ ഇരുവർക്കും ഇടയിൽ സൗഹൃദമാണോ പ്രണയമാണോ എന്നത് കൺഫ്യൂഷൻ ആയി തുടരുകയാണ്. 

കഴിഞ്ഞ ദിവസം ജാസ്മിനോട് തനിക്ക് ഇഷ്ടമാണെന്നും എന്നാൽ അതൊരു റിലേഷനിലേക്കോ വിവാഹത്തിലേക്കോ തനിക്ക് കൊണ്ടുപോകാൻ സാധിക്കില്ലെന്നും ​ഗബ്രി പറഞ്ഞിരുന്നു. എന്നാൽ ജാസ്മിന് ഇഷ്ടമാണെന്നായിരുന്നു പറഞ്ഞത്. ഇത് ഷോയ്ക്ക് പുറത്ത് വലിയ രീതിയിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇരുവരും വീണ്ടും സ്ട്രാറ്റജി ഇറക്കുന്നുവെന്നാണ് ഇവർ പറയുന്നത്. എന്നാൽ ​ഗബ്രി ഇക്കാര്യം പറഞ്ഞ ശേഷം വളരെ ഇമോഷണലായാണ് ജാസ്മിൻ പ്രതികരിക്കുന്നത്. ഇന്നും അതിന്റെ തുടർച്ചയാണ്. അത് ഉറപ്പിക്കുന്നൊരു പ്രമോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 

നിനക്ക് എന്നോട് പ്രണയം തോന്നുന്നുണ്ട് എന്നാണോ പറയുന്നത് എന്ന് ​ഗബ്രി ചോദിക്കുന്നത് പ്രമോയിൽ കാണാം. "ചിലപ്പോൾ ആകാം അറിയില്ല. ആണ്. ഇതിന്റെ ക്ലാരിറ്റി നി എനിക്ക് ഇന്നലെ തന്ന് കഴിഞ്ഞു", എന്നാണ് ജാസ്മിൻ പറയുന്നത്.  റെസ്മിനുള്ള ക്ലാരിറ്റിയാണ് ഇന്നലെ കൊടുത്തത് എന്ന് ​ഗബ്രി പറയുമ്പോൾ അവൾക്കും എനിക്കും രണ്ട് ​ക്ലാരിറ്റിയാണോ എന്നാണ് ജാസ്മിൻ തിരിച്ച് ചോ​ദിക്കുന്നത്. 

'ഞാൻ കളിക്കുന്നുണ്ടോ'ന്ന് സിജോയോട് ജാസ്മിൻ; 'വിരട്ടി' ബി​ഗ് ബോസ്, കൂവി ​ഗബ്രി ഉൾപ്പടെയുള്ളവർ

ഇതിനിടയിൽ ജബ്രി കോമ്പോയെ കുറിച്ച് അർജുനും സിജോയും തമ്മിൽ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. "ഇതൊക്കെ അവർക്ക് ഒറ്റ ദിവസം കൊണ്ട് മാറ്റിയെടുക്കാം. ഐ ലവ് യു. ഞാൻ കല്യാണം കഴിക്കാൻ വേണ്ടി പോകുവാ. കഴിഞ്ഞു. ഇത് കല്യാണം കഴിക്കോ? ഇല്ല", എന്നാണ് സിജോ പറയുന്നത്. എന്താണ് ജാസ്മിനും ​ഗബ്രിയും തമ്മിൽ നടക്കുന്നത് എന്ന് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. 

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക