കപ്പടിക്കണം, പക്ഷേ ജാസ്മിന്റെ പ്രശ്നം എന്നെയും ബാധിക്കുന്നു; മാനസികമായി തകർന്ന് റെസ്മിൻ

Published : Apr 25, 2024, 07:22 PM IST
കപ്പടിക്കണം, പക്ഷേ ജാസ്മിന്റെ പ്രശ്നം എന്നെയും ബാധിക്കുന്നു; മാനസികമായി തകർന്ന് റെസ്മിൻ

Synopsis

വരുന്ന അന്‍പത് ദിവസം ബിഗ് ബോസ് വീട്ടില്‍ എന്തൊക്കെ നടക്കുമെന്നും എല്ലാം അതിജീവിച്ച് ആര് കപ്പെടുക്കുമെന്നും കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. 

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അൻപത് ദിവസങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഇതിനോടകം സംഭവ ബഹുലമായ കാര്യങ്ങളാണ് ഷോയിൽ അരങ്ങേറിയത്. ഫിസിക്കൽ അസോൾട്ടും പ്രണയവും സൗഹൃദവും എല്ലാം പ്രേക്ഷകർക്കിടയിൽ എന്ന പോലെ ബി​ഗ് ബോസിനകത്തും ചർച്ചയായി കഴിഞ്ഞു. ഇത്തവണത്തെ സീസണിലെ ഒരു കോമണർ മത്സരാർത്ഥിയാണ് റെസ്മിൻ. 

മുൻവർഷത്തെക്കാൾ അപേക്ഷിച്ച് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധനേടാൻ റെസ്മിന് സാധിച്ചിരുന്നു. ആദ്യമെല്ലാം മികച്ച മത്സരാർത്ഥിയായിരുന്നു എങ്കിലും ഇടയ്ക്ക് എവിടെയോ വച്ച് കളികൾ മാറി മറിഞ്ഞു. നിലവിൽ ​ഗബ്രി, ജാസ്മിൻ കോമ്പോയുടെ നിഴലായാണ് ഇവർ നടക്കുന്നതെന്നാണ് പ്രേക്ഷക വിലയിരുത്തൽ. ഇപ്പോഴിതാ ജബ്രികൾക്കിടയിലെ പ്രശ്നം തന്നെയും ബാധിച്ചു എന്ന് പറയുകയാണ് റെസ്മിൻ. പുതിയ പ്രമോയിൽ ആണ് മാനസികമായി തകർന്ന റെസ്മിനെ കാണാൻ സാധിക്കുന്നത്. 

കൺഫഷൻ റൂമിലേക്ക് പോയ തനിക്ക് മര്യാദയ്ക്ക് കളിക്കാൻ പറ്റുന്നില്ലെന്നാണ് റെസ്മിൻ പറയുന്നത്. 'മിക്കവരെയും കേട്ടിരിക്കുന്നത് ഞാനാ. പക്ഷേ എനിക്ക് പറയാനുള്ളത് കേൾക്കാൻ ആരുമില്ല. ജാസ്മിന്റെ പ്രശ്നം ചെറുതായിട്ട് എന്നെയും ബാധിക്കുന്നുണ്ട്', എന്നാണ് റെസ്മിൻ പറയുന്നത്. എന്തിനാണ് ഇവിടെ വന്നതെന്നാണ് ബി​ഗ് ബോസ് തിരിച്ച് ചോദിക്കുന്നത്. കപ്പടിക്കണം എന്നാണ് ആ​ഗ്രഹമെന്നും റെസ്മിൻ പറയുന്നു. 

നിതിൻ മോളിയല്ല, ഇത് ആൽപറമ്പിൽ ​ഗോപി; ചിരിപ്പിച്ച് രസിപ്പിക്കാൻ 'മലയാളി ഫ്രം ഇന്ത്യ', ഇനി ആറുനാള്‍

'വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും നല്ലതാണ്. പക്ഷേ അതിനെല്ലാം ഒരു അതിർവരമ്പ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മനസിലെ ഭാ​രമെല്ലാം ഇറക്കി വയ്ക്കൂ', എന്നാണ് ബി​ഗ് ബോസ് റെസ്മിനോട് പറയുന്നത്. ഇതെല്ലാം കേട്ട് പൊട്ടിക്കരയുന്നുണ്ട് റെസ്മിൻ. എന്തായാലും അൻപത് ദിവസങ്ങൾ പൂർത്തിയാക്കുമ്പോഴേക്കും മത്സരാർത്ഥികളിൽ വലിയ പ്രശ്നങ്ങളും ഉടലെടുക്കുന്നുണ്ട് എന്ന് വ്യക്തമാണ്. വരുന്ന അന്‍പത് ദിവസം ബിഗ് ബോസ് വീട്ടില്‍ എന്തൊക്കെ നടക്കുമെന്നും എല്ലാം അതിജീവിച്ച് ആര് കപ്പെടുക്കുമെന്നും കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്