Bigg Boss Episode 40 Highlights : ബിഗ് ബോസില്‍ പഞ്ചസാരയെ ചൊല്ലി തര്‍ക്കവും 'അങ്കിള്‍ ബണ്‍' ടാസ്‍കും

Published : May 05, 2022, 08:45 PM ISTUpdated : May 05, 2022, 11:42 PM IST
 Bigg Boss Episode 40 Highlights : ബിഗ് ബോസില്‍ പഞ്ചസാരയെ ചൊല്ലി തര്‍ക്കവും 'അങ്കിള്‍ ബണ്‍' ടാസ്‍കും

Synopsis

അഖിലിനും ബ്ലസ്‍ലിക്കും ഇത്തവണ ബിഗ് ബോസ് രസകരമായ ഒരു ടാസ്‍കായിരുന്നു നല്‍കിയത് (Bigg Boss Episode 40 Highlights).

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ എന്നും രസകരവും നാടകീയവും സംഘര്‍ഷഭരിതവുമായ രംഗങ്ങളുണ്ടാകാറുണ്ട്. നാല്‍പ്പതാമത്തെ എപ്പിസോഡും പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. തീര്‍ന്നുപോകാതാരിക്കാൻ പഞ്ചസാര മാറ്റിവെച്ചതിനെ ചൊല്ലിയുടെ തര്‍ക്കം ആദ്യം കണ്ടു. പിന്നീട് 'അങ്കിള്‍ ബണ്‍' എന്ന രസകരമായ ടാസ്‍കിനും ബിഗ് ബോസ് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. 

 'മാരിവില്ലിൻ' തുടക്കം

ഇന്നത്തെ എപ്പിസോഡ് 'മാരിവില്ലിൻ' എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് തുടങ്ങിയത്. വളരെ രസകരമായ ചുവടുകളോടെ മത്സരാര്‍ഥികള്‍ രംഗം കൊഴുപ്പിച്ചു. വീക്ക്‍ലി ടാസ്‍ക് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നതിനാല്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് ഇന്ന് സാധാരണപോലെ തിരക്കുള്ള ദിവസമായിരുന്നില്ല. അടുക്കളയില്‍ നടന്ന ഒരു സംഭവത്തെ ചൊല്ലിയുള്ള തര്‍ക്കം തീര്‍ക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഇന്നത്തെ എപ്പിസോഡില്‍ കണ്ടത്.

Read More : ബിഗ് ബോസില്‍ പഞ്ചസാരയെ ചൊല്ലി തര്‍ക്കം<

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഇന്നത്തെ എപ്പിസോഡില്‍ പഞ്ചസാരയെ ചൊല്ലിയുള്ള തര്‍ക്കമാണ്  പ്രേക്ഷകര്‍ കണ്ടത്.. സുചിത്ര പഞ്ചസാര ദോശ ചോദിക്കുകയും തരാനാകില്ലെന്ന് ലക്ഷ്‍മി പ്രിയ പറഞ്ഞതുമാണ് തര്‍ക്കത്തിന് കാരണമായത്. ഇക്കാര്യത്തില്‍ ബിഗ് ബോസ് അംഗങ്ങള്‍ കൂടിയിരുന്ന് ചര്‍ച്ച നടത്തി. ബിഗ് ബോസിലെ ഈ ആഴ്‍ചത്തെ കിച്ചണ്‍ ടീം അംഗങ്ങളായ ലക്ഷ്‍മി പ്രിയയും ധന്യയും ഇക്കാര്യത്തില്‍ വിശദീകരണം നടത്തുകയും ചെയ്‍തു.

ക്ഷമ ചോദിച്ച് ധന്യ

പഞ്ചസാര സംഭവത്തില്‍ എന്താണ് തനിക്ക് പറയാനുള്ളത് എന്ന് ധന്യ വ്യക്തമാക്കി. കഴിഞ്ഞ ആഴ്‍ച ശനിയാഴ്‍ച ആയപ്പോഴേക്കും പഞ്ചസാര തീര്‍ന്നിരുന്നു. അപ്പോള്‍ പഞ്ചസാര ഇല്ലാതെ ചായ വേണ്ട എന്ന് ചിലര്‍ പറഞ്ഞിരുന്നു. ചായ കുടിക്കാൻ വേണ്ടാത്ത അവസ്ഥയിലേക്ക് പോകാതിരിക്കാൻ വേണ്ടി ഈ ആഴ്‍ച ഞാനാണ് പറഞ്ഞത് പഞ്ചസാര കുറച്ചെടുത്ത് മാറ്റിവയ്‍ക്കാം എന്ന്. അപ്പോള്‍, ഇത്രയേ ഉള്ളൂ എന്ന് കാണുമ്പോള്‍ അതിനനുസരിച്ച് എല്ലാവരും ഉപയോഗിച്ചോളും. മാറ്റിവെച്ച പഞ്ചസാര അവസാന ഒരു ദിവസത്തേയ്‍ക്ക് ഉപയോഗിക്കാം എന്നായിരുന്നു വിചാരിച്ചത്. അത് എന്റെ അഭിപ്രായമായിരുന്നു. കാരമെല്‍ ദോശ ഇനിയുണ്ടാക്കേണ്ട എന്നത് ലക്ഷ്‍മി പ്രിയയുടെ അഭിപ്രായമായിരുന്നു. അതുകൊണ്ടാണ് ഇല്ല എന്ന് പറഞ്ഞത്.  ഇനി ഞാൻ മാറ്റിവയ്‍ക്കില്ല. മാറ്റിവെച്ചതിന് എന്റെ ഭാഗത്ത് നിന്ന് താൻ ക്ഷമ ചോദിക്കുന്നുവെന്നും ധന്യ പറഞ്ഞു.

Read More : ബിഗ് ബോസില്‍ 'അങ്കിള്‍ ബണ്‍' ടാസ്‍ക്

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ രസകരമായ ജയില്‍ ടാസ്‍ക്. രണ്ടുപേരെ ജയില്‍ നോമിനേഷനായി തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്‍തത്. തുടര്‍ന്ന് ജയിലില്‍ വിമുക്തി നേടാൻ വേണ്ടി രസകരമായ ഒരു അവസരം നല്‍കുകയുമായിരുന്നു ബിഗ് ബോസ്. 'അങ്കിള്‍ ബണ്‍' എന്ന ടാസ്‍കാണ് ജയില്‍ നോമിനേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട അഖിലിനും ബ്ലസ്‍ലിക്കും ബിഗ് ബോസ് നല്‍കിയത്. 

ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍ ഗാര്‍ഡര്‍ ഏരിയയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നില്‍ക്കുക. ഓരോ മത്സരാര്‍ഥിയെയും പിന്തുണയ്‍ക്കുന്നവരും ഗാര്‍ഡൻ ഏരിയയില്‍ തുടരുക. അടുത്ത ബസര്‍ ശബ്‍ദം കേള്‍ക്കുമ്പോള്‍ പിന്തുണയ്‍ക്കുന്നവര്‍ വീട്ടിനുള്ളില്‍ കയറി അവരുടെ ഒരു വസ്‍ത്രം എടുത്ത് തിരികെ വന്ന് അവരവരുടെ മത്സരാര്‍ഥിക്ക് നല്‍കണം. പിന്തുണയ്‍ക്കുന്ന ഒരാള്‍ തിരിച്ചെത്തിയാല്‍ അടുത്ത ആള്‍ക്ക് പോകാം. വസ്‍ത്രങ്ങള്‍ മത്സരാര്‍ഥികള്‍ ധരിക്കുകയും ചെയ്യുക എന്നതാണ് ടാസ്‍ക്. അടുത്ത ബസര്‍ ശബ്‍ദം കേള്‍ക്കുന്നതുവരെ അങ്ങനെ തുടരാനായിരുന്നു ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ടാസ്‍കില്‍ ഏറ്റവും കൂടുതല്‍ വസ്‍ത്രങ്ങള്‍ ധരിച്ച് വിജയിയായത് അഖിലായിരുന്നു- 50 എണ്ണം. ടാസ്‍കില്‍ ബ്ലസ്‍ലി 35 വസ്‍ത്രങ്ങളാണ് ധരിച്ചത്.

ജയില്‍ നോമിനേഷനില്‍ ട്വിസ്റ്റ്

'അങ്കിള്‍ ബണ്‍' എന്ന ടാസ്‍കില്‍ വിജയിച്ചതിനെ തുടര്‍ന്ന് അഖിലിനെ ജയില്‍ ശിക്ഷയില്‍ നിന്ന് വിമുക്തനാക്കിയ ശേഷമായിരുന്നു ട്വിസ്റ്റ്. ബ്ലസ്‍ലിക്കൊപ്പം ജയിലില്‍ പോകാൻ മറ്റൊരാളെ തെരഞ്ഞെടുക്കാൻ ബിഗ് ബോസ് അഖിലിന് അവസരം നല്‍കി. അഖില്‍ തെരഞ്ഞെടുത്തത് ദില്‍ഷയെയും. അങ്ങനെ ബ്ലസ്‍ലിക്കൊപ്പം ദില്‍ഷയും ജയിലില്‍ പോകേണ്ടി വന്നു.

PREV
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക