Bigg Boss : ബി​ഗ് ബോസിൽ ഇനി 'ദൃശ്യവിസ്മയം'; അവസാന വീക്കിലി ടാസ്കിൽ ജയം ആർക്കൊപ്പം ?

Published : Jun 28, 2022, 09:53 PM IST
Bigg Boss : ബി​ഗ് ബോസിൽ ഇനി 'ദൃശ്യവിസ്മയം'; അവസാന വീക്കിലി ടാസ്കിൽ ജയം ആർക്കൊപ്പം ?

Synopsis

ദൃശ്യവിസ്മയം എന്നാണ് വീക്കിലി ടാസ്ക്കിന്റെ പേര്.

രുപത് മത്സരാർത്ഥികളുമായി എത്തിയ ബി​ഗ് ബോസ് സീസൺ(Bigg Boss) നാലിൽ ഇപ്പോൾ വെറും ആറ് മത്സരാർത്ഥികളാണ് ഉള്ളത്. ഒരു ന്യൂ നോർമൽ സഞ്ചാര പാതയിലെ സ്വപ്ന സമാനമായ യാത്രയുടെ പരസമാപ്തിയോട് അടുത്തിരിക്കുകയാണ് ബി​ഗ് ബോസ് വീടും യാത്രികരായ മത്സരാർത്ഥികളും. ലക്ഷ്യസ്ഥാനത്ത് എത്തിനിൽക്കുന്ന ഈ അവസാന ആഴ്ചയിൽ കളിപറഞ്ഞും കഥപറഞ്ഞും കാര്യം പറഞ്ഞും മത്സരാർത്ഥികൾ ചിലവഴിച്ച ഓരോ നിമിഷങ്ങളിലും സംവാദിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഒന്നാം ആഴ്ച മുതൽ ലക്ഷ്വറി ബജറ്റിനും വ്യക്തി​ഗത പോയിന്റിനും വേണ്ടി മാനസികമായും ശാരീരികമായും നിരവധി വെല്ലുവിളികൾ നേരിട്ട എത്രയോ വീക്കിലി ടാസ്ക്കുകൾ. അവയെല്ലാം തരണം ചെയ്ത് മുന്നേറി ഇപ്പോൾ അവസാന ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ ആറ് പേർ എത്തിനിൽക്കുന്നു. ബി​ഗ് ബോസ് വീട്ടിൽ ഇത്തവണ സം​ഗതി കളറാക്കിയ ചില കാര്യങ്ങളിലൂടെ വ്യത്യസ്തമായ ഒരു സഞ്ചാരത്തിന് കളമൊരുക്കുകയാണ് ബി​ഗ് ബോസ് വീക്കിലി ടാസ്ക്കിലൂടെ. 

ദൃശ്യവിസ്മയം എന്നാണ് വീക്കിലി ടാസ്ക്കിന്റെ പേര്. ബി​ഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളുടെ നിരവധിയായിട്ടുള്ള ജീവിത കാഴ്ചകളും കേൾവികളും ഇതിനോടകം 70ലധികം ക്യാമറകളാണ് അനുദിനം ഒപ്പിയെടുത്തത്. അവയിൽ ഓരോന്നിലും പതിഞ്ഞ നിങ്ങൾ ഉൾപ്പെട്ട രസകരമായ മുഹൂർത്തങ്ങൾ, അഭിപ്രായ വ്യത്യാസങ്ങൾ, നിലപാടുകൾ, തുറന്നുപറച്ചിലുകൾ, പൊട്ടിത്തെറികൾ എന്നിങ്ങനെ നിരവധിയായ കാഴ്ചകൾ ആക്ടിവിറ്റി ഏരിയയിൽ വച്ച് പ്ലാസ്മ ടിവിയിലൂടെ പലഘട്ടങ്ങളിലായി മത്സരാര്‍ത്ഥികള്‍ക്ക് കാണിക്കുകയാണ്. ഇവയെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക്ക് ആദ്യം ബസർ അമർത്തി കൃത്യമായി ഉത്തരം പറഞ്ഞ് പരമാവധി പോയിന്റുകൾ സ്വന്തമാക്കുക എന്നതാണ് അവസാന ആഴ്ചയിലെ വീക്കിലി ടാസ്ക് എന്നാണ് ബി​ഗ് ബോസ് പറഞ്ഞത്.

Bigg Boss Episode 94 live : 'ബി​ബി'യിൽ ദൃശ്യവിസ്മയം, ബ്ലെസ്ലിയുടെ 'പ്രണയം' ചോദ്യം ചെയ്ത് ലക്ഷ്മിയും റിയാസും

പിന്നാലെ ഓരോരുത്തരും അവരവരുടെ ഭാ​ഗങ്ങൾ വാശിയോടെ അവതരിപ്പിക്കുകയും ചെയ്തു. മത്സരാർത്ഥികൾ പറഞ്ഞ കാര്യങ്ങളിൽ ചില കാര്യങ്ങൾ മ്യൂട്ട് ചെയ്യും. ഇത് എന്താണെന്ന് മത്സരാർത്ഥികൾ പറയണം എന്നതായിരുന്നു ആദ്യ ടാസ്ക്. ഇത് ചെറിയ തർക്കങ്ങൾക്കും വഴിവച്ചു. ബ്ലെസ്ലി-1, ദിൽഷ-1, റിയാസ്-1, ധന്യ 2, എന്നിങ്ങനെയാണ് പോയിന്റുകൾ. ലക്ഷ്മി പ്രിയ, സൂരജ്, റിയാസ് എന്നിവർക്ക് പോയിന്റുകൾ ഒന്നും തന്നെ ലഭിച്ചില്ല.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്