ബിൻസിക്ക് തിരിച്ചടിയായത് ബിഗ് ബോസ് വീട്ടിലെ സൗഹൃദങ്ങളോ?

Published : Aug 17, 2025, 10:32 PM IST
Bincy

Synopsis

ഇനിയും മുന്നോട്ടുപോകുമെന്നും തോന്നിപ്പിച്ച ഇടത്തുനിന്നും അപ്രതീക്ഷിതമായാണ് ബിൻസിയുടെ പുറത്താകൽ സംഭവിച്ചത്. 

നന്നായി കളിയ്ക്കാൻ ഇടയുണ്ടെന്നും ഇനിയും മുന്നോട്ടുപോകുമെന്നും തോന്നിപ്പിച്ച ഇടത്തുനിന്നും ആർജെ ബിൻസി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയിരിക്കുന്നു. അതും രണ്ടാഴ്ചകൾ മാത്രം പിന്നിടുമ്പോൾ. മത്സരത്തിൽ ഒട്ടും സജീവമല്ലാത്ത പലരും വീട്ടിൽ തുടരുമ്പോഴുള്ള ബിൻസിയുടെ ഈ എവിക്ഷൻ ന്യായമല്ലെന്നുള്ള അഭിപ്രായവും സോഷ്യൽ മീഡിയയിൽ പലർക്കുമുണ്ട്.

ഷോ തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ തന്റെ പൊട്ടൻഷ്യൽ വെളിവാക്കിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബിൻസി. റേഡിയോ ജോക്കി എന്ന പ്രൊഫഷനിൽ നിന്നാണ് ബിൻസി ബിഗ് ബോസ് വീട്ടിലേക്കെത്തുന്നത്. ഒരു ആർജിയുടേതായ എല്ലാ വാക്ചാതുര്യവും അവർക്കുണ്ടായിരുന്നുതാനും. നന്നായി സംസാരിക്കാനും തന്റെ ഭാഗം വാദിക്കാനുമുള്ള ബിൻസിയുടെ കഴിവ് തന്നെയാണ് ബിഗ് ബോസ് വീട്ടിൽ അവരെ വേഗത്തിൽ ശ്രദ്ധേയയാക്കിയത്. പ്രത്യേകിച്ച് നെവിനും ബിൻസിയും തമ്മിലെ തർക്കത്തിലാണ് അത് കൂടുതൽ വെളിവാക്കപ്പെട്ടത്. വീട്ടിലെ കൂൾ മാൻ എന്ന ടൈറ്റിൽ കിട്ടിയ നെവിനെ പ്രകോപിപ്പിക്കാനും നെവിനുമായുണ്ടായ തർക്കത്തിൽ മേൽക്കൈ നേടാനും ബിൻസിക്ക് കഴിഞ്ഞു. കൃത്യം പോയിന്റുകൾ പറയാനും അത് സ്റ്റേറ്റ് ചെയ്യാനുമുള്ള കഴിവ് തന്നെയാണ് ബിൻസിയുടെ ഏറ്റവും വലിയ പോസിറ്റീവ്. ഈ സംഭവത്തോടെ ബിൻസി വീട്ടിലെ പ്രധാനികളിൽ ഒരാളായി മാറും എന്നുതന്നെയാണ് പ്രേക്ഷകരും കരുതിയത്. എന്നാൽ അതിനെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ഈ ആഴ്ച വീട്ടിൽ നിന്ന് പോകുന്നത് ബിൻസി ആണെന്ന് മോഹൻലാൽ പ്രഖ്യാപിച്ചത്.

വീട്ടിൽ ആക്റ്റീവ് ആയിരുന്ന ആളുകളിൽ മുന്നിൽത്തന്നെ ബിൻസി ഉണ്ടായിരുന്നു. എല്ലാവരുമായും നല്ല ബന്ധം ഉണ്ടാക്കിയ ബിൻസി കൂടുതൽ അടുപ്പം സൂക്ഷിച്ചിരുന്നത് അപ്പാനി ശരത്തുമായാണ്. ഇതുതന്നെയാകാം ബിൻസിയുടെ പുറത്താകലിന് വഴിയൊരുക്കിയ പ്രധാന ഘടകമെന്നും പലരും പറയുന്നുണ്ട്. ബിൻസിയുടെ വോട്ട് കുറയാൻ കാരണമായത് ശരത്തിനോട് പ്രേക്ഷകരിൽ ഒരു വിഭാഗത്തിനുള്ള എതിർപ്പാണ് എന്നാണ് പല ബിഗ് ബോസ് ഗ്രൂപ്പുകളിലുമുള്ള ചർച്ചകളിൽ നിന്ന് മനസിലാകുന്നതും. കൂടാതെ ശരത്തും ഈ നോമിനേഷനിൽ ഉണ്ടായിരുന്നതും ബിൻസിക്ക് തിരിച്ചടിയായി.

ഈ ആഴ്ചയിലുണ്ടായ മിഡ് വീക്ക് സസ്‌പെൻഷനാണ് മറ്റൊരു പ്രധാന ഘടകം. ഇനാക്ടീവ് ആയ പ്രധാന മത്സരാർത്ഥികളെല്ലാം ഈ മിഡ് വീക്ക് സസ്‌പെൻഷനിൽ ഉൾപ്പെട്ടപ്പോൾ എവിക്ഷൻ നോമിനേഷനിൽ വീട്ടിലെ കരുത്തരായ എല്ലാ മത്സരാർത്ഥികളും ഉൾപ്പെടുകയായിരുന്നു. അഭിലാഷ് മാത്രമാണ് ഇതിൽ രണ്ടിലും ഉൾപ്പെടാത്ത വീട്ടിലെ ഒരേയൊരാൾ. മിഡ് വീക്ക് സസ്‌പെൻഷനിൽ പുറത്തേക്ക് പോയ ശാരികയും ഒനീലും തിരിച്ചുവരിക കൂടി ചെയ്തതോടെ ആ ലിസ്റ്റിലെ എല്ലാവരും സേഫായി. എന്നാൽ എവിക്ഷൻ നോമിനേഷനിലെ കരുത്തരായ മത്സരാർത്ഥികൾക്കിടയിൽ പെട്ടുപോയ ബിൻസിക്ക് അടി പതറുകയായിരുന്നു.

വീട്ടിലെ ഏറ്റവും കണ്ണിം​ഗായ ആളുകളിൽ ഒരാളായിരുന്ന ബിൻസി വളരെ ഡിപ്ലോമാറ്റിക് ആയി ഗെയിം കളിച്ചിരുന്ന ആൾ കൂടിയാണ്. സഹമത്സരാർത്ഥികളെ കുറിച്ച് നല്ല ധാരണയോടെയാണ് ബിൻസി ഗെയിം കളിച്ചിരുന്നത്. എല്ലാ ഗ്രൂപ്പുകളിലും ബിൻസിക്ക് പ്രവേശനമുണ്ടായിരുന്നു. ഇതിനെ ഏറെക്കുറെ നന്നായി ഉപയോഗിക്കാനും ബിൻസി ശ്രമിച്ചിട്ടുണ്ട്. ഒരു തർക്കത്തിലും ബിൻസി ആർക്കുമുന്നിലും വിട്ടുകൊടുത്തിരുന്നില്ല. നാടൻ കോട്ടയം ശൈലിയിൽ എല്ലാവർക്കും ഉരുളയ്ക്ക് ഉപ്പേരി പോലെ ബിൻസി മറുപടി നൽകി. കാര്യങ്ങൾ മാനിപ്പുലേറ്റ് ചെയ്യാനും ഗെയിമിൽ ഏത് ഘട്ടത്തിലും മാറ്റങ്ങൾ വരുത്താനുമൊക്കെയുള്ള കാലിബർ ഉണ്ടായിരുന്ന, മുന്നോട്ട് നിന്നിരുന്നെങ്കിൽ കൂടുതൽ കരുത്തയാകാൻ സാധ്യതയുണ്ടായിരുന്ന ഒരു മത്സരാർത്ഥിയെയാണ് രണ്ടാം ആഴ്ചയിൽ ബിഗ് ബോസ് വീടിന് നഷ്ടമാകുന്നത്. പക്ഷേ ബിഗ് ബോസ് വീട്ടിൽ അത്തരം പ്രവചനങ്ങൾക്ക് എന്ത് സാധ്യത, അല്ലേ...

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി