ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ഭാഗമായി സാധാരണക്കാർക്കായുള്ള 'അഗ്നിപരീക്ഷ' എന്ന പ്രീ-ഷോ ഓഗസ്റ്റ് 15-ന് ആരംഭിക്കും. വിവിധ ടാസ്ക്കുകളിലൂടെയും പ്രേക്ഷക വോട്ടിംഗിലൂടെയും തിരഞ്ഞെടുക്കപ്പെടുന്ന മൂന്നോ അതിലധികമോ പേർക്ക് പ്രധാന ഷോയിൽ മത്സരാർത്ഥികളാകാം.
ബിഗ് ബോസ് മലയാളം സീസൺ 8ന്റെ അഗ്നിപരീക്ഷ എന്ന പ്രീ- ഷോയ്ക്ക് ആരംഭമാകുന്നു. ഓഗസ്റ്റ് 15 മുതൽ അഗ്നിപരീക്ഷ ആരംഭിക്കും. ഔദ്യോഗിക വിവരം പങ്കുവച്ച് കൗണ്ട് ഡൗൺ പോസ്റ്ററും ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. കോമണർ മത്സരാർത്ഥികൾക്ക് വേണ്ടിയുള്ള ഷോയാണ് അഗ്നിപരീക്ഷ. നിശ്ചിത ദിവസങ്ങൾ മാത്രമാകും ഷോ ഉണ്ടാകുക. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന മൂന്നോ അതിലധികമോ പേർ ബിഗ് ബോസ് മലയാളം സീസൺ 8ൽ മത്സരാർത്ഥികളായി എത്തും.
എന്താണ് ബിഗ് ബോസ് അഗ്നിപരീക്ഷ
ഏറ്റവും കൂടുതല്‍ കോമണര്‍ മത്സാര്‍ത്ഥികള്‍ പങ്കെടുക്കാന്‍ പോകുന്ന ഒരു സീസണ്‍ ആയിരിക്കും മലയാളം ബിഗ് ബോസ് സീസണ്‍ 8. അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണിത്. പ്രധാന സീസണിന് മുന്‍പ് നിശ്ചിത എപ്പിസോഡുള്ള ചെറിയൊരു സീസണ്‍ ഉണ്ടാവും. ഇതില്‍ പങ്കെടുക്കുന്നവര്‍ എല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഷോര്‍ട് ലിസ്റ്റ് ചെയ്ത് ചെ്ത് ഒടുവിൽ 50 അല്ലെങ്കില്‍ 45 പേരെയാണ് അഗ്നിപരീക്ഷയിൽ ഉണ്ടാകുക. ഇവർ ഷോയിൽ മാറ്റുരയ്ക്കും. ഇവർക്ക് ഓഡിയൻസ് വോട്ടും ഉണ്ടായിരിക്കും. തെലുങ്കിൽ ആറ് പേരെയാണ് മെയ്ൻ സീസണിലേക്ക് നേരിട്ട് തെരഞ്ഞെടുത്തത്.
അഗ്നിപരീക്ഷയിൽ മൂന്ന് ജഡ്ജസ് ഉണ്ട്. ഒരു അവതാരകയും ഉണ്ടായിരിക്കും. ഇവര്‍ മുൻ ബിഗ് ബോസ് വിന്നറുമാരോ റണ്ണറപ്പോ ശ്രദ്ധനേടിയവരോ ഒക്കെ ആയിരിക്കും. ഫിസിക്കല്‍, മെന്‍റല്‍, ഹ്യൂമര്‍, സംവാദം, എല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരും. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡും ഗ്രീന്‍ ആണെങ്കില്‍ സെലക്ടും ആയിരിക്കും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ടാകും. ഇതെല്ലാം തരണം ചെയ്യുന്നവരാകും മെയ്ന്‍ സീസണിലേക്ക് എത്തുക.



