
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ ഒൻപതാം സീസൺ ആണ് തമിഴിൽ ഇപ്പോൾ നടക്കുന്നത്. നിലവിൽ ഗ്രാന്റ് ഫിനാലേയിലേക്ക് അടുക്കുകയാണ് ഷോ. ഇതോട് അനുബന്ധിച്ചുള്ള ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞ ആഴ്ച നടന്നിരുന്നു. ഈ ആഴ്ച നടന്നത് മണി വീക്ക് ആണ്. ഇതിലെ പണപ്പെട്ടി ടാസ്കിൽ മണി ബോക്സുമായി ഒരാൾ പുറത്തേക്ക് പോവുകയും ചെയ്തു.
ബിഗ് ബോസ് തമിഴ് സീസൺ 9ലെ വിജയി ആകുമെന്ന് ഏവരും പ്രതീക്ഷിക്കുകയും പ്രേക്ഷക പിന്തുണയും ലഭിച്ച ഗാന വിനോദ് ആണ് പണപ്പെട്ടിയുമായി ഷോയ്ക്ക് പുറത്തേക്ക് പോയത്. 18 ലക്ഷം രൂപയാണ് മണി ബോക്സിൽ ഉണ്ടായിരുന്നത്. ഷോയുടെ ടെലിക്കാസ്റ്റിന് പിന്നാലെ ഒരാഴ്ച കൂടി വിനോദിന് നിൽക്കാമായിരുന്നുവെന്നും എങ്കിൽ 50 ലക്ഷവുമായി പുറത്തേക്ക് പോകാമായിരുന്നുവെന്നുമാണ് പ്രേക്ഷകർ പറയുന്നത്. 96 ദിവസമാണ് വിനോദ് ഷോയിൽ നിന്നത്. 18 ലക്ഷത്തിന് പുറമെ ഇത്രയും ദിവസത്തെ സാലറിയും ബിഗ് ബോസ് റീ യൂണിയന്റെ തുകയും വിനോദിന് ലഭിക്കും.
സീസൺ വിജയിയുടെ സമ്മാനത്തുകയിൽ നിന്നുമാണ് 18 ലക്ഷം കുറയുന്നത്. വിന്നറിന് 32 ലക്ഷം രൂപയാകും ലഭിക്കുക. ഒപ്പം അവർ നിന്ന ദിവസത്തെ സാലറിയും അക്കൗണ്ടിൽ ക്രെഡിറ്റ് ആകും. അതേസമയം, വിനോദ് ഇപ്പോൾ പോകേണ്ടതില്ലായിരുന്നുവെന്നും അറോറയുടെ പ്രലോഭനത്തിൽ വഴങ്ങിയാണ് അദ്ദേഹം ഈ തീരുമാനം എടുത്തതെന്നുമാണ് പ്രേക്ഷകർ പ്രതികരിക്കുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന ടിക്കറ്റ് ടു ഫിനാലെ വീക്കിൽ ഒന്നാമതെത്തിയത് അറോറയാണ്. ഈ സീസണിലെ ആദ്യത്തെ ഫൈനലിസ്റ്റ് കൂടിയായ അറോറയ്ക്ക് വിജയ് സേതുപതി നേരിട്ട് എത്തിയാണ് ടിക്കറ്റ് ടു ഫിനാലെ കാർഡ് കൈമാറിയത്. വിക്രം, ദിവ്യ, ശബരി, സാന്ദ്ര, അറോറ എന്നിവരാകും സീസണിൽ ടോപ് 5ൽ എത്തുകയെന്നാണ് നിലവിലെ വിലയിരുത്തിൽ. വിനോദും ടോപ് 5ൽ ഉണ്ടായിരുന്നു. വിനോദ് വിജയി ആകുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ