'എന്റെ പിള്ളേര് ചെകിടത്ത് തന്നേനെ', പോരടിച്ച് രതീഷും സുരേഷും; 'ഇതെന്താ ചന്തയോ ?' കട്ടക്കലിപ്പില്‍ ബിഗ് ബോസ്

Published : Mar 15, 2024, 11:43 PM ISTUpdated : Mar 15, 2024, 11:48 PM IST
'എന്റെ പിള്ളേര് ചെകിടത്ത് തന്നേനെ', പോരടിച്ച് രതീഷും സുരേഷും; 'ഇതെന്താ ചന്തയോ ?' കട്ടക്കലിപ്പില്‍ ബിഗ് ബോസ്

Synopsis

നോമിനേഷൻ കഴിഞ്ഞതും പ്രശ്നം ആയതോടെ സിജോയെയും രതീഷിനെയും കൺഫഷൻ റൂമിൽ വിളിച്ച ബി​ഗ് ബോസ് ഇരുവർക്കും താക്കീത് നൽകി.

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒരാഴ്ച പിന്നിടാൻ ഒരുങ്ങുകയാണ്. നാളെ മോഹൻലാൽ മത്സരാർത്ഥികൾക്ക് മുന്നിലെത്തും. വാരന്ത്യം ആയത് കൊണ്ട് തന്നെ ജയിൽ നോമിനേഷനും പുതിയ ക്യാപ്റ്റൻസിക്ക് വേണ്ടിയുള്ളവരെയും തെരഞ്ഞെടുത്ത് കഴിഞ്ഞു. ഇതിനിടയിൽ സംഭവ ബഹുലമായ കാര്യങ്ങളാണ് ബി​ഗ് ബോസ് വീട്ടിൽ നടന്നത്. ഇതുവരെയും ശകാരിക്കാത്ത രീതിയിൽ ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് എതിരെ ശബ്ദം ഉയർത്തുകയും ചെയ്തു. 

ജയിൽ നോമിനേഷനായിരുന്നു എല്ലാത്തിനും തുടക്കമായത്. ഷോ തുടങ്ങിയത് മുതൽ ആരംഭിച്ച പ്രശ്നമാണ് രതീഷും മറ്റുള്ളവരും തമ്മിലുള്ളത്. മത്സരാർത്ഥികളെ ഇറിറ്റേറ്റ് ചെയ്ത് സ്ക്രീൻ സ്പെയ്സ് ഉണ്ടാക്കുന്ന ആളാണ് രതീഷ്. ഇതേ അഭിപ്രായം തന്നെയാണ് ഏറെക്കുറെ പ്രേക്ഷകർക്കും. സ്വാഭാവികമായും എല്ലാവരും രതീഷിനെയാണ് ജയിൽ നോമിനേഷന് ആക്കിയതും. ഇതിൽ പ്രധാന കാര്യം ജാൻമണിക്കും സുരേഷിനും എതിരെ നടത്തിയ സെക്ഷ്വൽ ഹരാസ്മെന്റ് ആരോപണം ആണ്. ഇതുമായി ബന്ധപ്പെട്ട് മത്സരാർത്ഥികൾ പറഞ്ഞപ്പോൾ മുതൽ രതീഷ് സംസാരിക്കാൻ തുടങ്ങി. ഒടുവിൽ സിജോയും ഇത് പറഞ്ഞപ്പോൾ പൊട്ടിത്തെറിച്ച രതീഷ് വലിയ രീതിയിൽ ബഹളം ഉണ്ടാക്കി. 

ഇതിനിടെ സുരേഷ് രതീഷിനെതിരെ സംസാരിക്കുന്നുണ്ട്. തനിക്ക് എതിരെ മനപൂർവമായ സെക്ഷ്വൽ ഹരാസ്മെന്റ് ആണ് രതീഷ് നടത്തിയതെന്ന് സുരേഷ് പറയുന്നുണ്ട്. ഇനി ഇത് താൻ വിടാൻ പോകുന്നില്ലെന്നും ഷോയ്ക്ക് പുറത്ത് പോയാലും നിയമപരമായി തന്നെ ഇത് കൈകാര്യം ചെയ്യുമെന്നും സുരേഷ് പറയുന്നുണ്ട്. തന്റെ കുടുംബത്തിന് മലയാളം അറിയില്ല. അതുകൊണ്ട് ഇതൊന്നും അവരെ ബാധിക്കയും ഇല്ല. പപ്പ അടിക്കാതിരുന്നത് വലിയ ലക്ക് ആണെന്ന് എന്റെ മകൻ പറയും. അവർ ഈ ഷോയിൽ ഇല്ലാത്തത് നന്നായി. ഇല്ലായിരുന്നേൽ രതീഷിന്റെ ചെകിടത്ത് തന്നേനെ എന്നും സുരേഷ് പറഞ്ഞു. വലിയ സംസാരങ്ങൾ പിന്നെയും നടന്നും. ഇതിനിടെ ആണ് ബി​ഗ് ബോസ് ഇടപെട്ടത്. 

"ഒരാൾ സംസാരിക്കുമ്പോൾ കേൾക്കണം. നിങ്ങൾക്ക് തോന്നുന്നത് പോലെ ഇവിടെ സംസാരിക്കാൻ പറ്റില്ല. രതീഷ് ഇനിയും പറഞ്ഞത് ലംഘിച്ചാൽ നിങ്ങളെ ഇവിടെ നിന്നും പുറത്താക്കുന്നതാണ്", എന്നാണ് ബി​ഗ് ബോസ് പറഞ്ഞത്. ശേഷം വീണ്ടും നോമിനേഷൻ തുടർന്നു. എന്നാൽ വീണ്ടും രതീഷ് സംസാരിക്കുന്നുണ്ട്. ഇന്ന് സുരേഷിനെ രതീഷ് ​ഗേ എന്ന അർത്ഥത്തിൽ സംസാരിച്ച കാര്യം അൻസിബ നോമിനേഷനിൽ പറഞ്ഞിരുന്നു. ഇത് വലിയ ബഹളത്തിന് ഇടയാക്കി. എല്ലാ മത്സാർത്ഥികളും രതീഷിന് എതിരെ തിരിഞ്ഞു. 

അണ്ണനും മസിൽമാനും കാരഗൃഹത്തിൽ; വീട്ടിൽ പുലരുമോ സമാധാനം, 'ബിബി 6'ല്‍ ആദ്യ തടവറ ഇവര്‍ക്ക്

ഇതോടെ വീണ്ടും ബി​ഗ് ബോസ് ഇടുപെട്ടു. "എല്ലാവരും ഇരിക്കൂ. പറഞ്ഞാൽ മനസിലാകില്ലേ. ഇതാർക്കും ഷോ കാണിക്കാനുള്ള സ്ഥലമല്ല. നോമിനേഷനാണ്. എല്ലാവർക്കും തുല്യ പ്രാധാന്യമാണ്. ഇതെന്താ ചന്തയോ. ആദ്യം ഇത് തീരട്ടെ. എന്നിട്ട് ഞാൻ തീരുമാനിക്കും എന്ത് വേണമെന്ന്", എന്നാണ് ബി​ഗ് ബോസ് പറഞ്ഞത്. നോമിനേഷൻ കഴിഞ്ഞതും പ്രശ്നം ആയതോടെ സിജോയെയും രതീഷിനെയും കൺഫഷൻ റൂമിൽ വിളിച്ച ബി​ഗ് ബോസ് ഇരുവർക്കും താക്കീത് നൽകി. മര്യാദയ്ക്ക് ആണെങ്കിൽ രണ്ടാൾക്കും അകത്തേക്ക് പോകാമെന്നും ബി​ഗ് ബോസ് പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !