'ആണാണെങ്കിൽ എറിയെടാ..'; ഷാനവാസിനെ വെല്ലുവിളിച്ച് ബിന്നി, 'തമ്പുരാട്ടി കളി വീട്ടിലെ'ന്ന് ലക്ഷ്മിയോട് താരം

Published : Oct 03, 2025, 10:31 PM IST
bigg boss

Synopsis

9 വോട്ടോട് കൂടി ഷാനവാസും 7 വോട്ട് നേടി അനീഷുമാണ് ജയിലിലേക്ക് പോയത്. അക്ബറിന്റെ പാരഡിയോടെ ആയിരുന്നു ഇരുവരേയും ജയിലിലേക്ക് പറഞ്ഞയച്ചത്. പിന്നാലെ മാവ് അരക്കാനുള്ള ടാസ്കും ബി​ഗ് ബോസ് നൽകി.

ബി​ഗ് ബോസ് മലയാളം സീസൺ 7 അറുപത്തി ഒന്നാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഫാമിലി വീക്ക് കഴിഞ്ഞതിന് പിന്നാലെ വീണ്ടും ബഹളമയം ആയിരിക്കുകയാണ് ബി​ഗ് ബോസ് ഹൗസ്. ജയിലിലേക്ക് പോയ ഷാനവാസും ക്യാപ്റ്റനായ ബിന്നിയും ചേർന്നായിരുന്നു വഴക്ക്. ഇരുവരുടേയും ഇടയിൽ ലക്ഷ്മിയും ഇടപെടുന്നുണ്ട്. ബിന്നിയുടെ ഭർത്താവായ നൂബിനെതിരെ ഷാനവാസ് മോശം പരാമർശം നടത്തിയിട്ടുമുണ്ട്. ഇതിനിടയിൽ തന്നെ ക്യാപ്റ്റൻസിക്കായി മൂന്ന് പേരെയും തെരഞ്ഞെടുത്തു.

9 വോട്ടോട് കൂടി ഷാനവാസും 7 വോട്ട് നേടി അനീഷുമാണ് ജയിലിലേക്ക് പോയത്. അക്ബറിന്റെ പാരഡിയോടെ ആയിരുന്നു ഇരുവരേയും ജയിലിലേക്ക് പറഞ്ഞയച്ചത്. പിന്നാലെ മാവ് അരക്കാനുള്ള ടാസ്കും ബി​ഗ് ബോസ് നൽകി. ഇതിനിടെയാണ് ബിന്നിയുമായി ഷാനവാസ് പ്രശ്നമാകുന്നത്. ‘ടാസ്ക്കാണ്. രണ്ടും പേരും മാറി മാറി ചെയ്യണ’മെന്ന് ക്യാപ്റ്റൻ ബിന്നി പറയുന്നുണ്ട്. എന്നാൽ പ്രകോപിപ്പിക്കാൻ വേണ്ടി പറ്റില്ലെന്ന് ഷാനവാസ് മറുപടി നൽകി. സംസാരം വലിയ വഴക്കിലേക്ക് പോവുകയായിരുന്നു. ‘ലേശം ഉളുപ്പുണ്ടോ’ന്ന് ബിന്നി ഷാനവാസിനോട് ചോദിക്കുന്നുണ്ട്. ‘പുറത്തും അകത്തും ജോലി ചെയ്യാതെ അളിഞ്ഞിരിക്കുകയാണെ’ന്നും ബിന്നി പറയുന്നുണ്ട്. ഒടുവിൽ ദേഷ്യത്തിൽ ഷാനവാസ് മാവ് ബിന്നിയുടെ ദേഹത്ത് എറിയുന്നുണ്ട്. ഇതോടെ പ്രകോപിതയായ ബിന്നി, താൻ വാതിൽ തുറന്ന് വാഷ് റൂമിലേക്ക് ഷാനവാസ് പോകില്ലെന്നാണ് പറഞ്ഞത്.

"നിന്റെ വീട്ടിലുള്ളവരെ അടിച്ചമർത്തുമ്പോലെ എന്നോട് പെരുമാറരുത്. പെണ്ണ് ക്യാപ്റ്റനായാൽ എന്താണ് പ്രശ്നം. പെണ്ണ് ഭരിച്ചാൽ എന്താണ് പ്രശ്നം. മീശ വച്ച് ആണാണെങ്കിൽ എറിയെടാ(മാവ്)", എന്നെല്ലാം ബിന്നി പറയുന്നുണ്ട്. ഇതോടെ ലക്ഷ്മി 'ഇടപെട്ടു. ആണുങ്ങളെ കണ്ടിട്ടില്ലെന്ന് പറഞ്ഞതാണ് ലക്ഷ്മിയെ പ്രകോപിപ്പിച്ചത്. തമ്പുരാട്ടി കളി വീട്ടിൽ മതിയെന്ന് ല​നക്ഷ്മിയോട് ഷാനവാസ് പറയുന്നുണ്ട്. ഒടുവിൽ ബി​ഗ് ബോസ് ഇടപെട്ട് ജയിൽ തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.

ക്യാപ്റ്റൻ നോമിനേഷൻ ഇങ്ങനെ

ഒനീൽ- അനുമോൾ, ആദില

ആദില- നൂറ, ലക്ഷ്മി

നൂറ- ലക്ഷ്മി, ആദില

അനുമോൾ- ജിസേൽ, ആദില

അക്ബർ- ആദില, അനുമോൾ

സാബുമോൻ- അനുമോൾ, ലക്ഷ്മി

ആര്യൻ- ആദില, ലക്ഷ്മി

ലക്ഷ്മി- ജിസേൽ, നൂറ

നെവിൻ- ജിസേൽ, ലക്ഷ്മി

ജിസേൽ- അക്ബർ, ആദില

ബിന്നി- ജിസേൽ, ലക്ഷ്മി

6 വോട്ട്- ആദില, ലക്ഷ്മി; 4 വോട്ട് -ജിസേൽ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്