'അനുമോളിന്റെ പിആറിന് 16 ലക്ഷം, അഡ്വാൻസ് 50,000, ബാക്കി പോയിട്ട്' എന്ന് ബിന്നി; ഞെട്ടി മറ്റുള്ളവർ

Published : Oct 06, 2025, 10:17 PM IST
bigg boss

Synopsis

അപ്പാനി ഔട്ടായി പോയ ശേഷമാണ് അനുമോൾ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ബിന്നിയുണ്ട്. "അപ്പാനി പോയപ്പോൾ ടെൻഷനാകുന്നു. പുള്ളിയുടെ അതേ പിആർ തന്നെയാണ് ഇവളുടേതും നോക്കുന്നതെ"ന്നെല്ലാം പറഞ്ഞെന്നും ലക്ഷ്മിയോടായി ബിന്നി പറഞ്ഞു.

ബി​ഗ് ബോസ് മലയാളം സീസൺ7 ഫൈനലിലേക്ക് കടക്കുകയാണ്. ഇനി വെറും നാലാഴ്ച മാത്രമാണ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. വളരെ ക്രൂഷ്വലായ ടാസ്കുകളും കാര്യങ്ങളും ഹൗസിനുള്ളിൽ മത്സരാർത്ഥികളെ കാത്തിരിക്കുന്നുണ്ട്. ഇന്ന് അറുപത്തി നാലാമത്തെ എപ്പിസോഡാണ് ഷോയിൽ നടക്കുന്നത്. മോണിം​ഗ് ടാസ്കിൽ തന്നെ അനുമോളും ബിന്നിയും തമ്മിൽ തർക്കമായിരിക്കുകയാണ്.

രണ്ട് തരത്തിലാണ് മത്സരാർത്ഥികൾ മുന്നോട്ട് പോകുന്നത്. വീടിനുള്ളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, പ്രേക്ഷക പിന്തുണയോടെ മുന്നോട്ട് പോകുന്നവരാണ് ഒരുവിഭാ​ഗം. മറ്റൊന്ന് പിആറിന്റെ ബലം കൊണ്ടുമാത്രം ഇവിടെ നിലനിന്ന് പോകുന്നവർ. സ്വന്തമായ നിലയിൽ പോകുന്നൊരാളേയും പിആർ കൊണ്ട് മുന്നോട്ട് പോകുന്ന ഒരാളേയും ഓരോ മത്സരാർത്ഥികളും പറയുക എന്നതായിരുന്നു മോണിം​ഗ് ആക്ടിവിറ്റി. ഇതിൽ ഏറ്റവും കൂടുതൽ പിആർ ഉണ്ടെന്ന വോട്ട് ലഭിച്ചത് അനുമോൾക്ക് ആണ്. പിആർ ഇല്ലെന്ന വോട്ട് കൂടുതൽ ലഭിച്ചത് നെവിനും. എന്നാൽ ബിന്നി പറഞ്ഞ കാര്യങ്ങൾ മത്സരാർത്ഥികളെ ഒന്നാകെ ഞെട്ടിച്ചു.

"പിആർ ഉണ്ടെന്ന് അനുമോൾ എന്നോട് പറഞ്ഞിട്ടുണ്ട്. എത്ര ലക്ഷമാണ് കൊടുത്തതെന്നും പറഞ്ഞു. 16 ലക്ഷം എത്രയോ ആണ് അവർക്ക് കൊടുത്തതെന്ന് പറഞ്ഞത്. അവൾ തന്നെ എന്നോട് പറഞ്ഞു. ആ കോൺഫിഡൻസിലാണ് അനുമോൾ ഇവിടെ നിൽക്കുന്നത്. അത് കാണുമ്പോൾ നമ്മളെന്തിനാ ഇവിടെ വന്നത്, നമ്മൾ കഷ്ടപെടുന്നത് എന്തിനാണ് എന്നൊക്കെ തോന്നി പോകും. അഡ്വാൻസ് അൻപതിനായിരം കൊടുത്തൂ എന്നാണ് പറയുന്നത്. ബാക്കി ഷോ കഴിഞ്ഞ് ചെല്ലുമ്പോൾ കൊടുക്കാമെന്നാണ് കരാർ", എന്നും ബിന്നി പറഞ്ഞു.

എന്നാൽ,"ഒരിക്കലും നിന്നോട് ഇക്കാര്യം പറഞ്ഞിട്ടില്ല. ഒന്നുകിൽ നിന്നോട് ആരെങ്കിലും പറഞ്ഞതായിരിക്കും. നീ എന്തിനാ കള്ളം പറയുന്നത്. ഞാൻ പിആർ കൊടുക്കുകയോ കൊടുക്കാതിരിക്കയോ ചെയ്യട്ടെ. എനിക്ക് എന്റെ കാര്യങ്ങൾ പറയാൻ പറ്റിയ രണ്ടുപേർ ആദിലയും നൂറയുമാണ്. അവരോട് പറയാത്തതാണോ നിന്നോട് പറയുന്നത്", എന്ന് അനുമോൾ, ബിന്നിയോട് പറയുന്നുണ്ട്. 16 ലക്ഷം ഉണ്ടെങ്കിൽ എന്തൊക്കെ ചെയ്യാമെന്നായിരുന്നു ഷാനവാസും അക്ബറും തമ്മിൽ പറഞ്ഞത്.

അപ്പാനി ഔട്ടായി പോയ ശേഷമാണ് അനുമോൾ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ബിന്നിയുണ്ട്. "അപ്പാനി പോയപ്പോൾ ടെൻഷനാകുന്നു. പുള്ളിയുടെ അതേ പിആർ തന്നെയാണ് ഇവളുടേതും നോക്കുന്നതെ"ന്നെല്ലാം പറഞ്ഞെന്നും ലക്ഷ്മിയോടായി ബിന്നി പറഞ്ഞു. "പിആർ ഉള്ളത് കൊണ്ടല്ല. അല്ലെങ്കിലും എങ്ങനെയാണ് ടാസ്ക് ചെയ്യേണ്ടത്, പെർഫോം ചെയ്യേണ്ടതെന്നും പുള്ളിക്കാരിക്ക് അറിയില്ലെ"ന്നായി ലക്ഷ്മി.

തനിക്ക് പിആർ ഉണ്ടെന്ന് അനുമോൾ പറയുന്നുമുണ്ട്. എന്നാൽ, "എത്ര രൂപ കൊടുക്കാമെന്ന് പറഞ്ഞാലും ആ വ്യക്തി ഇവിടെ നല്ല രീതിയിൽ നിന്നാലെ മുന്നോട്ട് പോകൂ. ഇവിടെ വരുന്നതിന് മുൻപ് തന്നെ ഒരുപാട് പേരുടെ സ്നേഹം എനിക്കുണ്ട്. ഇഷ്ടപ്പെടുന്നുണ്ട്. എന്നാൽ ഇവിടെ വരാറായപ്പോൾ ബി​ഗ് ബോസിൽ വരുന്ന എല്ലാവർക്കും പിആർ ഉണ്ട്. അനു ഒരാളെ വച്ചേക്കെന്ന് കുറച്ചുപേർ പറഞ്ഞു. അങ്ങനെയാണ് ഞാൻ ഓക്കെ പറഞ്ഞത്. പിആർ ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ബിന്നിക്കും പിആർ ഉണ്ട്. അക്ബറിനുമൊക്കെ ഉണ്ട്", എന്ന് അനുമോൾ പറയുന്നു. തന്നെ ഇത്രയും പണക്കാരി ആക്കിയതിന് നന്ദിയെന്നും അനുമോൾ പറയുന്നുണ്ട്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്