Bigg Boss 4 : സ്വയം രാജാവായി ബ്ലെസ്ലി; ജാസ്മിൻ കൊട്ടാരം നർത്തകിയും, അം​ഗീകരിക്കാതെ മറ്റുള്ളവർ, തർക്കം

Published : Jun 01, 2022, 10:34 PM IST
Bigg Boss 4 : സ്വയം രാജാവായി ബ്ലെസ്ലി; ജാസ്മിൻ കൊട്ടാരം നർത്തകിയും, അം​ഗീകരിക്കാതെ മറ്റുള്ളവർ, തർക്കം

Synopsis

ചെങ്കോൽ കൈവശപ്പെടുത്തി വച്ചിരുന്ന ബ്ലെസ്ലി രാജാവാണോ അല്ലയോ എന്ന് പറയാതെയാണ് കഴിഞ്ഞ ദിവസത്തെ തുടർച്ചയായ വീക്കിലി ടാസ്ക് ബി​ഗ് ബോസ് അവസാനിപ്പിച്ചത്. ടാസ്ക് കഴിഞ്ഞിട്ടും ചെങ്കോൽ വിട്ട് കളയാൻ ബ്ലെസ്ലി തയ്യാറായില്ല. ശേഷം റൂമിലെത്തിയ ബ്ലെസ്ലിയെ വിനയ് ദേഷ്യത്തിൽ വലിച്ച് താഴെ ഇടുകയായിരുന്നു.

ബി​ഗ് ബോസ് സാമ്രാജ്യം(Bigg Boss) എന്നാണ് ഇത്തവണത്തെ ബി​ഗ് ബോസ് വീക്കിലി ടാസ്ക്. ഏറെ രസകരമായി കഴിഞ്ഞ ദിവസം ആരംഭിച്ച ടാസ്ക് റിയാസിനെ റോബിൻ തല്ലിയെന്ന ആരോപണത്തോടെ തകർന്നടിഞ്ഞിരിക്കുകയാണ്. റോബിനെ ശിക്ഷയെന്നോണം സീക്രട്ട് റൂമിലേക്കും മാറ്റി. റോബിൻ പോയതിന് പിന്നാലെയുള്ള കാര്യങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ആദ്യം കാണിച്ചത്. രണ്ടാമതും ടാസ്ക് ആരംഭിച്ചെങ്കിലും റിയാസ് രാജാവാകാത്തതോടെ ചെങ്കേൽ കൈവശപ്പെടുത്തിയ ബ്ലെസ്ലി താനാണ് രാജാവെന്ന് സ്വയം പ്രഖ്യാപിക്കുക ആയിരുന്നു.

ചെങ്കോൽ ആണ് രാജാവിന്റെ അവകാശമെന്നും അത് നഷ്ടപ്പെട്ടാൽ റിയാസിന് ഒരു അധികാരവും കാണില്ലെന്നും ബി​ഗ് ബോസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ഇത് അം​ഗീകരിക്കാൻ വിനയ്, റോൺസൺ തുടങ്ങി മറ്റ് മത്സരാർത്ഥികൾക്ക് തയ്യാറായില്ല. പ്രതികാരങ്ങൾ കാണേണ്ടി വരുമെന്നാണ് ഇതുകണ്ട റോൺസൺ പറയുന്നത്. പിന്നാലെ മന്ത്രിയായിരുന്ന ജാസ്മിനെ കൊട്ടാരം നർത്തകിയായി ബ്ലെസ്ലി നിയമിച്ചു. ചെങ്കോൽ മാത്രം കിട്ടിയാൽ രാജാവ് ആകില്ലെന്നും മാന്ത്രിക ലോക്കറ്റും വേണമെന്നുമാണ് ജാസ്മിൻ റൂൾ ബുക്ക് വായിച്ച ശേഷം പറഞ്ഞത്. മറ്റ് മത്സരാർത്ഥികളും ഇത് ഏറ്റുപിടിക്കുകയും റിയാസ് തന്നെയാണ് രാജ് എന്ന് സ്ഥാപിക്കുകയും ചെയ്തു. 

റിയാസുമായി ​ഗാർഡൻ ഏരിയയിൽ വച്ച് ബ്ലെസ്ലി യുദ്ധം ചെയ്യണമെന്നാണ് അഖിൽ പറയുന്നത്. ആരാണ് അതിൽ ജയിക്കുന്നത് അവർ പറയുന്നത് ഞങ്ങൾ കേൾക്കാമെന്നും അഖിൽ പറയുന്നു. എന്നാൽ തന്നെ ഇവിടെന്ന് ഇറക്കണമെങ്കിൽ ഫിസിക്കൽ അസോൾട്ട് ചെയ്യണമെന്നാണ് ബ്ലെസ്ലി പറയുന്നത്. നിന്നെ കൊണ്ട് ഒരുപകാരവും ഇല്ല. അതുകൊണ്ട് അവിടെ തന്നെ ഇരുന്നോ എന്ന് ജാസ്മിൻ പറഞ്ഞതിന് ത​ഗ് മറുപടിയാണ് ബ്ലെസ്ലി നൽകിയത്. 'ജാസ്മിനെ കൊണ്ടും ഇനി ഒരുപകാരവും ഇല്ല. റോബിൻ ഇല്ലല്ലോ' എന്നാണ് ബ്ലെസ്ലി പറഞ്ഞത്.

ഇതിനിടയിൽ ബുദ്ധിയെ പറ്റി ബ്ലെസ്ലി പറഞ്ഞത് അഖിലിന് ഇഷ്ടമായില്ല. ഇത് ചെറിയൊരു തർക്കത്തിൽ കലാശിച്ചു. ഞങ്ങളുടെ ബുദ്ധി അളക്കാനല്ല ബ്ലെസ്ലിയെ ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്നാണ് അഖിൽ പറയുന്നത്. ഇതിനിടയിലാണ് ചെങ്കോൽ തട്ടിയെടുക്കാൻ ജാസ്മിൻ ശ്രമിച്ചത്. എന്നാൽ ആ ശ്രമം വിഫലമായി. 

Bigg Boss 4 : 'നീയായ് കളിച്ച് കാണാൻ ആ​ഗ്രഹം'; സീക്രട്ട് റൂമിലേക്കുള്ള യാത്രയിൽ റോബിനോട് ജാസ്മിൻ

മാന്ത്രിക ലോക്കറ്റും ചെങ്കോലും ലഭിച്ചാൽ മാത്രമേ ബ്ലെസ്ലി രാജാവാകൂ എന്നാണ് മറ്റ് മത്സരാർത്ഥികൾ പറയുന്നത്. എന്നാൽ അത് സമ്മതിച്ച് കൊടുക്കാൻ ബ്ലെസ്ലി തയ്യാറല്ല. എന്നാൽ റോബിൻ കൊണ്ടുപോയ മാന്ത്രിക ലോക്കറ്റ് ധന്യയുടെ പക്കലാണോ ഉള്ളതെന്ന സംശ‌യത്തിലാണ് റിയാസും ജാസ്മിനും റോൺസണും. എന്നാൽ റോബിൻ ഫ്ളഷ് ചെയ്ത് കാണുമെന്നാണ് ജാസ്മിൻ പറഞ്ഞത്. പക്ഷേ അത് വിശ്വസിക്കാൻ റോൺസൺ തയ്യാറായിട്ടില്ല. 

ചെങ്കോൽ കൈവശപ്പെടുത്തി വച്ചിരുന്ന ബ്ലെസ്ലി രാജാവാണോ അല്ലയോ എന്ന് പറയാതെയാണ് കഴിഞ്ഞ ദിവസത്തെ തുടർച്ചയായ വീക്കിലി ടാസ്ക് ബി​ഗ് ബോസ് അവസാനിപ്പിച്ചത്. ടാസ്ക് കഴിഞ്ഞിട്ടും ചെങ്കോൽ വിട്ട് കളയാൻ ബ്ലെസ്ലി തയ്യാറായില്ല. ശേഷം റൂമിലെത്തിയ ബ്ലെസ്ലിയെ വിനയ് ദേഷ്യത്തിൽ വലിച്ച് താഴെ ഇടുകയായിരുന്നു. പറ്റുമെങ്കിൽ ചെങ്കോൽ എടുക്കുവെന്ന് പറഞ്ഞ് ബ്ലെസ്ലി പ്രവോക്ക് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. തരത്തിൽ പോയി കളിക്കണമെന്നാണ് വിനയ് ഈ അവസരത്തിൽ ബ്ലെസ്ലിയോട് പറഞ്ഞത്. തന്നെ ഫിസിക്കൾ അസോൾട്ട് ചെയ്തത് കാണുന്നുണ്ടല്ലോ എന്ന് ബ്ലെസ്ലി ബി​ഗ് ബോസിനോട് ചോദിക്കുകയും ചെയ്തു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്